Amma Controversy: “ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനം”; അമ്മയിൽ നിന്നും രാജിവച്ച് രേവതിയും പത്മപ്രിയയും

"Walking Away is Not Defeat, It is Self-Respect": Revathy and Padmapriya Quit AMMA: സുഹൃത്തുക്കളിൽ നിന്നും, സഹ പ്രവർത്തകരിൽ നിന്നും, ഒരിക്കൽ വീടുപോലെ കരുതിയ ഇടങ്ങളിൽ നിന്നും കടുത്ത അവഗണന നേരിട്ടു. എന്നിട്ടും അവിടെ തുടർന്നു. കാരണം പ്രതീക്ഷക്ക് ഏത് നിരാശയെയും അതിജീവിക്കാനുള്ള കരുത്തുണ്ട്

Amma Controversy: “ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനം”; അമ്മയിൽ നിന്നും രാജിവച്ച് രേവതിയും പത്മപ്രിയയും

രേവതി, പദ്മപ്രിയ

Updated On: 

06 Jul 2026 | 10:37 PM

താര സംഘടനയായ ‘അമ്മ’യുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി നടിമാരായ രേവതിയും പത്മപ്രിയയും. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സംയുക്ത പ്രസ്താവനയിലൂടെയാന് ഇരുവരും രാജി അറിയിച്ചത്. വർഷങ്ങളായി സംഘടനയിൽ മാറ്റം കൊണ്ടുവരാനായി പ്രവർത്തിച്ചു എന്നും, ഈ തീരുമാനം പെട്ടന്ന് ഉണ്ടായതല്ലെന്നും ഇരുവരും വ്യക്തമാക്കി. അമ്മയിൽ പുരുഷാധിപത്യം തന്നെയാണ് നിലനിക്കുന്നത് എന്ന് വിമർശിച്ച താരങ്ങൾ രാജിയെ ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനം എന്നാണ് വിശേഷിപ്പിച്ചത്. 

“അമ്മയിലെ പ്രശ്നങ്ങളുടെ മറ്റൊരു അധ്യായമായി ഇതിനെ കാണരുത്. ഇത് പെട്ടന്നെടുത്ത ഒരു തീരുമാനമല്ല, ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തിൻ്റെ പേരിലുമല്ല രാജി. ഈ കഴിഞ്ഞ പത്തുവർഷത്തോളമായി ഞങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ വളരെ ലളിതമായിരുന്നു.സുരക്ഷിതമായ തൊഴിലിടം, അന്തസ്സുള്ള പെരുമാറ്റം, തുല്യ പരിഗണന. എല്ലാവർക്കും അവകാശപ്പെട്ട അടിസ്ഥാന മൂല്യങ്ങളാണിവ. ഇത് നടപ്പാകുന്നതിലൂടെ എല്ലാവരെയും ഒന്നിപ്പിക്കാനാകും എന്ന് ഞങ്ങൽ വിശ്വസിച്ചിരുന്നു” എന്നാൽ ഉത്തരം മൗനവും അകൽച്ചയുമായിരുന്നു എന്ന് കുറിപ്പിൽ പറയുന്നു.

തുല്യതയ്ക്ക് വേണ്ടി ശബ്ദമുയർത്തിയതിൻ്റെ പേരിൽ സംഘടനയിൽ ഒറ്റപ്പെട്ടു എന്നും ഇരുവരും കുറിച്ചു. “സുഹൃത്തുക്കളിൽ നിന്നും, സഹ പ്രവർത്തകരിൽ നിന്നും, ഒരിക്കൽ വീടുപോലെ കരുതിയ ഇടങ്ങളിൽ നിന്നും കടുത്ത അവഗണന നേരിട്ടു. എന്നിട്ടും അവിടെ തുടർന്നു. കാരണം പ്രതീക്ഷക്ക് ഏത് നിരാശയെയും അതിജീവിക്കാനുള്ള കരുത്തുണ്ട്” അവർ കുറിച്ചു

Also Read: Amma Controversy: “മമ്മൂക്കയും ലാലേട്ടനും നിലപാട് പറയണം”; സൂപ്പർ താരങ്ങൾ മൗനം വെടിയണമെന്ന് അൻസിബ

ഹേമ കമ്മറ്റിക്ക് ശേഷം ഉണ്ടായ രാജികൾ ഉത്തരവാദിത്തതിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു എന്നും ഇരുവരും കുറിപ്പിൽ വിമർശനം ഉന്നയിക്കുന്നുണ്ട്, “പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരങ്ങളും തിരികെയെത്തി.” അധികാരത്തിൻ്റെ രീതികളും മുഖങ്ങളും മാത്രമാണ് മാറുന്നതെന്നും അസമത്വം മാറ്റമില്ലാതെ തുടരുകയാണ് എന്നും താരങ്ങൾ പറയുന്നു. ‘അമ്മ’ രൂപം കൊണ്ടത് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ്. എന്നാൽ പുരുഷാധിപത്യവും അധികാര മോഹവും അതിൻ്റെ സ്ഥാപോക ലക്ഷ്യങ്ങളിൽ നിന്നും ക്രമേണ സംഘടനയെ ദുർബലപ്പെടുത്തി. ഈ ഘട്ടത്തിൽ തങ്ങളുടെ പടിയിറക്കം പിന്മാറ്റമല്ലെന്നും ആത്മാഭിനാത്തിൻ്റെ പ്രഖ്യാപനമാനെന്നും ഇരുവരും വ്യക്തമാക്കി.

അമ്മയിൽ നിന്നും രാജിവച്ചെങ്കിലും മലയാള സിനിമയുടെ ഭാവിയിൽ വലിയ പ്രതീക്ഷയുണ്ട്, മലയാള സിനിമയിൽ മുൻ തലമുറയിലെ നടിമാർ അനുഭവിച്ച ബുദ്ധിമുട്ടുകൾ പുതിയ തലമുറ അനുഭവിക്കേണ്ടി വരില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു സിനിമ പ്രവർത്തകർ എന്ന നിലയിൽ തങ്ങളുടെ യാത്ര തുടരുമെന്ന് ഇരുവരും അറിയിച്ചു. പിന്തുണച്ച പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

English Summary

Veteran actors Revathy and Padmapriya have resigned from the Association of Malayalam Movie Artists (AMMA), citing the organisation’s deep-rooted patriarchy and power politics. In a joint statement, they revealed that their decade-long fight for a safe, equal, and dignified workplace was met with silence and isolation. Calling the recent post-Hema Committee resignations an “escape from accountability,” they stated their decision to step away is an act of self-respect.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി