AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

‘പാടിക്കഴിഞ്ഞപ്പോൾ ‘നന്നായിട്ടുണ്ടെടാ’ എന്ന മട്ടിൽ ലാലേട്ടൻ കൈ തന്നു’: അനുഭവം പറഞ്ഞ് ധ്യാൻ ശ്രീനിവസൻ

Dhyan Sreenivasan Recalls Singing with K.S. Chithra and Cheering with Mohanlal: ലാൽ സാറിൻ്റെ എനർജി സമ്മതിച്ചേ മതിയാകൂ. എനിക്ക് ഈ പ്രായത്തിൽ പോലും അത്രയും എനർജി ഇല്ല, അതുമായി മാച്ച് ചെയ്ത് പോവുക എന്നത് അസാധ്യമാണ്. വേദിയോടുള്ള വലിയൊരു പാഷൻ അതിൽ കാണാം. ഒരുപാട് ആസ്വദിച്ചാണ് അദ്ദേഹം ഈ പരിപാടികൾ ചെയ്യുന്നത്. വെറും 26 വയസ്സുള്ള റംസാൻ്റെ കൂടെയൊക്കെയാണ് അദ്ദേഹം വേദിയിൽ കട്ടയ്ക്ക് പിടിച്ചുനിൽക്കുന്നത്.

‘പാടിക്കഴിഞ്ഞപ്പോൾ ‘നന്നായിട്ടുണ്ടെടാ’ എന്ന മട്ടിൽ ലാലേട്ടൻ കൈ തന്നു’: അനുഭവം പറഞ്ഞ് ധ്യാൻ ശ്രീനിവസൻ
ധ്യാൻ ശ്രീനിവാസൻImage Credit source: Facebook Dhyan Sreenivasan
Sumeesh T Unneen
Sumeesh T Unneen | Published: 02 Aug 2026 | 01:08 PM

യൂറോപ്പിലെ വമ്പൻ വേദികളെ ഇളക്കിമറിച്ച മോഹൻലാലിൻ്റെ സ്റ്റേജ് ഷോകൾ മലയാളികൾക്ക് വലിയൊരു ആഘോഷമായിരുന്നു. ഏറെ നാളുകൾക്ക് ശേഷം പ്രിയതാരത്തിന്റെ എനർജറ്റിക് നൃത്തച്ചുവടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ ആരാധകരും ആവേശത്തിലായി. സാനിയ ഇയ്യപ്പൻ, റംസാൻ, സ്വാസിക, ഗായിക കെ.എസ്. ചിത്ര, ധ്യാൻ ശ്രീനിവാസൻ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ഷോയുടെ ഭാഗമായിരുന്നു. ഇപ്പോഴിതാ, മോഹൻലാലിനൊപ്പം വേദി പങ്കിട്ടതിന്റെ ത്രില്ലിംഗ് അനുഭവങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.

ഇത്രയുമധികം സ്റ്റേജ് ഷോകൾ ചെയ്ത മറ്റൊരു സൂപ്പർ സ്റ്റാർ ലോകത്തിലുണ്ടാകില്ല എന്നാണ് ലാലേട്ടനെക്കുറിച്ച് ധ്യാൻ പറയുന്നത്. “ഒന്നിനു പുറകെ ഒന്നായി ഓടി നടന്നാണ് ലാൽ സാർ പരിപാടികൾ അവതരിപ്പിച്ചത്. നിരന്തരം റിഹേഴ്സലുകൾ ഉണ്ടായിരുന്നു. ഒരു ദിവസം മുഴുവനും അദ്ദേഹം തുടർച്ചയായി റിഹേഴ്സൽ ചെയ്തിട്ടുണ്ട്. പരിപാടിയിൽ പാട്ടുകളെല്ലാം അദ്ദേഹം ലൈവായി തന്നെയാണ് പാടിയത്. സ്കിറ്റും ഡാൻസുമൊക്കെയായി അദ്ദേഹത്തിന് യാതൊരു വിശ്രമവും ഉണ്ടായിരുന്നില്ല,” ധ്യാൻ പറയുന്നു.

“ലാൽ സാറിൻ്റെ എനർജി സമ്മതിച്ചേ മതിയാകൂ. എനിക്ക് ഈ പ്രായത്തിൽ പോലും അത്രയും എനർജി ഇല്ല, അതുമായി മാച്ച് ചെയ്ത് പോവുക എന്നത് അസാധ്യമാണ്. വേദിയോടുള്ള വലിയൊരു പാഷൻ അതിൽ കാണാം. ഒരുപാട് ആസ്വദിച്ചാണ് അദ്ദേഹം ഈ പരിപാടികൾ ചെയ്യുന്നത്. വെറും 26 വയസ്സുള്ള റംസാൻ്റെ കൂടെയൊക്കെയാണ് അദ്ദേഹം വേദിയിൽ കട്ടയ്ക്ക് പിടിച്ചുനിൽക്കുന്നത്. അതൊരു വല്ലാത്ത അനുഭവം തന്നെയായിരുന്നു. ആ ഷോയ്ക്ക് ശേഷമാണ് എനിക്കും ഇനിയും സ്റ്റേജ് ഷോകൾ ചെയ്യണം എന്ന ആഗ്രഹം വന്നത്.”

Also Read: ‘മമ്മൂട്ടിയും മോഹൻലാലും മൗനം തുടർന്നാൽ ‘അമ്മ’ തകരും’; മുന്നറിയിപ്പുമായി നടി സീനത്ത്

പരിപാടിയിൽ വാനമ്പാടി കെ.എസ്. ചിത്രയ്ക്കൊപ്പം ‘നരൻ’ എന്ന സിനിമയിലെ ഗാനം ആലപിച്ച് ധ്യാനും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ആ പാട്ടിൻ്റെ ക്രെഡിറ്റ് സംഗീത സംവിധായകൻ ദീപക് ദേവിനുള്ളതാണെന്ന് ധ്യാൻ പറയുന്നു. ലണ്ടനിലും ജെർമൻ ഇയിലും ആ പാട്ട് പാടിയിരുന്നു. അയർലൻഡിൽ എത്തിയപ്പോൾ പാട്ട് ഒന്നുകൂടി തെളിഞ്ഞെന്ന് ഏട്ടൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നതായും ധ്യാൻ ഓർത്തെടുത്തു.

“പാട്ടുപാടിക്കഴിഞ്ഞ് തിരിച്ച് ബാക് സ്റ്റേജിലേക്ക് വന്നപ്പോൾ ‘നന്നായിട്ടുണ്ടെടാ’ എന്ന മട്ടിൽ ലാൽ സാർ എനിക്ക് കൈ തന്നു. ഞാൻ പാടുമ്പോൾ ലാൽ സാർ ബാക്ക് സ്റ്റേജിൽ നിന്ന് ആ പാട്ട് കൂടെ പാടുന്നുണ്ടായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ കോസ്റ്റ്യുമർ എന്നോട് പറഞ്ഞു. അതൊരു വലിയ മൊമെൻ്റായിരുന്നു,” ധ്യാൻ പറഞ്ഞു താൻ പാട്ടുപാടുന്നത് കേട്ട് ആളുകൾ മൊബൈൽ ഫ്ലാഷ് ഓൺ ചെയ്ത് ഇഷ്ടം പ്രകടിപ്പിക്കുന്നത് ആദ്യമായാണെന്നും തമാശരൂപേണ ധ്യാൻ പറയുന്നുണ്ട്. ചിത്ര ചേച്ചിയുടെ കൂടെ ഇത്രയധികം വേദികളിൽ പാടാൻ അവസരം കിട്ടുക എന്നത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമാണെന്നും താരം പറയുന്നു.

English Summary

Actor Dhyan Sreenivasan shared his thrilling experience performing with Mohanlal during a recent European stage show. Praising the superstar’s unmatched energy, passion, and tireless rehearsals, Dhyan admitted it was hard to match his pace. He also described the unforgettable moment of singing alongside K.S. Chithra while Mohanlal cheered backstage.

Follow Us