AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Budget 2026 : കൊച്ചിയില്‍ അന്താരാഷ്ട്ര ഫിലിം സിറ്റി വരും; ബജറ്റില്‍ സിനിമാ മേഖലയ്ക്ക് 100 കോടി

Kerala Budget 2026 Updates: സംസ്ഥാനത്തെ സിനിമാ മേഖലയ്ക്ക് കോളടിച്ചു എന്ന് വേണം പറയാന്‍. വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 100 കോടി രൂപയാണ് സിനിമാ മേഖലയുടെ സമഗ്ര വികസനത്തിനായി അനുവദിച്ചത്. വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചുള്ള വികസനമാണ് മലയാള സിനിമാ മേഖലയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Kerala Budget 2026 : കൊച്ചിയില്‍ അന്താരാഷ്ട്ര ഫിലിം സിറ്റി വരും; ബജറ്റില്‍ സിനിമാ മേഖലയ്ക്ക് 100 കോടി
പ്രതീകാത്മക ചിത്രം Image Credit source: Wang Yukun/Moment/Getty Images
Amal KV
Amal KV | Updated On: 19 Jun 2026 | 11:37 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ മേഖലയ്ക്ക് കോളടിച്ചു എന്ന് വേണം പറയാന്‍. വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 100 കോടി രൂപയാണ് സിനിമാ മേഖലയുടെ സമഗ്ര വികസനത്തിനായി അനുവദിച്ചത്. വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചുള്ള വികസനമാണ് മലയാള സിനിമാ മേഖലയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൊച്ചിയില്‍ ജെ. സി ഡാനിയേല്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം സിറ്റി സ്ഥാപിക്കും എന്നതാണ്.

സിനിമയ്ക്ക് വ്യവസായ പദവി നല്‍കുക എന്നുള്ളത് ഏറെ കാലമായുള്ള ആവശ്യമാണ്. ഇത് അംഗീകരിക്കുമെന്ന് ബജറ്റില്‍ പറയുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി സ്ഥാപിക്കല്‍, സിനിമയുടെ വ്യാജ പതിപ്പുകള്‍ തടയുന്നതിനായി ആന്റി പൈറസി സെല്ലുകള്‍ രൂപീകരിക്കല്‍, ദേശീയ അന്തരാഷ്ട്ര സിനിമാ നിര്‍മ്മാണത്തെ ആകര്‍ഷിക്കുന്നതിനായി അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ സമഗ്ര സിനിമാ വികസന പദ്ധയില്‍ ഉള്‍പ്പെടുന്നു. ഇതിനെല്ലാമായാണ് 100 കോടിരൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

Also Read : അമ്പമ്പോ! മലബാറിന് ഫുട്‌ബോള്‍ സ്‌റ്റേഡിയം; ബജറ്റില്‍ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍

കോഴിക്കോട് 50 കോടിയുടെ കള്‍ച്ചറല്‍ പാര്‍ക്ക്

കേരളത്തിന്റെ തനത് കലാ സാംസ്‌കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പിരപോഷിപ്പിക്കുന്നതിനുമായി കോഴിക്കോട് അന്തരിച്ച എം.ടി വാസുദേവന്‍ നായരുടെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക് സഥാപിക്കും. 50 കോടിയാണ് ഇതിനായി വകയിരുത്തിയത്. ഇവിടെ കഥകളി, തെയ്യം, കൂത്ത്, ഒപ്പന, മാപ്പിളപ്പാട്, മാര്‍ഗം കളി, തുള്ളല്‍, അയിനിപ്പാട്ട്, ഗോത്ര കലകള്‍ തുടങ്ങിയവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും. ജെന്‍സി കുട്ടികളുടെ ഷോര്‍ട്ട് ഫിലീമുകള്‍, ചെറുപ്പക്കാരുടെ ഡോക്യുമെന്ററികള്‍ എന്നിവയും സംഗീതം, നൃത്തം എന്നിവ പ്രദര്‍ശിപ്പാക്കാനും വേദി നല്‍കും. തീയേറ്ററുകള്‍, ലൈബ്രറി, ആര്‍ട്ട് ഗ്യാലറി, ചരിത്ര മ്യൂസിയം, സാഹിത്യ ഭാഷാ മ്യൂസിയം, ശബ്ദ മ്യൂസിയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ഇടങ്ങള്‍, ഫുഡ് കോര്‍ട്ട്, വിശ്രമിക്കാനും വിനോദത്തിനുമുള്ള സൗകര്യം, ഡോര്‍മെറ്ററികള്‍ ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകള്‍ എന്നിവയും കേന്ദ്രത്തിലുണ്ടാകും. പാര്‍ക്കിന്റെ നടത്തിപ്പാനായി ടൂറിസം ട്രസ്റ്ര് രൂപീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.

മ്യൂസിക്‌ അക്കാദമി

അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ ഓര്‍മ്മയ്ക്കായ തൃശൂരില്‍ പുതിയ മ്യൂസിക്‌ അക്കാദമി സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനായി 5 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചരിക്കുന്നത്.

English Summary

It must be said that the state’s film industry has been given a boost. In the first budget of the V.D. Satheesan government, Rs. 100 crore was allocated for the comprehensive development of the film industry. The government is aiming for development in the Malayalam film industry by integrating various projects.

Follow Us