AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malavika Mohanan: ’65കാരന്റെ നായികയായി 32കാരി’; ‘ഹൃദയപൂര്‍വ്വം’ വിമർശനങ്ങൾക്ക് മറുപടി നൽകി മാളവിക

Malavika Mohanan on Criticism Over Hridayapoorvam: സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ മോഹന്‍ലാലിന്റെ നായികയായി മാളവിക എത്തുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നടി.

Nandha Das
Nandha Das | Updated On: 26 Aug 2025 | 01:37 PM
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓണം റിലീസുകളിൽ ഒന്നാണ് 'ഹൃദയപൂര്‍വ്വം' സിനിമയുടേത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും കൈകോര്‍ക്കുന്ന ചിത്രത്തിൽ നടി മാളവിക മോഹനനാണ് നായികയെത്തുന്നത്. (Image Credits: Facebook)

1 / 5
സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ മോഹന്‍ലാലിന്റെ നായികയായി മാളവിക എത്തുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. മോഹന്‍ലാലും മാളവികയും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു വിമര്‍ശനങ്ങൾക്ക് വഴിവെച്ചത്. (Image Credits: Malavika Mohanan/Instagram)

2 / 5
എന്നാൽ, സിനിമ കണ്ട ശേഷം വിമർശിക്കൂവെന്നാണ് മാളവികയ്ക്ക് പറയാനുള്ളത്. ഹൃദയപൂർവത്തിന്റെ പ്രമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ്, ഒരു സിനിമയുടെ കഥയോ തിരക്കഥയോ അറിയാതെ കമന്റ് ചെയ്യുന്നത് ബാലിശമാണെന്ന് മാളവിക പറഞ്ഞത്. (Image Credits: Malavika Mohanan/Facebook)

3 / 5
സിനിമ കണ്ട ശേഷം അസാധാരണമായൊരു വിഷയമാണെന്ന് തോന്നുകയാണെങ്കില്‍ കമന്റ് ചെയ്യുന്നതാണ് ന്യായമെന്ന് പറഞ്ഞ മാളവിക, ഒന്നുമറിയാതെ കമന്റ് ചെയ്യുന്നത് ശരിയല്ല എന്നും കൂട്ടിച്ചേർത്തു. തീര്‍ത്തും അപരിചിതരായ രണ്ടു പേര്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ചില സംഭവവികാസങ്ങളാണ് ചിത്രം പറയുന്നതെന്നും നടി വ്യക്തമാക്കി. (Image Credits: Malavika Mohanan/Facebook)

4 / 5
ഓഗസ്റ്റ് 28ന് ഓണം റിലീസായാണ് 'ഹൃദയപൂർവം' തീയേറ്ററുകളിലേക്ക് എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ സംഗീത് പ്രതാപ്, സിദ്ദിഖ്, മാളവിക മോഹൻ, സംഗീത മാധവൻ നായർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. (Image Credits: Facebook)

5 / 5