AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreenivasan: നടൻ ശ്രീനിവാസൻ അന്തരിച്ചു

Malayalam Actor Sreenivasan Death: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു.

Sreenivasan: നടൻ ശ്രീനിവാസൻ അന്തരിച്ചു
Sreenivasan
nithya
Nithya Vinu | Updated On: 20 Dec 2025 09:25 AM

മലയാള നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സിനിമാപ്രേമികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് വിടവാങ്ങിയത്. 48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. ഭാര്യ: വിമല, മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.

 

ശ്രീനിവാസൻ – സിനിമാ ജീവിതം

 

1956 ഏപ്രിൽ 4 ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ശ്രീനിവാസൻ ജനിച്ചത്. 1977-ൽ പി.എ. ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി അദ്ദേഹം വിവിധ നിലയിൽ പ്രേക്ഷകരുടെ മനസിൽ ഇടംനേടി.

1984ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങി സംവിധാനം ചെയ്ത സിനിമകൾ ഏറെ ജനപ്രീതി നേടി. നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, സന്ദേശം തുടങ്ങിയ സിനിമകളിലൂടെ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചു. നാൽപത്തിയെട്ട് വർഷത്തെ സിനിമാ ജീവിതത്തിൽ നിരവധി സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.