AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ananya: ‘ആഗ്രഹിച്ച് വന്നതൊന്നുമായിരുന്നില്ല, അമ്മായിഅമ്മ എന്നെ ചീത്ത പറയുന്നുണ്ടായിരുന്നു’

Ananya about First Scene in Debut Movie Positive: സിനിമാ യാത്രയെ കുറിച്ചും ആദ്യ ചിത്രമായ പോസിറ്റീവിനെ കുറിച്ചും താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. അഭിനയിക്കണം എന്നാ​ഗ്രഹിച്ച് വന്നതല്ലെന്നും അഭിനയിക്കാൻ അവസരം കിട്ടി, എന്നാൽ ചെയ്ത് നോക്കാം എന്ന് വച്ച് വന്നതാണെന്നും അനന്യ പറഞ്ഞു.

Ananya: ‘ആഗ്രഹിച്ച് വന്നതൊന്നുമായിരുന്നില്ല, അമ്മായിഅമ്മ എന്നെ ചീത്ത പറയുന്നുണ്ടായിരുന്നു’
AnanyaImage Credit source: Instagram
Nithya Vinu
Nithya Vinu | Updated On: 31 Mar 2026 | 04:31 PM

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനന്യ. ജയസൂര്യ നായകനായ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് അനന്യ സിനിമാരം​ഗത്ത് എത്തിയത്. തുടർന്ന് ചില തമിഴ് ചിത്രങ്ങളുടെയും ഭാ​ഗമായി. തന്റെ സിനിമാ യാത്രയെ കുറിച്ചും ആദ്യ ചിത്രമായ പോസിറ്റീവിനെ കുറിച്ചും താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. അഭിനയിക്കണം എന്നാ​ഗ്രഹിച്ച് വന്നതല്ലെന്നും അഭിനയിക്കാൻ അവസരം കിട്ടി, എന്നാൽ ചെയ്ത് നോക്കാം എന്ന് വച്ച് വന്നതാണെന്നും അനന്യ പറഞ്ഞു.

ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് സിനിമയിൽ നിന്നുള്ള അവസരം ലഭിച്ചത്. എസ്എൻ സ്വാമി സാറാണ് പോസിറ്റീവ് ചിത്രത്തിലെ ക്യാരക്ടറിന് വേണ്ടി എന്നെ സെലക്ട് ചെയ്തത്. മുഴുനീള വേഷമായിരുന്നില്ല. എന്നാൽ ആ ക്യാരക്ടറിനെ ചുറ്റിപ്പറ്റിയാണ് സിനിമ നീങ്ങുന്നത്. ഒരു പുതുമുഖം എന്ന ഫീൽ ഇല്ലാതെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നത്.

ALSO READ: 5ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ABVP യിൽ പ്രവർത്തിച്ചവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കണമെന്ന് അറിയില്ലേ? കൃഷ്ണപ്രഭ

ആദ്യ ഷോട്ടിന് വിളിച്ചതൊക്കെ ഇപ്പോഴും ഓർത്തിരിക്കുന്നുണ്ട്. വികെപി ഭയങ്കര ഫ്രണ്ട്ലിയായിരുന്നു. ടെൻഷനൊന്നും വരാതിരിക്കാൻ വേണ്ടി നല്ല കംഫർട്ടാക്കിയിരുന്നു. ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി കരഞ്ഞതും പോസിറ്റീവിലായിരുന്നു. ഭർത്താവ് മരിച്ച് വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ അമ്മായിഅമ്മ എന്നെ ചീത്ത പറയുന്ന രം​ഗമായിരുന്നു.

അന്ന് എന്നോട് ആരും മിണ്ടാതെ, ദേഷ്യത്തോടെയാണ് നിന്നിരുന്നത്. ഇതെന്താണ് എല്ലാവരും ഇങ്ങനെ എന്ന ടെൻഷനിലായിരുന്നു ഞാൻ. ഈയൊരു ഫീലിന് വേണ്ടിയാണ് നമ്മൾ ഇങ്ങനെ മിണ്ടാതിരുന്നതെന്നായിരുന്നു ആ സീൻ കഴിഞ്ഞപ്പോൾ അവർ പറഞ്ഞത്. ആദ്യത്തെ ​ഗാനരം​ഗവും പോസിറ്റീവിലേതായിരുന്നു. ആദ്യമൊക്കെ ഭയങ്കര ചമ്മലായിരുന്നു എന്നും താരം പറഞ്ഞു. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനന്യ വിശേഷങ്ങള്‍ പങ്കുവെച്ചത്.

Follow Us