Arya: ‘ഖുഷി അമ്മൂമ്മയ്ക്കൊപ്പം.., ഞങ്ങൾ രണ്ടുപേരും ഓസ്ട്രേലിയയിൽ’: ആര്യ
Arya Badai: ഇപ്പോഴിത ഇൻസ്റ്റഗ്രാമിലൂടെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ആര്യ. പുതിയ ജീവിതം സൂപ്പറാണെന്ന് പറഞ്ഞുകൊണ്ടാണ് ആര്യ ചോദ്യങ്ങൾക്ക് മറുപടി നൽകി തുടങ്ങിയത്.
മലയാളികൾക്ക് ഏറെ സുപരിചിതയാണ് ആര്യ ബഡായി. സോഷ്യൽ മീഡിയയിൽ സജീവമായി താരം എല്ലാ വിശേഷങ്ങളും ആരാധകാരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ആര്യയുടെ വിവാഹം കഴിഞ്ഞത്. ഡിജെയും കൊറിയോഗ്രാഫറുമായ സിബിനാണ് വരൻ. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തിൽ അടുത്ത ബഡുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഇരുവരും പങ്കുവച്ചിരുന്നു. തന്റെ യുട്യൂബ് ചാനലിലൂടെ കല്യാണവുമായി ബന്ധപ്പെട്ട എല്ലാ ഫങ്ഷന്റേയും വീഡിയോ പുറത്ത് വിടാനാണ് ആര്യയുടെ തീരുമാനം. ഇപ്പോഴിത ഇൻസ്റ്റഗ്രാമിലൂടെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ആര്യ. പുതിയ ജീവിതം സൂപ്പറാണെന്ന് പറഞ്ഞുകൊണ്ടാണ് ആര്യ ചോദ്യങ്ങൾക്ക് മറുപടി നൽകി തുടങ്ങിയത്.
ഖുഷി എവിടേയെന്ന് ഒരുപാട് പേർ ചോദിക്കുന്നുണ്ടെന്നും എല്ലാവർക്കുമായി ഇപ്പോൾ ഉത്തരം നൽകാമെന്നുമാണ് താരം മകളെ കുറിച്ച് അന്വേഷിച്ചവരോട് പറഞ്ഞത്. ഖുഷി കേരളത്തിലാണ്. താനും സിബിനും ഓസ്ട്രേലിയയിലാണ്. വിവാഹത്തിനു മുമ്പ് തന്നെ തങ്ങൾ കമ്മിറ്റ് ചെയ്ത ഒരു ഷോയുണ്ട്. അതിന്റെ ഭാഗമായാണ് ഓസ്ട്രേലിയയ്ക്ക് വന്നത്. അതുകൊണ്ട് കല്യാണം കഴിഞ്ഞ അടുത്ത ദിവസം തന്നെ ഇവിടേക്ക് പുറപ്പെട്ട് വരേണ്ടി വന്നുവെന്നാണ് ആര്യ പറയുന്നത്. വിവാഹം പ്രമാണിച്ച് ഒരാഴ്ചയോളം ഖുഷി സ്കൂളിൽ നിന്നും ലീവെടുത്തിരുന്നു. ഇനിയും ലീവെടുത്താൽ ശരിയാവില്ല. അതുകൊണ്ട് ഖുഷി വീണ്ടും സ്കൂളിൽ പോയി തുടങ്ങിയെന്നാണ് ആര്യ പറയുന്നത്. അമ്മൂമ്മയ്ക്കൊപ്പമാണ് ഖുഷിയുള്ളത്. ഞങ്ങൾ ഇവിടേയും. അവളെ തങ്ങൾ മിസ് ചെയ്യുന്നുണ്ടെന്നും ആര്യ വീഡിയോയിൽ പറയുന്നുണ്ട്.
Also Read: ’65കാരന്റെ നായികയായി 32കാരി’; ‘ഹൃദയപൂര്‍വ്വം’ വിമർശനങ്ങൾക്ക് മറുപടി നൽകി മാളവിക
മകളുടെ പേരുമായി ബന്ധപ്പെട്ട ചോദ്യത്തിനും താരം മറുപടി നൽകി. റോയ എന്നതാണ് യഥാർത്ഥ പേര്. ഖുഷി അവളുടെ പെറ്റ് നെയിമാണ്. തനിക്ക് രണ്ട് പേരും ഇഷ്ടമാണെന്ന് ആര്യ പറയുന്നു. താൻ തന്റെ യൂട്യൂബ് ചാനൽ പുതിയൊരു പ്രൊഡക്ഷൻ ടീമിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും വിവാഹത്തിന്റെ എല്ലാ ചടങ്ങുകളുടേയും വീഡിയോ ഒന്നുപോലും വിടാതെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും ആര്യ പറഞ്ഞു.