AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS: ബിടിഎസ് ഇന്ത്യയിലെത്തും, ഉറപ്പിച്ച് ‘വി’? 2026 അൽപം സ്പെഷ്യലാണേ…

BTS India Concert: ദക്ഷിണ കൊറിയയുടെ നിയമപ്രകാരമുള്ള നിർബന്ധിത സൈനിക സേവനത്തിന് ശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരങ്ങൾ. ലൈവുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ആർമിക്ക് വേണ്ടിയുള്ള അപ്ഡേറ്റുകളും നൽകുന്നുണ്ട്.

BTS: ബിടിഎസ് ഇന്ത്യയിലെത്തും, ഉറപ്പിച്ച് ‘വി’? 2026 അൽപം സ്പെഷ്യലാണേ…
BTSImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 28 Dec 2025 | 08:37 PM

ലോകമൊട്ടാകെ ആരാധകരുള്ള ദക്ഷിണകൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. ആർഎം, ജിൻ, ഷു​ഗ, ജെ ഹോപ്പ്, വി, ജിമിൻ, ജങ്കൂക്ക് എന്നിങ്ങനെ ഏഴ് അം​ഗങ്ങളാണ് ​ഗ്രൂപ്പിലുള്ളത്. ദക്ഷിണ കൊറിയയുടെ നിയമപ്രകാരമുള്ള നിർബന്ധിത സൈനിക സേവനത്തിന് ശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരങ്ങൾ. ലൈവിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ആർമിക്ക് വേണ്ടിയുള്ള അപ്ഡേറ്റുകളും താരങ്ങൾ നൽകുന്നുണ്ട്.

2026ൽ പുതിയ ആൽബവുമായി ബിടിഎസ് എത്തുമെന്നാണ് സൂചന. വേൾഡ് ടൂറും സംഘടിപ്പിച്ചേക്കും. ബിടിഎസ് വേൾഡ് ടൂർ നടത്തുമെന്ന വാർത്ത വന്നതുമുതൽ ഇന്ത്യൻ ആർമിയും ആവേശത്തിലാണ്. താരങ്ങൾ ഇന്ത്യയിലുമെത്തുമെന്ന തരത്തിലാണ് വാർത്തകൾ പരന്നത്. ഇപ്പോഴിതാ, ആർമിക്ക് ഡബിൾ സന്തോഷവുമായി വി-യും എത്തിയേക്കുകയാണ്. വി നടത്തിയ ചില പരാമർശങ്ങളാണ് ഇന്ത്യൻ ബിടിഎസ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

ALSO READ: നടനാവാൻ ആ​ഗ്രഹിച്ചു, ഇന്ന് ലോകത്തിന്റെ WWH; പിറന്നാൾ ദിനത്തിലും ജിൻ അത് മറന്നില്ല!

ഒരു ലൈവിനിടെ ഇന്ത്യൻ ആരാധകരുടെ സ്നേഹത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും, ഇന്ത്യയിൽ ഒരു കൺസേർട്ട് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സൂചിപ്പിച്ചു. നമസ്തേ ഇന്ത്യൻ ആർമി, അടുത്ത വർഷം കാണാം, എന്ന താരത്തിന്റെ വാക്കുകളാണ് ആരാധകർക്ക് പ്രതീക്ഷ നൽകിയത്. വിയുടെ വാക്കുകൾ പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും #BTSinIndia, #Taehyung എന്നീ ഹാഷ്‌ടാഗുകളും ട്രെൻഡിംഗായി.

നേരത്തെ ‘Map of the Soul’ ടൂറിന്റെ ഭാഗമായി മുംബൈയിൽ കൺസേർട്ട് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരി കാരണം അത് മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇന്ത്യൻ വിപണിയിലെ കെ-പോപ്പ് തരംഗം കണക്കിലെടുത്ത് ഹൈബ് ഇന്ത്യയിൽ ബിടിഎസ് കൺസേർട്ട് നടത്താൻ വലിയ സാധ്യതയുണ്ടെന്നാണ് ബിസിനസ് രംഗത്തുള്ളവരും വിലയിരുത്തുന്നത്.