AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sathyaraj: ഛെ…! തെറ്റ് ചെയ്തവർ ഇനി ആവർത്തിക്കരുത്; വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ സത്യരാജ്

Actor sathyaraj against vijay: തെറ്റ് ചെയ്തതാണെങ്കിൽ ഇനി അത് ആവർത്തിക്കാതിരിക്കാൻ നോക്കണം. ചെറിയ പിഴവ് ആണെങ്കിൽ അത് തിരുത്തുകയും വേണം എന്നാണ് സത്യരാജിന്റെ വാക്കുകൾ

Sathyaraj: ഛെ…! തെറ്റ് ചെയ്തവർ ഇനി ആവർത്തിക്കരുത്; വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ സത്യരാജ്
Sathya RajImage Credit source: Tv9 Network
Ashli C
Ashli C | Updated On: 29 Sep 2025 | 03:15 PM

ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിയിൽ 41 പേർ മരിക്കാൻ ഇടയായ സംഭവത്തിൽ ടിവികെ നേതാവും സിനിമ താരവുമായ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ സത്യരാജ്. തെറ്റ് ചെയ്തവർ അത് തിരുത്താൻ ശ്രമിക്കണമെന്നും അറിയാതെ സംഭവിച്ചതാണെങ്കിൽ ഇനി അത് ആവർത്തിക്കാതെ നോക്കണമെന്നും നടൻ വ്യക്തമാക്കി. ഒടുക്കം “ഛെ” എന്ന് പറഞ്ഞാണ് സത്യരാജ് വിമർശനം അവസാനിപ്പിച്ചത്.

പിഴവ് അറിയാതെ സംഭവിക്കുന്നതാണ് തെറ്റ് അറിഞ്ഞുകൊണ്ട് ചെയ്യുന്നതുമാണ്. പിഴവാണ് സംഭവിച്ചതാണെങ്കിൽ അത് തിരുത്താൻ ശ്രമിക്കണം. തെറ്റ് ചെയ്തതാണെങ്കിൽ ഇനി അത് ആവർത്തിക്കാതിരിക്കാൻ നോക്കണം. ചെറിയ പിഴവ് ആണെങ്കിൽ അത് തിരുത്തുകയും വേണം എന്നാണ് സത്യരാജിന്റെ വാക്കുകൾ.

അതേസമയം കരൂരിലെ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് വിജയ് യുടെ പാർട്ടി സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് ടിവികെ ഹർജി സമർപ്പിച്ചത്. അന്വേഷണം സിബിഐക്കോ അല്ലെങ്കിൽ പ്രത്യേക അന്വേഷണസംഘത്തിനോ കൈമാറണം എന്നാണ് പാർട്ടിയുടെ ആവശ്യം. ടിവികെയുടെ അഡ്വക്കേറ്റ്‌സ് വിങ് പ്രസിഡന്റ് എസ് അരിവഴകനാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് വാദം കേൾക്കും എന്നായിരുന്നു ആദ്യം ലഭിച്ച സൂചനകൾ എങ്കിലും പിന്നീട് ഇത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ദുരന്തത്തിനു പിന്നിൽ ഗൂഢാലോചന ആണെന്നാണ് ടിവികെയുടെ വാദം. ഗൂഢാലോചന ആരോപിച്ച് പാർട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം വിജയ് യുടെ വീടിനു നേരെ ബോബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് ചെന്നൈയിലെ വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി പോലീസ്.