Mohanlal: ഞങ്ങളുടെ ആൾക്കാരിൽ നിന്നും ആ ഒരു പരിഗണന എനിക്കും ദാസേട്ടനും മാത്രമേ ലഭിച്ചിട്ടുള്ളൂ! മോഹൻലാൽ
Mohanlal about Mohanlal: കേന്ദ്രസർക്കാരിന്റെ മൈ ജിഒവി ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇതിനെ കുറിച്ച് സംസാരിച്ചത്...
തനിക്കും ഗായകൻ യേശുദാസിനും മാത്രം മലയാളി പ്രേക്ഷകരിൽ നിന്നും ലഭിച്ച ആ പ്രിവിലേജിനെ കുറിച്ച് തുറന്നു പറഞ്ഞ് മോഹൻലാൽ. സിനിമയിൽ 48 വർഷമായി നായകനായി തിളങ്ങുന്ന മോഹൻലാലിനെ മലയാളി പ്രേക്ഷകർ സ്നേഹത്തോടെ ലാലേട്ടൻ എന്നാണ് വിളിക്കുന്നത്. ഏതു പ്രായത്തിൽ പെട്ടവരായാലും ലാലേട്ടാ എന്നാണ് വിളിക്കുക. അതുപോലെതന്നെയാണ് യേശുദാസിനെയും. യേശുദാസ് ആരാധകരെ സംബന്ധിച്ച് ദാസേട്ടനാണ് . ഈ ഏട്ടൻ പദം കൂട്ടി മോഹൻലാലിനെയും യേശുദാസിനെയും കൂടാതെ മറ്റാരെയും മലയാളികൾ അത്ര വാത്സല്യത്തോടെ വിളിച്ചു കണ്ടിട്ടില്ല .
അത് തന്നെയാണ് തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സന്തോഷവും പരിഗണനയും എന്നും മോഹൻലാൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ മൈ ജിഒവി ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇതിനെ കുറിച്ച് സംസാരിച്ചത്. മാത്രമല്ല തനിക്കിന്നും ഒരു പുതിയ ചിത്രത്തിന്റെ ആദ്യ ഷോട്ടിന് മുമ്പ് ഒരു പരിഭ്രമം ഉണ്ടാകുമെന്ന് മോഹൻലാൽ. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു. ലോ സെക്രട്ടറിയായാണ് അദ്ദേഹം വിരമിച്ചത്. രണ്ടു മക്കളായിരുന്നു സഹോദരൻ ജീവിച്ചിരിപ്പില്ല അമ്മയും അച്ഛനും ജീവിച്ചിരിപ്പില്ല.
ഇപ്പോൾ ജീവിച്ചിരിപ്പിക്കുന്നത് താൻ മാത്രമാണ് സാധാരണ ഒരു കുട്ടിക്കാലമായിരുന്നു തന്റെതെന്നും സമ്മർദ്ദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. അന്ന് 90 വയസ്സുള്ള വൃദ്ധനെ അവതരിപ്പിച്ച് തനിക്ക് മികച്ച നടനുള്ള സമ്മാനവും കിട്ടി. പത്താം ക്ലാസിലും കോളേജിലും മികച്ച നടനായിരുന്നു. ഡിഗ്രി പൂർത്തിയാക്കിയതോടെ തനിക്ക് ഇഷ്ടമുള്ളത് ചെയ്തോളാൻ ആയിരുന്നു അച്ഛൻ പറഞ്ഞത്. ആ സ്വാതന്ത്ര്യം തനിക്ക് ലഭിച്ചിരുന്നു എന്നും മോഹൻലാൽ പറയുന്നു.
അതേസമയം പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് മോഹൻലാൽ സംസാരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു യോഗിയെ പോലെ ആണെന്നും അദ്ദേഹത്തിന് മികച്ച വ്യക്തിത്വമാണ് ഈ രാജ്യത്തെ ഒരു അമ്മയെപ്പോലെയാണ് അദ്ദേഹം കാക്കുന്നത് എന്നും മോഹൻലാൽ പറഞ്ഞു.