Vijay Falling Video: തിക്കിലും തിരക്കിലും പെട്ട് മറിഞ്ഞുവീണു വിജയ്; ആരാധകരുടെ സ്നേഹപ്രകടനം കാരണം
Vijay Falling Video: വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വരുന്ന വിജയിയെ കാത്ത് ഒരു വലിയ കൂട്ടം തന്നെ ആരാധകർ ആണ് പുറത്ത് നിൽപ്പുണ്ടായിരുന്നത്...

Vijay (10)
തിക്കിലും തിരക്കിലും പെട്ട് മറിഞ്ഞുവീണ് നടൻ വിജയ്. ആരാധകരുടെ സ്നേഹപ്രകടനം കാരണമാണ് വിജയ് നിലത്ത് വീണത്. മലേഷ്യയിലെ ജനനായകൻ ഓഡിയോ ലോഞ്ച് കഴിഞ്ഞ് തിരിച്ചെത്തിയ വിജയിയാണ് ആരാധകർ വീഴ്ത്തിയത്. താരത്തെ സ്വീകരിക്കുന്നതിനായി ചെന്നൈ വിമാനത്താവളത്തിൽ ആരാധകർ തടിച്ചു കൂടുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ ആയതോടെയാണ് വിജയ് വീണത്.
ഞായറാഴ്ച വൈകിട്ടോടെയാണ് വിജയ് ജനനായകന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞതിനുശേഷം മലേഷ്യയിൽ നിന്നും ചെന്നൈയിൽ തിരിച്ചെത്തിയത്. വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വരുന്ന വിജയിയെ കാത്ത് ഒരു വലിയ കൂട്ടം തന്നെ ആരാധകർ ആണ് പുറത്ത് നിൽപ്പുണ്ടായിരുന്നത്.
പുറത്തേക്കിറങ്ങിയ വിജയിയെ ആരാധകർ സ്നേഹത്താൽ പൊതിയുകയായിരുന്നു. വിമാനത്താവളത്തിന്റെ എക്സിറ്റ് മുതൽ കാർ വരെ വിജയ്ക്കൊപ്പം ആരാധകരും പിന്തുടർന്നു. ഇതിനിടെ നിലവിട്ട് താരം താഴെ വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വിജയിയെ പെട്ടെന്ന് തന്നെ എഴുന്നേൽപ്പിച്ച് കാറിൽ കയറ്റി വിടുകയായിരുന്നു.
VIDEO | TVK chief Vijay stumbled and fell while trying to get into his car at the Chennai airport.
A large crowd of fans gathered to welcome him as he returned from Malaysia.
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/x42Kpd0AsW
— Press Trust of India (@PTI_News) December 28, 2025
അതേസമയം ജനനായകന്റെ ഓഡിയോ ലോഞ്ച് ഇതിനോടകം തന്നെ മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കഴിഞ്ഞു. മലേഷ്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത പരിപാടി എന്ന നേട്ടമാണ് ജനനായകൻ ഓഡിയോ ലോഞ്ച് നേടിയത്. ഇന്ത്യയിലുടനീളവും ലോകമെമ്പാടുമുള്ള ആരാധകർക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിനാൽ, ജന നായകന്റെ ഓഡിയോ ലോഞ്ച് ജനുവരി 9 ന് തീയറ്റർ റിലീസിന് മുന്നോടിയായി ZEE തമിഴിൽ സംപ്രേഷണം ചെയ്യും.
കൂടാതെ ZEE5 തമിഴിൽ സ്ട്രീം ചെയ്യുകയും ചെയ്യും. എച്ച് വിനോദ് സംവിധാനം ചെയ്ത് കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ജന നായകൻ എന്ന ചിത്രത്തിൽ വിജയ്, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.