AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Actor Nana Patekar: വീട്ടിൽ അബോധാവസ്ഥയിൽ, നടൻ നാനാ പടേക്കർ അന്തരിച്ചു

1978-ൽ പുറത്തിറങ്ങിയ 'ഗമൻ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2000-കളുടെ തുടക്കത്തിൽ, ശക്തി: ദി പവർ (2002), അബ് തക് ഛപ്പൻ (2004), അപഹരൺ (2005), ടാക്സി നമ്പർ 9211 (2006) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പടേക്കർ പ്രശംസ നേടി. വെൽക്കം (2007) എന്ന കോമഡി ചിത്രത്തിലും അതിന്റെ തുടർച്ചയായ വെൽക്കം ബാക്കിലും (2015) ഉദയ് ഷെട്ടി എന്ന ഗുണ്ടാസംഘത്തെ അവതരിപ്പിച്ചതിലൂടെയും അദ്ദേഹത്തിന് വ്യാപകമായ പ്രശംസ ലഭിച്ചു.

Actor Nana Patekar: വീട്ടിൽ അബോധാവസ്ഥയിൽ, നടൻ നാനാ പടേക്കർ അന്തരിച്ചു
നാനാ പടേക്കർImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 08 Oct 2026 | 08:17 AM

പനാജി: മുതിർന്ന നടനും ചലച്ചിത്ര നിർമ്മാതാവുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ വീട്ടിലാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ 5:20-ന് മരണം സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 45 മിനിറ്റോളം ഡോക്ടർമാർ അദ്ദേഹത്തിൻ്റെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. 1978-ൽ പുറത്തിറങ്ങിയ ‘ഗമൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വിശ്വനാഥ് പാട്ടേക്കർ എന്നാണ് അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര്.

2000-കളുടെ തുടക്കത്തിൽ, ശക്തി: ദി പവർ (2002), അബ് തക് ഛപ്പൻ (2004), അപഹരൺ (2005), ടാക്സി നമ്പർ 9211 (2006) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പടേക്കർ പ്രശംസ നേടി. വെൽക്കം (2007) എന്ന കോമഡി ചിത്രത്തിലും അതിന്റെ തുടർച്ചയായ വെൽക്കം ബാക്കിലും (2015) ഉദയ് ഷെട്ടി എന്ന ഗുണ്ടാസംഘത്തെ അവതരിപ്പിച്ചതിലൂടെയും അദ്ദേഹത്തിന് വ്യാപകമായ പ്രശംസ ലഭിച്ചു.

Also Read: അണലിയുടെ റിലീസ് തടഞ്ഞു, മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസിന് കുരുക്ക്

1989-ൽ പുറത്തിറങ്ങിയ “പരിന്ദ” എന്ന സിനിമയിൽ അന്നയായി അഭിനയിച്ച നാനാ പടേക്കർ, ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി. 1994-ൽ പുറത്തിറങ്ങിയ “ക്രാന്തിവീർ” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും നേടി. 1996-ൽ പുറത്തിറങ്ങിയ “അഗ്നിസാക്ഷി” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡും അദ്ദേഹത്തിന് ലഭിച്ചു ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 2013-ൽ നാനാ പടേക്കറിന് പത്മശ്രീ ലഭിച്ചു.

സൈന്യവുമായുള്ള നാനാ പടേക്കറുടെ ബന്ധം

ഇന്ത്യൻ സൈന്യവുമായുള്ള നാനാ പടേക്കറുടെ ബന്ധവും ഏറെ ശ്രദ്ധ നേടിയിരുന്നു “പ്രഹാർ: ദി ഫൈനൽ അറ്റാക്ക്” എന്ന ചിത്രത്തിനായി തയ്യാറെടുക്കുന്നതിനിടയിൽ, അദ്ദേഹം മറാത്ത ലൈറ്റ് ഇൻഫൻട്രിയിൽ നിന്ന് കഠിനമായ സൈനിക പരിശീലനം അദ്ദേഹം നേടി.  പരിശീലനത്തിനിടയിൽ, അദ്ദേഹം സൈനികരോടൊപ്പം താമസിക്കുകയും സൈനിക ജീവിതം നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.

1999-ലെ കാർഗിൽ യുദ്ധത്തിലും നാനാ പടേക്കർ സൈനികർക്കൊപ്പം സേവനമനുഷ്ഠിച്ചു. റിപ്പോർട്ടുകൾ പ്രകാരം, സൈനികരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി വിവിധ പോസ്റ്റുകൾ സന്ദർശിച്ച് രണ്ടാഴ്ചയിലധികം അദ്ദേഹം സൈനികർക്കൊപ്പം ചെലവഴിച്ചു. ആ സമയത്ത് താൻ ക്വിക്ക് റിയാക്ഷൻ ടീമിലും അംഗമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തി.

എല്ലാവരും രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് നാനാ പടേക്കർ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സൈനികരോടുള്ള അദ്ദേഹത്തിന്റെ ആദരവ് നിരവധി സന്ദർഭങ്ങളിൽ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. 2016 ൽ, തനിക്ക് രാജ്യമാണ് ആദ്യം വേണ്ടതെന്നും സൈനികരാണ് രാജ്യത്തിന്റെ യഥാർത്ഥ ഹീറോകൾ എന്നും അദ്ദേഹം പറഞ്ഞു. നീലകാന്തി പാട്ടേക്കറാണ് അദ്ദേഹത്തിൻ്റെ ഭാര്യ. മകൻ: മൽഹർ പാട്ടേക്കർ.

Follow Us