AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Unni Mukundan: തിരക്കഥ, സംവിധാനം ഉണ്ണി മുകുന്ദൻ! 50-ാം ചിത്രത്തിൽ ആരാധകർക്ക് ഡബിൾ ട്രീറ്റുമായി താരം

Unni Mukundan Turns Director! Announces Action-Packed Pan-Indian Movie for His 50th Film: കുമാർ മംഗത് പഥക്, അഭിഷേക് പഥക്, എന്നിവരുടെ നേതൃത്വത്തിലുള്ള നിർമ്മാണ കമ്പനിയായ ‘പനോരമ സ്റ്റുഡിയോസും’, ഉണ്ണി മുകുന്ദൻ്റെ ‘ഉണ്ണി മുഖുന്ദൻ പ്രൊഡക്ഷൻസും’ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ഒരു ഹൈ വോൾട്ടേജ്ജ് ആക്ഷൻ സിനിമ പ്രതീക്ഷിക്കാം എന്ന സൂചന നിർമ്മാണ കമ്പനികൾ ഇപ്പോൾ തന്നെ നൽകുന്നുണ്ട്. സ്വന്തം ശൈലിയിൽ കഥകൾ പറയണം എന്നത് തൻ്റെ വലിയ ആഗ്രഹമായിരുന്നു എന്നും, പനോരമ സ്റ്റുഡിയോസിൻ്റെ അനുഭവ സമ്പത്ത് ഈ സിനിമക്ക് വലിയ ഗുണം ചെയ്യുമെന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചു

Unni Mukundan: തിരക്കഥ, സംവിധാനം ഉണ്ണി മുകുന്ദൻ! 50-ാം ചിത്രത്തിൽ ആരാധകർക്ക് ഡബിൾ ട്രീറ്റുമായി താരം
ഉണ്ണി മുകുന്ദൻImage Credit source: Facebook Unni Mukundan
Sumeesh T Unneen
Sumeesh T Unneen | Published: 21 Sep 2026 | 04:20 PM

കരിയറിലെ അൻപതാമത്തെ സിനിമയിൽ പ്രേക്ഷകരെ ആവേശത്തിലാക്കുന്ന വമ്പൻ പ്രഖ്യാപവുമായി ഉണ്ണി മുകുന്ദൻ. അഭിനയത്തിനും നിർമ്മാണത്തിനും പുറമെ തിരക്കഥാ രചനയിലേക്കും സിനിമാ സംവിധാനത്തിലേക്കും ഒരുമിച്ച് കടക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന പ്രഖ്യാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മാർക്കോയ്ക്ക് ശേഷമുള്ള ഉണ്ണി മുകുന്ദൻ്റെ പാൻ ഇന്ത്യൻ സിനിമയായിരിക്കും ഇതെന്നും അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്.

കുമാർ മംഗത് പഥക്, അഭിഷേക് പഥക്, എന്നിവരുടെ നേതൃത്വത്തിലുള്ള നിർമ്മാണ കമ്പനിയായ ‘പനോരമ സ്റ്റുഡിയോസും’, ഉണ്ണി മുകുന്ദൻ്റെ ‘ഉണ്ണി മുഖുന്ദൻ പ്രൊഡക്ഷൻസും’ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ഒരു ഹൈ വോൾട്ടേജ്ജ് ആക്ഷൻ സിനിമ പ്രതീക്ഷിക്കാം എന്ന സൂചന നിർമ്മാണ കമ്പനികൾ ഇപ്പോൾ തന്നെ നൽകുന്നുണ്ട്. സ്വന്തം ശൈലിയിൽ കഥകൾ പറയണം എന്നത് തൻ്റെ വലിയ ആഗ്രഹമായിരുന്നു എന്നും, പനോരമ സ്റ്റുഡിയോസിൻ്റെ അനുഭവ സമ്പത്ത് ഈ സിനിമക്ക് വലിയ ഗുണം ചെയ്യുമെന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചു.

അൻപതാമത്തെ ചിത്രം തന്നെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷമായ ഒന്നാണ്. എഴുത്തുകാരൻ്റെയും സംവിധായകൻ്റെയും കൂടി കുപ്പായം അണിയുന്നതോടെ അത് കൂടുതൽ അർത്ഥവത്താകുന്നു എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഭാഷകൾക്കപ്പുറത്തേക്ക് ഈ സിനിമ പ്രേക്ഷകർ സ്വീകരിക്കും എന്നാണ് പ്രതീക്ഷയെന്നും താരം വ്യക്തമാക്കി.

Also Read: Jailer 2 Movie : ഇതെന്താ ഇന്ത്യൻ സിനിമ മൊത്തമുണ്ടോ… ജയിലർ 2 -ൽ വിദ്യാ ബാലനും

ഉണ്ണീ മുകുന്ദനുമായും അദ്ദേഹത്തിൻ്റെ നിർമ്മാണ കമ്പനിയുമായും സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥകും പ്രതികരിച്ചു. പാൻ ഇന്ത്യൻ അഭിനയതാവായി ഉണ്ണി മുകുന്ദൻ മാറിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ അൻപാതാമത്തെ സിനിമ എന്നതും, തിരക്കഥ രചനയിലേക്കും സംവിധാന രംഗത്തേക്കുമുള്ള അരങ്ങേറ്റവും ഈ കൂട്ടുകെട്ടിൻ്റെ മാറ്റ് വർധിപിക്കുന്നു. സിനിമയുടെ പ്രമേയത്തിലും ഉണ്ണി മുകുന്ദൻ്റെ കഴിവിലും വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞൂ.

ഉണ്ണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൻ്റെ ഭാഗമാകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അഭിഷേക് പഥകും വ്യക്തമാക്കി. മേപ്പടിയാൻ എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദൻ നിർമ്മാണ രംഗത്തേക്ക് കടക്കുന്നത്. ചിത്രം ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. അതേ സമയം ചിത്രത്തിൻ്റെ പേര് പുറത്തുവിട്ടിട്ടില്ല. അഭിനയതാക്കൾ ഉൾപ്പടെ സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടുമെന്നാണ് വിവരം.

English Summary

Actor Unni Mukundan announced his directorial debut for his 50th film. The untitled pan-Indian action movie will be co-produced by his banner and Panorama Studios, marking a major career milestone.

Follow Us