Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ

Manju Warrier Reacts to Actress Assault Case Verdict: ഇത് ആസൂത്രണം ചെയ്ത‌വർ ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്നും മഞ്ജു വാര്യർ പറഞ്ഞു.

Manju Warrier: ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം; മഞ്ജു വാര്യർ

Manju Warrier

Updated On: 

14 Dec 2025 | 06:05 PM

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കോടതി വിധി പ്രസ്താവിച്ചശേഷം പ്രതികരണവുമായി നടി മഞ്ജു വാര്യർ. സംഭവത്തിൽ ​ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിക്കുകയാണ് നടി. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഇത് ആസൂത്രണം ചെയ്ത‌വർ ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്നും മഞ്ജു വാര്യർ പറഞ്ഞു.

പോലീസിലും നിയമസംവിധാനത്തിലും താനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ യഥാർത്ഥ പ്രതിയെ കണ്ടെത്തിയേ തീരൂവെന്നും അത് അതിജീവിതയ്ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണെന്നും നടി പറയുന്നു. എന്നും അതിജീവിതയ്ക്കൊപ്പം എന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

അതേസമയം കേസിന്റെ വിധി വന്നതിനു പിന്നാലെ ആദ്യ പ്രതികരണവുമായി അതിജീവിത എത്തിയിരുന്നു. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അതിജീവിത പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ പ്രതികരണവും ഉണ്ടായിരിക്കുന്നത്.

Also Read: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്‌തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്ത‌വർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.അന്നും, ഇന്നും, എന്നും അവൾക്കൊപ്പം
-മഞ്ജു വാര്യർ.

Loading...
Unable to load recommendations.
Follow Us
Related Stories
Kakkanad Movie Theatre : തിയേറ്റർ ഇല്ലാത്ത ന​ഗരം എന്ന ചീത്തപ്പേര് മാറി, കാക്കനാട് മാജിക് ഫ്രെയിംസിന്റെ മൾട്ടിപ്ലക്സ് തുറന്നു, ഇനി പടം കാണാൻ ഓടേണ്ട!
Vk Sreeraman- Pulikkali: കണ്ടാൽ ഓക്കാനം വരും, പുരുഷന്മാർക്ക് മാറും വയറും വരുന്നത് വൈകൃതം! പുലിക്കളിയെ വിമർശിച്ച് നടൻ വി കെ ശ്രീരാമൻ
Actor Yash Malaviya: അച്ഛനെയും അമ്മയെയും പൂട്ടിയിട്ടു, ഇനി വരില്ലെന്നും പറഞ്ഞു! കൊച്ചുണ്ടാപ്രിയുടെ ഓർമ്മകളിൽ യഷ്
Akhil Marar : വിവാദങ്ങൾക്കിടെ അഖിൽ മാരാരുടെ മാസ് ! കോടികൾ വിലവരുന്ന പുതിയ റേഞ്ച് റോവർ സ്വന്തമാക്കി താരം
“ഒന്ന് തൊട്ടേനെ….”; ലാലേട്ടനൊപ്പമുള്ള ഗാനരംഗം ഓർത്തെടുത്ത് അഭിരാമി
“മായ ചേച്ചി ഉള്ളതുകൊണ്ട് മാത്രമാണ് ‘തുടക്കം’ സിനിമ ചെയ്യാൻ സമ്മതിച്ചത്”; വെളിപ്പെടുത്തി ആശിഷ് ആൻ്റണി
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്