Kannur Sreelatha: അഡ്ജസ്റ്റ് ചെയ്യുമോ എന്നല്ല അന്ന് ചോദിച്ചിരുന്നത്, ഈ രീതിയായിരുന്നു! ദുരനുഭവം പങ്കുവെച്ച് കണ്ണൂർ ശ്രീലത

Kannur Sreelatha about Bad Experience: വീട്ടിലെ ദാരിദ്ര്യം തന്നെയാണ് ശ്രീലതയെ 13ാം വയസ്സിൽ നാടകരംഗത്ത് എത്തിച്ചത്. കണ്ണൂർ ഗേൾസ് ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കെയാണ് അലവിൽ ദേശീയ കലാസമിതിയിലെ അംഗമാകുന്നത്. തുടർന്ന് കെ ടി മുഹമ്മദ് നാടക ഗ്രൂപ്പിലും ചേർന്നതോടെ

Kannur Sreelatha: അഡ്ജസ്റ്റ് ചെയ്യുമോ എന്നല്ല അന്ന് ചോദിച്ചിരുന്നത്, ഈ രീതിയായിരുന്നു! ദുരനുഭവം പങ്കുവെച്ച് കണ്ണൂർ ശ്രീലത

Kannur Sreelatha

Published: 

12 Feb 2026 | 10:58 AM

മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ നടിമാരിൽ ഒരാളാണ് കണ്ണൂർ ശ്രീലത. ഏകദേശം നാല് പതിറ്റാണ്ടോളമായി അഭിനയരംഗത്തുള്ള ശ്രീലത ഹാസ്യവേഷങ്ങളും സ്വഭാവ കഥാപാത്രങ്ങളും എല്ലാം അനായാസമാണ് കൈകാര്യം ചെയ്യാറുള്ളത്. തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് കണ്ണൂർ ശ്രീലത അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കണ്ണൂർ ജില്ലയിൽ രാജാ തീയേറ്റേഴ്സ് നടത്തിയിരുന്ന നാടക രചയിതാവും സംവിധായകനുമായ രാജന്റെ മൂത്തമകൾ. വീട്ടിലെ ദാരിദ്ര്യം തന്നെയാണ് ശ്രീലതയെ 13ാം വയസ്സിൽ നാടകരംഗത്ത് എത്തിച്ചത്.

കണ്ണൂർ ഗേൾസ് ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കെയാണ് അലവിൽ ദേശീയ കലാസമിതിയിലെ അംഗമാകുന്നത്. തുടർന്ന് കെ ടി മുഹമ്മദ് നാടക ഗ്രൂപ്പിലും ചേർന്നതോടെ കലാരംഗത്ത് സജീവമായി. ബാലചന്ദ്രൻ ചിത്രമായ പ്രശ്നം ഗുരുതരം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. കുറഞ്ഞ സമയത്തെ കഥാപാത്രം മാത്രമായിരുന്നുവെങ്കിലും ആ ഒരു സിനിമയാണ് സിനിമയെന്ന ഈ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയത്. പിന്നീട് കാണാമറയത്ത്, അപ്പുണ്ണി, വീണ്ടും ചലിക്കുന്ന, ചക്രം,ചേക്കേറാനൊരു ചില്ല, ആരോരുമറിയാതെ തുടങ്ങി നിരവധി സിനിമകളിലൂടെ അവസരങ്ങൾ ലഭിച്ചു.

എന്നാൽ അഭിനയ രം​ഗത്ത് സജീവമായിരുന്ന കാലഘട്ടത്തിൽ തനിക്ക് കൈപ്പേറിയ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് ശ്രീലത ഇപ്പോൾ പറയുകയാണ്. സിനിമയിൽ പലർക്കും വഴങ്ങി കൊടുക്കാത്തതിന്റെ പേരിൽ തനിക്ക് പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പണ്ട് സിനിമയിലും ഇത്തരത്തിലുള്ള അവസരങ്ങൾ അവസ്ഥകൾ ഉണ്ടായിട്ടുണ്ട് ഒന്ന് വരാമോ അതെന്താ നിങ്ങൾക്ക് ഒന്നു വന്നാൽ എന്നിങ്ങനെയാണ് ചോദിക്കുക അഡ്ജസ്റ്റ് എന്നല്ല.. ഒരു ഹിറ്റ്‌ ചിത്രത്തിൽ നല്ലൊരു കഥാപാത്രം തനിക്ക് അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്.

ഒന്ന് കാണണം, ഒന്നും വരണം, വരാൻ പറ്റുമോ എന്നൊക്കെയാണ് ചോദ്യങ്ങൾ. ഞാൻ പറ്റില്ല എന്ന് ഉറപ്പിച്ചു തന്നെ പറയും. അപ്പോഴൊക്കെ വേണ്ട എന്ന് ഞാൻ പറഞ്ഞു ഇറങ്ങി പോന്നിട്ടുണ്ട്. മാസ്റ്റർ ബിൻ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കണ്ണൂർ ശ്രീലത ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ