AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreenivasan: 48 വർഷം നീണ്ട സിനിമാ ജീവിതം; ഇടതുപക്ഷത്തിൽ വിശ്വസിച്ച് ഇടതുപക്ഷത്തെ വിമർശിച്ച നടൻ

ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ ഉപയോഗിക്കുമ്പോഴും അദ്ദേഹത്തിന്റെ സിനിമകളിൽ സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ അവതരിപ്പിക്കാൻ താരത്തിന് സാ​ധിച്ചു.

Sreenivasan: 48 വർഷം നീണ്ട സിനിമാ ജീവിതം; ഇടതുപക്ഷത്തിൽ വിശ്വസിച്ച് ഇടതുപക്ഷത്തെ വിമർശിച്ച നടൻ
Sreenivasan
sarika-kp
Sarika KP | Updated On: 20 Dec 2025 09:41 AM

കൊച്ചി: 48 വർഷം നീണ്ട സിനിമാ ജീവിതത്തിനൊടുവിൽ തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ (66) ഓർമയായി. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രോ​ഗം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.

മലയാളികളെ ഇത്രയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മറ്റൊരു കലാകാരൻ ഇല്ലെന്ന് തന്നെ പറയാം. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചും തിരക്കഥയെഴുതിയും സംവിധാനം ചെയ്തും പ്രേക്ഷക ഹൃദയങ്ങളിൽ അതുല്യപ്രതിഭയായി താരം തിളങ്ങി. ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ ഉപയോഗിക്കുമ്പോഴും അദ്ദേഹത്തിന്റെ സിനിമകളിൽ സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ അവതരിപ്പിക്കാൻ താരത്തിന് സാ​ധിച്ചു.

Also Read:നടൻ ശ്രീനിവാസൻ അന്തരിച്ചു

1956 ഏപ്രിൽ 4-ന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്സ്എസ്സ് കോളജിലുമാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു. ഇവിടെ നിന്ന് 1977-ൽ പി.എ. ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രം​ഗത്തേക്കുള്ള ശ്രീനിവാസന്റെ പ്രവേശനം.

1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് ശീനിവാസന്‍ തിരക്കഥാകൃത്തിന്റെ കുപ്പായം അണിഞ്ഞത്. തിരക്കഥ, സംഭാഷണം: ശ്രീനിവാസന്‍ എന്ന് ടൈറ്റിലിൽ തെളിഞ്ഞത് അന്നാണെങ്കിലും ഇതിനും എത്രയോ മുൻപേ പല ചിത്രങ്ങൾക്കും ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായും ഗോസ്റ്റ് റൈറ്ററായും താരം പ്രവർത്തിച്ചു.

സമൂഹത്തിലെ പ്രശ്നങ്ങളോടും രാഷ്ട്രീയത്തോടുമൊക്കെ പുറംതിരിഞ്ഞു നിൽക്കുന്ന മനോഭാവമായിരുന്നില്ല ശ്രീനിവാസന്റെ. സിനിമയ്ക്കകത്തും പുറത്തുമുള്ള അപ്രിയ സത്യങ്ങൾ വിളിച്ചുപറയാൻ ഒരു മടിയും താരം ഒരിക്കലും കാണിച്ചിരുന്നില്ല. പലപ്പോഴും പല അപ്രിയ സത്യങ്ങൾ പലരെയും ചൊടിപ്പിച്ചെങ്കിലും എല്ലാവർക്കും അദ്ദേ​​ഹത്തോട് ബഹുമാനവും സ്നേഹവുമായിരുന്നു.