AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Janani Iyer: നടി ജനനി അയ്യർ വിവാഹിതയായി; വരനെ മനസ്സിലായോ?

Janani Iyer got married: കഴിഞ്ഞവർഷം ഏപ്രിലിൽ ആയിരുന്നു ജനനിയുടെയും സായിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഒഫീഷ്യലി മിസ്റ്റർ ആൻഡ് മിസ്സിസ് എന്നാണ് ജനനി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.ചിത്രത്തിന് താഴെ നിരവധി താരങ്ങളും ആരാധകരും ആശംസകൾ ആയി എത്തിയിട്ടുണ്ട്.മോഡലിങ്ങിലൂടെ ആണ് താരം കരിയർ ആരംഭിച്ചത്. തുടർന്ന് 2011-ൽ ബാല സംവിധാനം ചെയ്ത 'അവൻ ഇവൻ' എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു...

Janani Iyer: നടി ജനനി അയ്യർ വിവാഹിതയായി; വരനെ മനസ്സിലായോ?
Janani IyerImage Credit source: Instagram
Ashli C
Ashli C | Updated On: 31 Mar 2026 | 11:40 AM

നടി ജനനി അയ്യർ വിവാഹിതയായി. മലയാളം തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ്. ജനനിയുടെ അടുത്ത സുഹൃത്തായ റോഷൻ ശ്യാം ആണ് വരൻ. അദ്ദേഹം പൈലറ്റ് ആണ് . താൻ വിവാഹിതയായ സന്തോഷം ജനനി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ അറിയിച്ചത്.

കഴിഞ്ഞവർഷം ഏപ്രിലിൽ ആയിരുന്നു ജനനിയുടെയും സായിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഒഫീഷ്യലി മിസ്റ്റർ ആൻഡ് മിസ്സിസ് എന്നാണ് ജനനി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.ചിത്രത്തിന് താഴെ നിരവധി താരങ്ങളും ആരാധകരും ആശംസകൾ ആയി എത്തിയിട്ടുണ്ട്.

 

മോഡലിങ്ങിലൂടെ ആണ് താരം കരിയർ ആരംഭിച്ചത്. തുടർന്ന് 2011-ൽ ബാല സംവിധാനം ചെയ്ത ‘അവൻ ഇവൻ’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.പൃഥ്വിരാജ് നായകനായ ‘ലണ്ടൻ ബ്രിഡ്ജ്’ എന്ന ചിത്രത്തിലൂടെയാണ് ജനനിയുടെ മലയാളത്തിലേക്കുള്ള എൻട്രി. പിന്നീട് മമ്മൂട്ടി ചിത്രം ‘7th ഡേ’, കുഞ്ചാക്കോ ബോബൻ ചിത്രം ‘ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി’ എന്നീ സിനിമകളിലൂടെയും മലയാളികൾക്കിടയിൽ സുപരിചിതയായി മാറി.

Follow Us