Sangeeth Prathap: നമ്മൾ പറയുന്ന ആ സ്ഥലം അവളാണ്; ഭാര്യയെ കുറിച്ച് സംഗീത് പ്രതാപ്

Sangeet Pratap about his wife:ഇപ്പോഴിതാ ഗിരീഷ് എഡി സംവിധാനം ചെയ്ത ഏറ്റവും ഒടുവിലുള്ള സിനിമയായ ബത്ലഹേം കുടുംബയൂണിറ്റിലും ശ്രദ്ധേയമായ കഥാപാത്രത്തെ തന്നെയാണ് സംഗീത പ്രതാപ് അവതരിപ്പിച്ചത്. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംഗീത് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. ഭാര്യയായ മാളുവിനെ കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് നടൻ തുറന്നു പറയുന്നത്.........

Sangeeth Prathap: നമ്മൾ പറയുന്ന ആ സ്ഥലം അവളാണ്; ഭാര്യയെ കുറിച്ച് സംഗീത് പ്രതാപ്

Sangeeth Prathap And Wife

Published: 

03 Sep 2026 | 12:34 PM

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് സംഗീത പ്രതാപ്. മലയാളം ചലച്ചിത്രരംഗത്ത് നടനായും എഡിറ്ററായും സംഗീത് തന്റെ കഴിവ് തെളിയിച്ചു. തുടക്കത്തിൽ ചെറിയ കഥാപാത്രങ്ങളുമായി എത്തിയ സംഗീതിന് പ്രശസ്തി നേടിക്കൊടുത്ത ചിത്രം പ്രേമലു ആണ്. ഗിരീഷ് എഡി സംവിധാനം ചെയ്ത് 2024ൽ റിലീസ് ചെയ്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ ആയിരുന്നു നസ്ലിനും മമിതാ ബൈജുവും. ഇവർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു സംഗീത് പ്രതാപിന്റെയും.

സിനിമയിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിന് നിമിഷനേരം കൊണ്ടാണ് പ്രേക്ഷകരെ കയ്യിലെടുക്കാൻ സാധിച്ചത്. ഇതോടുകൂടി സംഗീത് എന്ന പേരിനേക്കാൾ അമൽ ഡെവിസ് എന്ന പേരിലും താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങി. ഇപ്പോഴിതാ ഗിരീഷ് എഡി സംവിധാനം ചെയ്ത ഏറ്റവും ഒടുവിലുള്ള സിനിമയായ ബത്ലഹേം കുടുംബയൂണിറ്റിലും ശ്രദ്ധേയമായ കഥാപാത്രത്തെ തന്നെയാണ് സംഗീത പ്രതാപ് അവതരിപ്പിച്ചത്. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംഗീത് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. ഭാര്യയായ മാളുവിനെ കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് നടൻ തുറന്നു പറയുന്നത്.

ALSO READ:വെൽകം ബാക്ക്, ബ്ലോക്ക് ബസ്റ്റർ അടിക്കട്ടെ… ഐ ആം ​ഗെയിമിന് ആശംസകളുമായി നിവിൻ പോളി

സംഗീതിന്റെ വാക്കുകൾ

മാളു എന്റെ ഒരു ഹോം ആണ്. എന്റെ പ്രൊഫഷനിൽ എന്നെ ഒരുപാട് പിന്തുണയ്ക്കുന്നുണ്ട് അതിനേക്കാൾ ഉപരി എന്റെ വ്യക്തി ജീവിതത്തിൽ എനിക്ക് ഒരുപാട് സമാധാനവും സന്തോഷവും ഞാൻ കണ്ടെത്തുന്ന ഒരു ഇടമാണ് അവൾ. എന്റെ വിഷമങ്ങളിൽ ആയാലും സന്തോഷങ്ങളിലായാലും കൂടെ നിൽക്കുന്ന വ്യക്തി. നമ്മൾ ഇപ്പോൾ നിൽക്കുന്ന എല്ലാ സാധനങ്ങളും മാറി എവിടെയെങ്കിലും പോയി സമാധാനത്തോടെ ഇരിക്കണം എന്ന് പറയില്ല ആ സ്ഥലമാണ് അവൾ എനിക്ക് എന്നും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പോട്ടെ സാരമില്ല അതായിരിക്കും നമുക്ക് വേണ്ടത്, അത് അവിടുന്ന് കിട്ടും.

എന്നാണ് സംഗീത് പ്രതാപ് ഭാര്യയെ കുറിച്ച് പറഞ്ഞത്. അതേസമയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലൂടെയാണ് സംഗീത ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. കൂടാതെ സൂപ്പർ ശരണ്യ, ബ്രോമാൻസ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ സംഗീത് അവതരിപ്പിച്ചിട്ടുണ്ട്.അതേസമയം ​ഗിരീഷ് എഡി സംവിധാനം ചെയത് ബത്ലഹേം കുടുബ യൂണിറ്റ് വിജയകരമായി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്.

ENGLISH SUMMARY

Actor Sangeet Prathap has said about his personal life is attracting attention on social media. The actor is openly talking about his wife Malu and their relationship.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly : വെൽകം ബാക്ക്, ബ്ലോക്ക് ബസ്റ്റർ അടിക്കട്ടെ… ഐ ആം ​ഗെയിമിന് ആശംസകളുമായി നിവിൻ പോളി
Big Boss Malayalam Season 8 : അഗ്നിപരീക്ഷ അവസാന ഘട്ടത്തിൽ, യഥാർത്ഥ അങ്കം തുടങ്ങാൻ ഇനി നാല് ദിവസം
Bethlehem Kudumba Unit : വർക്കാവുമോ എന്ന് സംശയം, റീ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതാണ്, ബത്ലഹേം കുടുംബയൂണിറ്റിലെ പ്രപോസൽ സീനിനെ കുറിച്ച് ​ഗിരീഷ് എ.ഡി
Malayalam OTT Releases September: വമ്പൻ പടങ്ങൾ, സെപ്റ്റംബറിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
Namitha Pramod: പക്ഷേ ഒരു കണ്ടീഷൻ! കല്യാണം കഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്; മനസ്സ് തുറന്ന് നമിത പ്രമോദ്
Big Boss Season 8: നിങ്ങൾക്കൊക്കെ താത്പര്യമുള്ള ആ വിഷയം സംസാരിക്കും! ബിഗ് ബോസിൽ പോകാൻ താല്പര്യം ഉണ്ടെന്ന് രാഹുൽ ഈശ്വർ
ഒരു ഗ്രാം സ്വര്‍ണത്തിന് 67,000 രൂപ; വില കേട്ട് ഞെട്ടരുത്‌
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്