AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreenivasan: ‘സന്തോഷമായി ഒരു കാര്യം ചെയ്തു തരുന്നതല്ലേ… വേണ്ടെന്നു പറയരുത്’; ഡ്രൈവർക്ക് വീടുവച്ച് നൽകി നടൻ ശ്രീനിവാസൻ

Sreenivasan Driver Housewarming Ceremony: ഏപ്രിൽ 14ന് വീടിന്റെ പാലുകാച്ചൽ ചടങ്ങിന് കുടുംബസമേതം ശ്രീനിവാസനും പങ്കെടുത്തിരുന്നു. ശാരീരിക അവശതകൾ മറന്ന് ഭാര്യ വിമല മകൻ ധ്യാൻ എന്നിവർക്കൊപ്പമാണ് താരം എത്തിയത്.

Sreenivasan: ‘സന്തോഷമായി ഒരു കാര്യം ചെയ്തു തരുന്നതല്ലേ… വേണ്ടെന്നു പറയരുത്’; ഡ്രൈവർക്ക് വീടുവച്ച് നൽകി നടൻ ശ്രീനിവാസൻ
Actor SreenivasanImage Credit source: social media
Sarika KP
Sarika KP | Published: 19 Apr 2025 | 05:16 PM

17 വർഷമായി തന്റെ ഡ്രൈവറായി ജോലി എടുക്കുന്ന ഷിനോജിന് വീടുവച്ച് നൽകി നടൻ ശ്രീനിവാസൻ. പയ്യോളി സ്വദേശി ഷിനോജിനാണ് ഈ വിഷു ദിനത്തിൽ വീടുവച്ച നൽകിയത്. ഏപ്രിൽ 14ന് വീടിന്റെ പാലുകാച്ചൽ ചടങ്ങിന് കുടുംബസമേതം ശ്രീനിവാസനും പങ്കെടുത്തിരുന്നു. ശാരീരിക അവശതകൾ മറന്ന് ഭാര്യ വിമല മകൻ ധ്യാൻ എന്നിവർക്കൊപ്പമാണ് താരം എത്തിയത്.

വിമലയാണ് പാൽ കാച്ചി നൽ‍കിയത്. അതിനുശേഷം എല്ലാവർക്കും വിഷു കൈനീട്ടം നൽകുകയും ചെയ്തു. പുതിയ വീട് ലഭിച്ച സന്തോഷത്തിലാണ് ഷിനോജ്. 17 വർഷമായി താൻ അദ്ദേഹത്തോടൊപ്പമുണ്ടെന്നും കുറെക്കാലമായി അദ്ദേഹം തന്നോട് വീടിനെക്കുറിച്ച് പറയുന്നുണ്ടെന്നുമാണ് മനോരമ ഓൺലൈനുമായി സംസാരിച്ച ഷിനോജ് പറയുന്നത്. ഇങ്ങനെ പറയുമ്പോൾ താൻ വേണ്ടെന്നാണ് പറയാറുള്ളത്. അച്ഛൻ സന്തോഷമായി ഒരു കാര്യം ചെയ്തു തരുന്നതല്ലേ… വേണ്ടെന്നു പറയരുത് എന്ന് ഒരിക്കൽ വിനീതേട്ടൻ പറഞ്ഞുവെന്നാണ് ഷിനോജ് പറയുന്നത്. അങ്ങനെയാണ് വീട് വയ്ക്കാനുള്ള കാര്യങ്ങൾ തുടങ്ങിയത്. തന്നോട് ഇഷ്ടമുള്ള സ്ഥലം കണ്ടെത്താൻ പറഞ്ഞു. അങ്ങനെ കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോൾ വീട് വച്ചതെന്നും ഷിനോജ് പറഞ്ഞു.

Also Read:ചിക്കൻപോക്സ് പിടിപെട്ടത് തലവര മാറ്റി; ‘നായികാ നായകനിൽ നിന്ന് സിനിമകളിലേക്ക് കുതിച്ച് വിന്‍സി

ശ്രീനിവാസൻ താമസിക്കുന്ന എറണാകുളം കണ്ടനാട് തന്നെയാണ് ഷിനോജും വീട് വച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ശ്രീനിവാസന്റെ പ്രവർത്തിക്ക് കയ്യടിച്ച് ആരാധകർ രം​ഗത്ത് എത്തി. നല്ലൊരു മനുഷ്യസ്നേഹിയാണ് താനെന്ന് ഇതിലൂടെ താരം വീണ്ടും തെളിയിച്ചെന്നാണ് ആരാധകരുടെ കമന്റുകൾ.

Follow Us