ഭാര്യ സുചിത്രയ്ക്ക് മോഹൻലാൽ വാങ്ങിയത് കണ്ടോ? മുട​ക്കിയത് മൂന്നര കോടി! മറ്റൊരു താരത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടം | actor Mohanlal gifted Luxurious Burj Khalifa Apartment for his Wife Suchitra Malayalam news - Malayalam Tv9

Mohanlal: ഭാര്യ സുചിത്രയ്ക്ക് മോഹൻലാൽ വാങ്ങിയത് കണ്ടോ? മുട​ക്കിയത് മൂന്നര കോടി! മറ്റൊരു താരത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടം

Updated On: 

12 Jun 2025 09:05 AM

Mohanlal Buys Burj Khalifa Apartment: ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലാണ് താരദമ്പതികൾക്ക് സ്വന്തമായി ഫ്ലാറ്റുള്ളത്. ബുർജ് ഖലീഫയുടെ 29-ാം നിലയിലാണ് മോഹൻലാലിന്റെ വൺ ബെഡ് റൂം അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്.

1 / 5ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടൻ മോ​ഹൻലാലും ഭാര്യ സുചിത്രയും. അതുകൊണ്ട് തന്നെ ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ആകാംഷയാണ്. ഇപ്പോഴിതാ ഭാര്യ സുചിക്കായി മോഹൻലാൽ സ്വന്തമാക്കിയ ഫ്ലാറ്റിനെക്കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. (Image Credits:Instagram)

ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടൻ മോ​ഹൻലാലും ഭാര്യ സുചിത്രയും. അതുകൊണ്ട് തന്നെ ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ആകാംഷയാണ്. ഇപ്പോഴിതാ ഭാര്യ സുചിക്കായി മോഹൻലാൽ സ്വന്തമാക്കിയ ഫ്ലാറ്റിനെക്കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. (Image Credits:Instagram)

2 / 5

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലാണ് താരദമ്പതികൾക്ക് സ്വന്തമായി ഫ്ലാറ്റുള്ളത്. ബുർജ് ഖലീഫയുടെ 29-ാം നിലയിലാണ് മോഹൻലാലിന്റെ വൺ ബെഡ് റൂം അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്.

3 / 5

940 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ അപ്പാർട്ട്മെന്റിൽ നിന്നാൽ ദുബായ് ഫൗണ്ടനും നഗരത്തിന്റെ അതിമനോഹരമായ കാഴ്ച ആസ്വദിക്കാം. 3.5 കോടി രൂപയാണ് ഈ ഫ്ലാറ്റിനായി താരം ചിലവഴിച്ചത്. ഭാര്യ സുചിത്രയുടെ പേരിലാണ് ബുർജ് ഖലീഫയിലെ ഈ ഒറ്റമുറി താരം സ്വന്തമാക്കിയത് എന്നാണ് വിവരം.

4 / 5

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഹൻലാൽ കുടുംബസമേതം ദുബായിലാണ് താമസം. നാട്ടിലെത്തിയാൽ ചെന്നൈയിലും കൊച്ചിയിലുമായാണ് നടൻ താമസിക്കാറുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ 163 നിലകളുണ്ട്.

5 / 5

828 മീറ്റർ ഉയരത്തിൽ ഉയർന്ന് നിൽക്കുന്ന കെട്ടിടം 2004ൽ ആണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. 2010ലാണ് ബുർജ് ഖലീഫയുടെ നിർമ്മാണം പൂർത്തിയായത്. ബുർജ് ഖലീഫയിൽ ഇന്ത്യയിൽ മോഹൻലാലിന് മാത്രമാണ് സ്വന്തമായി ഫ്ലാറ്റുള്ളത് എന്നാണ് റിപ്പോർട്ട്.

Related Photo Gallery
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ