Actor Salim Kumar: ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു

Actor Salim Kumar Funeral:പൊതുജനങ്ങൾക്കും സഹപ്രവർത്തകർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭൗതികശരീരം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വടക്കൻ പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്നു.തുടർന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് എറണാകുളം വടക്കൻ പറവൂരിലുള്ള അദ്ദേഹത്തിന്റെ വസതിയായ...........

Actor Salim Kumar: ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു

Actor Salim Kumar

Updated On: 

07 Jun 2026 | 03:43 PM

കൊച്ചി: തലമുറകളെ ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട് നടൻ സലിം കുമാറിന് വിട നൽകി സിനിമാലോകവും മലയാളക്കരയും. ഔദ്യോഗിക ബഹുമതികളോട് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഔദ്യോ​ഗിക ബഹുമതികളോടെ വിട നൽകിയത്.ഇന്നലെ രാത്രി 10: 43 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.

പൊതുജനങ്ങൾക്കും സഹപ്രവർത്തകർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭൗതികശരീരം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വടക്കൻ പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്നു.തുടർന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് എറണാകുളം വടക്കൻ പറവൂരിലുള്ള അദ്ദേഹത്തിന്റെ വസതിയായ ലാഫിങ് വില്ലയിലാണ് മൃതദേഹം സംസ്കരിച്ചത്.

താൻ മരണപ്പെട്ടു കഴിഞ്ഞാൽ മൃതദേഹം സംസാരിക്കുന്നതിനെ കുറിച്ച് അദ്ദേഹം മുൻകൂട്ടി തന്നെ ചില നിർദ്ദേശങ്ങൾ കുടുംബത്തോട് പറഞ്ഞുവെച്ചിരുന്നു. അത് പ്രകാരം തന്നെയാണ് സംസ്കാര ചടങ്ങുകളും നടന്നത്. മതപരമായ യാതൊരു ചടങ്ങുകളും തനിക്ക് നടത്തേണ്ടതില്ല എന്നും അസ്ഥി ഒരിക്കലും പുഴയിൽ ഒഴുക്കരുത് എന്നും അദ്ദേഹം മരിക്കുന്നതിനു മുമ്പേ തന്നെ കുടുംബത്തോട് പറഞ്ഞിരുന്നു. ആരോഗ്യപരമായി ഏറെ വെല്ലുവിളികൾ അദ്ദേഹം നേരിട്ടിരുന്നു. നാളുകളായി അദ്ദേഹം കരൾ രോഗത്തിന് ചികിത്സയിലായിരുന്നു.

മാഞ്ഞാലും നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും….

മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരനാണ് സലിംകുമാർ.’ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്. കൊച്ചിൻ കലാഭവൻ തുടങ്ങിയ മിമിക്രി ട്രൂപ്പുകളിലൂടെയാണ് സലിംകുമാർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

1996 റിലീസ് ചെയ്ത ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തെങ്കാശിപ്പട്ടണം മീശമാധവൻ സിഐഡി മൂസ പുലിവാൽ കല്യാണം എന്ന സിനിമകളിലെ കഥാപാത്രങ്ങളാണ് സലിംകുമാർ എന്ന നടനിലെ ഹാസ്യ സാമ്രാട്ടിനെ പുറത്ത് എത്തിച്ചത്. എന്നാൽ ചിരിപ്പിക്കുക മാത്രമല്ല താൻ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുമെന്നും നിരവധി കഥാപാത്രങ്ങളിലൂടെ സലിംകുമാർ തെളിയിച്ചു.ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു.

അതേസമയം ശ്വാസതടസ്സം നേരിട്ടതോടെയാണ് സലിംകുമാറിനെ കഴിഞ്ഞദിവസം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയയും രക്തത്തിലെ അണുബാധയും അനുഭവപ്പെട്ടതോടെ വെന്റിലേറ്റർ ആന്റിബയോട്ടിക്സ് ഡയാലിസിസ് അടക്കമുള്ള വിദഗ്ധ ചികിത്സ അദ്ദേഹത്തിന് ഉറപ്പാക്കിയിരുന്നു. എന്നാൽ ഇതിനിടയിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സമാനതകളില്ലാത്ത അഭിനയിച്ചയിൽ കൊണ്ട് ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് മലയാള ചലച്ചിത്രരംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു സലിംകുമാർ എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.

ENGLISH SUMMARY

The film industry and Malayalam community bid farewell to the comedy king actor Salim Kumar, who made generations laugh. His funeral was held at 3 pm today with official honors. He passed away at 10:43 pm last night. The cause of death was a heart attack while he was undergoing treatment for pneumonia at a private hospital in Kochi.

Loading...
Unable to load recommendations.
Follow Us
Related Stories
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ