Prem Kumar: നടൻ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന

Prem Kumar Joins Congress: കൂടാതെ കോളേജ് കാലത്ത് താൻ കെ എസ് യു ആയിരുന്നുവെന്നും പ്രേംകുമാർ പറഞ്ഞിരുന്നു. ഇത് കോൺഗ്രസിലേക്ക് നടൻ അടുക്കുന്നതിന്റെ സൂചനയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട് കൂടാതെ പ്രേംകുമാറുമായി കോൺഗ്രസ് നേതാക്കൾ....

Prem Kumar: നടൻ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന

Premkumar

Published: 

15 Feb 2026 | 09:24 AM

നടനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും ആയിരുന്ന പ്രേംകുമാർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും തന്നെ മുൻകൂട്ടി അറിയിക്കാതെ യാത്രയയപ്പിനുള്ള സമയം പോലും നൽകാതെ സ്ഥാനത്തു നിന്നും നീക്കിയതിനെതിരെ പ്രേംകുമാർ സർക്കാരിനും സിപിഎമ്മിനും എതിരെ തുറന്ന പ്രസ്താവനകൾ നടത്തിയിരുന്നു. സർക്കാരിനെ വിമർശിച്ച സാഹിത്യ അക്കാദമി ചെയർമാനും കവിയുമായ സച്ചിദാനന്ദനെ സ്ഥാനത്തുനിന്ന് നീക്കാത്ത ഇരട്ട നീതി ആണെന്നുമുള്ള വിമർശനം പ്രേംകുമാർ ഉയർത്തിയിരുന്നു.

ഇവയെല്ലാം പ്രേംകുമാർ സിപിഎമ്മിൽ നിന്നും അകലുകയാണെന്ന സൂചനയാണ് എന്നാണ് റിപ്പോർട്ട്. ആശാസമരത്തെ അനുകൂലിച്ചത്തിന്റെ പേരിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സിഥീനത്ത് നിന്ന് തന്നെ നീക്കം ചെയ്തത് അനീതിയാണ് എന്നായിരുന്നു പ്രതികരിച്ചത്. സാമാന്യ മര്യാദ തന്നോട് കാണിച്ചില്ലെന്നും മാന്യമായ യാത്രയയപ്പോ പിരിഞ്ഞുപോകാൻ അനുവദിക്കുകയേ ചെയ്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കവി സച്ചിദാനന്ദനുമായി താരതമ്യം ചെയ്യാൻ താൻ ആളല്ല എന്നും എന്നാൽ സാംസ്കാരിക സ്ഥാപനങ്ങൾ എന്ന് കണക്കാക്കുമ്പോൾ രണ്ടിന്റെയും ചെയർമാൻ സ്ഥാനത്ത് ഇരിക്കുന്നവരോട് രണ്ട് തരത്തിലുള്ള സമീപനമാണ് ഉണ്ടായിരുന്നതെന്ന് പറയാതിരിക്കാൻ കഴിയില്ല എന്നും പ്രേം കുമാർ കൂട്ടിച്ചേർത്തു. അതേസമയം കാലാവധി തീർന്നതുകൊണ്ടാണ് പ്രേംകുമാറിനെ സാൻസ് നൽകിയത് എന്നാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആരോപണങ്ങളുടെ പ്രതികരണം നടത്തിയത്.

കൂടാതെ കോളേജ് കാലത്ത് താൻ കെ എസ് യു ആയിരുന്നുവെന്നും പ്രേംകുമാർ പറഞ്ഞിരുന്നു. ഇത് കോൺഗ്രസിലേക്ക് നടൻ അടുക്കുന്നതിന്റെ സൂചനയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട് കൂടാതെ പ്രേംകുമാറുമായി കോൺഗ്രസ് നേതാക്കൾ ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്. തന്റെ കോളേജ് പഠനകാലത്ത് കെഎസ്‌യു സ്ഥാനാർത്ഥിയായിട്ട് മത്സരിച്ചിട്ടുണ്ട് എന്നും ആ താനാണ് പിന്നീട് സഖാവ് കൃഷ്ണപിള്ളയുടെ ജീവിതം സിനിമയാക്കിയപ്പോൾ കൃഷ്ണപിള്ള ആയിട്ട് അഭിനയിച്ചത്. അദ്ദേഹത്തിന്റെ പോരാട്ടവീര്യം ലാളിത്യം ആത്മാർത്ഥത സത്യസന്ധത മനുഷ്യ പക്ഷത്ത് നിൽക്കുന്ന നിലപാടുകൾ എന്നിവയെല്ലാം ആകൃഷ്ടനായാണ് തനിക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും കമ്മ്യൂണിസത്തെയോടും ആഭിമുഖ്യം ഉണ്ടാകുന്നത് എന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.

Loading...
Unable to load recommendations.
Follow Us
Related Stories
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
Bigg Boss Malayalam Seson 8 : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
Dulquer Salmaan : ദുൽഖറിന്റെ നാല് കോടിയുടെ കിടിലൻ വീടൊരുക്കിയത് ഭാര്യ അമാൽ തന്നെ
Actress Urvashi: മോളായാലും മോനായാലും വിളിച്ചാൽ ആദ്യം ചോദിക്കുക ഇതാണ്; മക്കളെ കുറിച്ച് നടി ഉർവശി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ