AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Anali Webseries: അണലിയുടെ റിലീസ് തടഞ്ഞു, മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസിന് കുരുക്ക്

Anali Web Series Faces Release Ban: മിഥുൻ മാനുവൽ തോമസ് ആദ്യമായി ഒരുക്കുന്ന വെബ് സീരീസ് ആയ അണലിയുടെ റിലീസ് തടഞ്ഞ് കോടതി. കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫ് നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് വെബ് സീരീസ് റിലീസ് തടഞ്ഞ് ഉത്തരവിറക്കിയത്. ജോളി പ്രതിയായ കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയാണ് അണലി എന്ന പേരിൽ മിഥുൻ മാനുവൽ തോമസ് തന്റെ ആദ്യ വെബ് സീരീസ് ഒരുക്കുന്നത്...

Anali Webseries: അണലിയുടെ റിലീസ് തടഞ്ഞു, മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസിന് കുരുക്ക്
Anali Web Series Image Credit source: Facebook / Leona Lishoy
Amal KV
Amal KV | Published: 07 Oct 2026 | 10:17 PM

മിഥുൻ മാനുവൽ തോമസ് ആദ്യമായി ഒരുക്കുന്ന വെബ് സീരീസ് ആയ അണലിയുടെ റിലീസ് തടഞ്ഞ് കോടതി. കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫ് നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് വെബ് സീരീസ് റിലീസ് തടഞ്ഞ് ഉത്തരവിറക്കിയത്. ജോളി പ്രതിയായ കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയാണ് അണലി എന്ന പേരിൽ മിഥുൻ മാനുവൽ തോമസ് തന്റെ ആദ്യ വെബ് സീരീസ് ഒരുക്കുന്നത് എന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. ക്രൈം ത്രില്ലർ കഥ പറയുന്ന വെബ് സീരീസിൽ ലിയോണ ലിഷോയ് ആണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

ഇതോടെ മികച്ചൊരു ക്രൈം ത്രില്ലർ വെബ്സീരിയസ് കാണാനുള്ള ആരാധകരുടെ കത്തിരിപ്പിനാണ് വിഘാതം സംഭവിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് അണലി സീരീസ് സ്ട്രീം ചെയ്യാൻ തീരുമാനിച്ചിരുന്നത്. ഇതിന് മുന്നോടിയായി ആഴ്ചകൾക്ക് മുമ്പ് വെബ് സീരീസിന്റെ ടൈറ്റിൽ പോസ്റ്ററും ക്യാറക്ടർ പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഇതുവരെ മലയാളത്തിൽ നിന്ന് ഇറങ്ങയിട്ടുള്ള വെബ് സീരിസുകളിൽ നിന്ന് തീർത്തും വ്യത്യസ്തമാകും അണലി എന്നായിരുന്നു സൂചന.

Also Read: ഹെഡ് റെസ്റ്റില്ല… കല്ലുകടി തോന്നുന്നു, ബെത്ലഹേം കുടുംബയൂണിറ്റിലെ നിവിന്റെ കാറിനെന്ത് പറ്റി

വിപുലമായ ക്യാൻവാസിൽ വലിയ താരനിരയെ അണിനിരത്തിയാണ് അണലി സീരീസ് ഒരുക്കിയിരിക്കുന്നത്. ലിയോണ ലിഷോയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരീസിൽ നിഖില വിമൽ, രമേഷ് പിഷാരടി, നിഷാന്ത് സാഗർ, ആതിര പട്ടേൽ, അബിൻ പോൾ, അങ്കിത് മാധവ്, അനിൽ കെ. ശിവറാം, ആശാ മടത്തിൽ എന്നിവരുൾപ്പെടെ നിരവധി പേരാണ് വേഷമിട്ടിരിക്കുന്നത്. ഏഷ്യാവില്ലിന്റെ ബാനറിൽ മുതിർന്ന മാധ്യമപ്രവർത്തകനായ ശശി കുമാറും തുഹിൻ മേനോനും ചേർന്നാണ് നിർമ്മാണം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി ഭാഷകളിലും സീരീസ് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്.

ലിയോണ ലിഷോയ് ആണ് സീരീസിൽ ജോളിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന വ്യക്തമായ സൂചന നൽകുന്നതായിരുന്നു ക്യാരക്ടർ പോസ്റ്റർ. സയനൈഡ് കുപ്പിയിൽ അണലി ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന തരത്തിലായിരുന്നു ടൈറ്റിൽ പോസ്റ്റർ. കൂടത്തായി കൂട്ടക്കൊല സംഭവം പുറത്ത് വന്നതിൽ പിന്നെ സയനൈഡ് എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടി വരുന്നത് ജോളിയുടെ കേസും അതുമായി ബന്ധപ്പെട്ട് വാർത്തകളുമെല്ലാം ആണ്. അണലിയുമായി ബന്ധപ്പെട്ട മിഥുൻ മാനുവൽ തോമസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന് താഴെ ഇത് ജോളിയുടെ കഥയാണോ എന്ന നിരവധി കമന്റുകൾ വന്നിരുന്നു.

English Summary

A court has stayed the release of Anali, the debut web series directed by Midhun Manuel Thomas. The court’s action follows a complaint filed by Jolly Joseph, the prime accused in the Koodathayi murder case.

Follow Us