Actress Kalaranjini: ‘അദ്ദേഹം ഒരിക്കലും അറിഞ്ഞുകൊണ്ട് ചെയ്യില്ല’; ശബ്ദം നഷ്ടമായ സംഭവം ഓർത്തെടുത്ത് കലാരഞ്ജിനി

Kalaranjini Opens Up About the Makeup Artist Who Cost Her Voice: ആ സംഭവത്തിന് ശേഷം ഒരുപാട് സിനിമ സെറ്റുകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. അവസാന കാലത്തെല്ലാം താനാണ് അദ്ദേഹത്തിന് സഹായത്തിന് ഉണ്ടായിരുന്നത്. മക്കളുമായെല്ലാം നല്ല അടുപ്പമാണ് ഇപ്പോഴും ഉള്ളത് എന്നും കലാരഞ്ജിനി പറഞ്ഞു. ശബ്ദം നഷ്ടമായി എന്ന് കരുതി വലിയ സങ്കടമൊന്നും തോന്നിയിട്ടില്ല എന്നും അവർ പറയുന്നുണ്ട്.

Actress Kalaranjini: ‘അദ്ദേഹം ഒരിക്കലും അറിഞ്ഞുകൊണ്ട് ചെയ്യില്ല’; ശബ്ദം നഷ്ടമായ സംഭവം ഓർത്തെടുത്ത് കലാരഞ്ജിനി

കലാരഞ്ജിനി

Published: 

05 Oct 2026 | 11:12 PM

ഉർവ്വശി, കൽപ്പന, കലാരഞ്ജിനി മലയാള സിനിമയിൽ ഈ പേരുകൾ എത്രത്തോളം അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച് കൽപ്പന മടങ്ങിയെങ്കിലും, ഉർവശിയും കലാരഞ്ജിനിയും സിനിമാ പ്രേക്ഷകർക്ക് മുന്നിൽ നല്ല വേഷങ്ങളുമായി നിരന്തരം എത്തുന്നുണ്ട്, ‘ആശ’യും ‘മോഹിനിയാട്ട’വുമെല്ലാം അതിന് ഉദാഹരണമാണ്. വർഷങ്ങൾക്ക് മുൻപ് സിനിമാ സെറ്റിൽ വച്ച് മേക്കപ്പ് ആർട്ടിസ്റ്റിന് സംഭവിച്ച ഒരു കയ്യബദ്ധമാണ് കലാരഞ്ജിനിയുടെ ശബ്ദം നഷ്ടപ്പെടാൻ കാരണം. ആ സംഭവം മലയാളികൾക്ക് അറിയാം. എന്നാൽ അതിന് ശേഷം അദ്ദേഹത്തിൻ്റെ ജീവിതത്തിന് സംഭവിച്ച മാറ്റം ഇപ്പോൾ തുറന്ന് പറയുകയാണ് കാൻ ചാനൽ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കലാരഞ്ജിനി.

കെ.വി ഭാസ്കർ മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായിരുന്നു എന്നും ആ സംഭവത്തിന് ശേഷം ഒരുപാട് സിനിമകളിൽ നിന്നും അദ്ദേഹത്തെ മാറ്റിനിർത്തി എന്നും കലാരഞ്ജിനി പറയുന്നു. ഒരു കയ്യബദ്ധം പറ്റിയതാണ് അദ്ദേഹത്തിന്. അത് തൻ്റെ ജീവിതം ഇങ്ങനെയാക്കുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാകില്ലല്ലോ. അറിഞ്ഞുകൊണ്ട് ഒരിക്കലും തന്നോടോ അദ്ദേഹത്തിൻ്റെ തൊഴിലിനോടോ അങ്ങനെ ചെയ്യാൻ അദ്ദേഹത്തിനാവില്ല. വലിയ സങ്കടമായിരുന്നു. ആ മനുഷ്യന് അത്രത്തോളം ദുഖം തോന്നിയിട്ടുണ്ടാകും കലാരഞ്ജിനി പറഞ്ഞു.

Also Read: Jason Sanjay: സെറ്റിൽവച്ച് ദേഷ്യം വന്നാൽ എന്ത് ചെയ്യും? വെളിപ്പെടുത്തി വിജയുടെ മകൻ ജേസൺ സഞ്ജയ്

പക്ഷേ ആ സംഭവത്തിന് ശേഷം ഒരുപാട് സിനിമ സെറ്റുകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. അവസാന കാലത്തെല്ലാം താനാണ് അദ്ദേഹത്തിന് സഹായത്തിന് ഉണ്ടായിരുന്നത്. മക്കളുമായെല്ലാം നല്ല അടുപ്പമാണ് ഇപ്പോഴും ഉള്ളത് എന്നും കലാരഞ്ജിനി പറഞ്ഞു. ശബ്ദം നഷ്ടമായി എന്ന് കരുതി വലിയ സങ്കടമൊന്നും ഉണ്ടായിട്ടില്ല എന്നും അവർ പറയുന്നുണ്ട്. ഇപ്പോഴും അഭിനയിക്കുന്നുണ്ട്. കൂടെയുള്ള സഹപ്രവർത്തകരാണ് അതിന് കാരണം. താൻ അഭിനയിക്കുന്ന സമയത്ത് ശബ്ദമുണ്ടാക്കാതിരിക്കാൻ യൂണിറ്റിലെ എല്ലാവരും ശ്രദ്ധിക്കാറുണ്ട് എന്ന് അവർ കൂട്ടിച്ചേർത്തു.

‘ഹൗ ഓൾഡ് ആർ യു’ എന്ന സിനിമയിൽ റോഷൻ ആഡ്ര്യുസ് ‘കല ചേച്ചിയുടെ ശബ്ദം തന്നെ വേണം’ എന്ന് പറഞ്ഞതുകൊണ്ട് ആ സിനിമയിലാണ് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. പിന്നീട് ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയിൽ ഡബ്ബ് ചെയ്തു. ഭരതനാട്യം, മോഹിനിയാട്ടം എന്നീ സിനിമകളുടെ സംവിധായകൻ കൃഷ്ണദാസ് മുരളിക്കും ആ നിർബ്ബന്ധം ഉണ്ടായിരുന്നു. ‘ചേച്ചിയുടെ ശബ്ദം മതി’ എന്ന് അദ്ദേഹം നിബ്ബന്ധം പറഞ്ഞു. അദ്ദേഹത്തോട് നന്ദി പറഞ്ഞേ മതിയാകു. സംസാരിക്കുമ്പോൾ തനിക്ക് ബുദ്ധിമുട്ടുകൾ ഒന്നും തോന്നാറില്ല എന്നും കേൾക്കുന്നവർക്ക് അങ്ങനെ തോന്നുന്നതാണെന്നും കലാരഞ്ജിന് വ്യക്തമാക്കി.

English Summary

Malayalam actress Kalaranjini opened up about the makeup artist whose mistake cost her voice, revealing she forgave him, supported his final years, and recently started dubbing her own films.

Loading...
Unable to load recommendations.
Follow Us
Related Stories
Khalifa OTT : ജിയോ ഹോട്ട്സ്റ്റാർ കൈ ഒഴിഞ്ഞോ? പൃഥ്വിരാജിൻ്റെ ഖലീഫ ഒടിടിയിൽ എത്തുന്നത് രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ
Jason Sanjay: സെറ്റിൽവച്ച് ദേഷ്യം വന്നാൽ എന്ത് ചെയ്യും? വെളിപ്പെടുത്തി വിജയുടെ മകൻ ജേസൺ സഞ്ജയ്
Alin Jose Perera: ഷൈൻ ടോം ചാക്കോ വിനായകൻ ചിത്രത്തിൽ പെരേരയും; സിനിമാ വിശേഷങ്ങളുമായി അലിൻ ജോസ് പെരേര
Pallattu Brahmadathan: ശാന്തനായ ആട്ടിൻകുട്ടിയെ പോലെ അവൻ എനിക്കൊപ്പം നടന്നു; പല്ലാട്ട് ബ്രഹ്മദത്തിന്റെ വേർപാടിൽ മീനാക്ഷി
Pradhama Drishtiya Kuttakkar OTT Release: പ്രഥമ ദൃഷ്ട്യ കുറ്റക്കാർ ഒക്ടോബർ ആദ്യ ആഴ്ച? എത്തുന്നത് എവിടെ
Parvathi Thiruvothu: ആ കാര്യം പറഞ്ഞതിന്റെ പേരിൽ പ്രേക്ഷകർ ഒരിക്കലും സിനിമയെ തള്ളിക്കളയില്ല; പാർവതി തിരുവോത്ത്
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്