AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Private Bus: കാക്കനാട് അ‌പകടം സിസ്റ്റത്തിന്റെ പരാജയം, ഡ്രൈവർമാർ റോഡുകളുടെ ഉടയോന്മാരല്ല, കാലന്മാർ: ​ഹൈക്കോടതി

Kerala High Court on Kakkanad Private Bus Accident: കാക്കനാട് അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് ഇൻഫോപാർക്ക് ജീവനക്കാരി മരിച്ചതിന് പിന്നാലെ, കൊച്ചിയിലെ സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ അ‌തിരൂക്ഷ വിമർശനമുയർത്തി ​ഹൈക്കോടതി. കാക്കനാട് അപകടത്തിൽ ഇൻഫോപാർക്ക് ജീവനക്കാരി മരിച്ചത് സിസ്റ്റത്തിൻറെ പരാജയമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുറന്നടിച്ചു. നിലവിലെ നിരത്തുകളിലെ സാഹചര്യത്തിൽ സുരക്ഷിതമായി വീട്ടിലെത്താം എന്നതിന് എന്താണ് ഉറപ്പെന്ന് കോടതി ചോദിച്ചു.

Private Bus: കാക്കനാട് അ‌പകടം സിസ്റ്റത്തിന്റെ പരാജയം, ഡ്രൈവർമാർ റോഡുകളുടെ ഉടയോന്മാരല്ല, കാലന്മാർ: ​ഹൈക്കോടതി
പ്രതീകാത്മക ചിത്രംImage Credit source: Oscar Espinosa/SOPA Images/LightRocket via Getty Images, Social Media
Amal KV
Amal KV | Published: 06 Nov 2026 | 09:50 PM

കൊച്ചി: കാക്കനാട് അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് ഇൻഫോപാർക്ക് ജീവനക്കാരി മരിച്ചതിന് പിന്നാലെ, കൊച്ചിയിലെ സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ അ‌തിരൂക്ഷ വിമർശനമുയർത്തി ​ഹൈക്കോടതി. കാക്കനാട് അപകടത്തിൽ ഇൻഫോപാർക്ക് ജീവനക്കാരി മരിച്ചത് സിസ്റ്റത്തിൻറെ പരാജയമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുറന്നടിച്ചു. നിലവിലെ നിരത്തുകളിലെ സാഹചര്യത്തിൽ സുരക്ഷിതമായി വീട്ടിലെത്താം എന്നതിന് എന്താണ് ഉറപ്പെന്ന് കോടതി ചോദിച്ചു. ബസുകളുടെ മത്സരപ്പാച്ചിലിൽ പോലീസിനെ നിർത്തിപ്പൊരിച്ച കോടതി, ക്രിമിനലുകളെ ജീവനക്കാരാക്കുന്ന ബസ് ഉടമകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഡ്രൈവർമാർ റോഡിലെ ഉടയോന്മാർ അല്ല, കാലന്മാരാണെന്നും കോടതി കുറ്റപ്പെടുത്തി.

കാക്കനാട് സ്വകാര്യ ബസിടിച്ച് മരിച്ച അക്ഷരയുടെ കുടുംബത്തോട് മാപ്പ് പറയുന്നുവെന്ന് കോടതി വ്യക്തമാക്കി. അപകടത്തിൻറെ ദൃശ്യങ്ങൾ കണ്ട് നിൽക്കാനാവാത്തതാണ് എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അപകടമുണ്ടായാൽ ഇനി വാഹനം ഓടിക്കാൻ ആകില്ലെന്ന ഭയം ഡ്രൈവർമാർക്ക് ഉണ്ടാകണമെന്ന് കോടതി നിരീക്ഷിച്ചു. പോലീസ് ഈ വിഷയത്തിൽ നടപടി എടുത്തില്ലെങ്കിൽ ജനം ശബ്ദം ഉയർത്താൻ ആവശ്യപ്പെടുമെന്നും കോടതി കൂട്ടിച്ചേർത്തു. ബസ് ഉടമകൾക്ക് ജീവനക്കാർ ക്രമിനലുകളാണെന്ന് അറിയാമോ എന്ന് ചോദിച്ച കോടതി, കാക്കനാട് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ എത്ര കേസുകൾ ഉണ്ടെന്ന് ആരാഞ്ഞു. നടപ്പാതകൾ സ്ഥാപിക്കാത്തതിൽ കൊച്ചി കോർപ്പറേഷനും ​ഹൈക്കോടതിയുടെ കടുത്ത വിമർശനവും മുന്നറിയിപ്പും ഏറ്റുവാങ്ങി. നടക്കാൻ നടപ്പാതകൾ എവിടെയെന്നും യാത്രക്കാർക്ക് സുരക്ഷിതമായി വീടിലെത്താം എന്നതിന് എന്താണ് ഉറപ്പെന്നും ജസ്റ്റിസ് ചോദിച്ചു.

Also Read: കമന്റിട്ടവരും പോക്സോ കേസ് പ്രതികളാകും; മീനങ്ങാടി വിനോദയാത്ര വിവാദം: ​സൈബർ പോലീസ് കേസെടുത്തു

ഫുട്പാത്ത് സ്ഥാപിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് അ‌ന്ത്യശാസനം നൽകിയ കോടതി, കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരത്തുകളിലെ ക്യാമറകൾ ഒന്നും കാണുന്നില്ലേ എന്ന് കോടതി ചോദിച്ചു. ഫോണിൽ സംസാരിച്ചാണ് പല ​ഡ്രൈവർമാരും ബസ് ഓടിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കാക്കനാട് യുവതിയുടെ മരണത്തിന് കാരണമായ അ‌പകടത്തെ തുടർന്ന് റിമാൻഡ് ചെയ്യപ്പെട്ട ബസ് ഡ്രൈവർ സികെ ബിനോയി (43) ലഹരി, അടിപിടിക്കേസുകളിൽ അടക്കം പ്രതിയാണ്.

തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ രണ്ടുവീതം ലഹരിമരുന്നു കേസുകളിലും അടിപിടി കേസുകളിലും പാലാരിവട്ടം പൊലീസ് സ്‌റ്റഷനിൽ ലഹരിമരുന്നു കേസിലും വാഹനാപകട കേസിലും ബിനോയ് പ്രതിയാണ്. ഇത്രയധികം കേസുകളിൽ ഇയാൾ പ്രതിയാണെന്നത് ബസ് ഉടമ മറച്ചുവച്ചെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഞെട്ടിക്കുന്ന കാര്യമാണ് ഇതെന്ന് പറഞ്ഞ കോടതി, ഉരുക്കുമുഷ്ടി കൊണ്ടുവേണം ഇതിനെ നേരിടാനെന്നും നിർദേശിച്ചു. കൊച്ചി പഴയ കൊച്ചി അല്ല, വാഹനങ്ങളുടെ എണ്ണം കൂടി. സമയത്തിന്റെ പേരു പറഞ്ഞുള്ള ബസുകളുടെ മത്സര ഓട്ടം ഇനി അനുവദിക്കരുത്. സമയത്തിന് ഓടുന്നുണ്ടോ ഇല്ലയോ എന്നത് മോട്ടർ വാഹന വകുപ്പ് പരിശോധിച്ചോളും. ജനങ്ങളുടെ ജീവനു ഭീഷണിയില്ലാതെ, നിയമം പാലിച്ച് ഓടിക്കുന്നുണ്ടോ എന്നുറപ്പാക്കുകയാണ് പൊലീസ് ചെയ്യേണ്ടതെന്ന് കോടതി വ്യക്തമാക്കി. കാക്കനാട് അ‌പകടമുണ്ടാക്കിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിക്കു കൈമാറി. ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

English Summary

Following the death of an Infopark employee who was struck by a speeding private bus in Kakkanad, the High Court has leveled sharp criticism against the reckless, deadly driving of private buses in Kochi. Justice Devan Ramachandran remarked bluntly that the death of the Infopark employee in the Kakkanad accident represents a failure of the system. The Court questioned what guarantee exists, under the current circumstances, that one can reach home safely.

Follow Us