Actress Krishna Prabha: ഗണേഷേട്ടൻ ഒക്കെ വന്നില്ലേ ഇനി “അമ്മ”യിൽ എല്ലാം ശരിയാകും! അൻസിബയ്ക്ക് നീതി കിട്ടി എന്നും കൃഷ്ണപ്രഭ

Actress Krishna Prabha about Ganesh Kumar:പിന്നെ പ്രധാനമായും നേരിട്ട പ്രശ്നം സംഘടനയ്ക്കുള്ളിൽ കണക്കുകൾ ഒന്നും വ്യക്തമായി അവർക്ക് അവതരിപ്പിക്കാൻ കഴിഞ്ഞില്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങളായിരുന്നു അതിനുവേണ്ടിയാണ് ഇപ്പോൾ ഞാൻ അടങ്ങുന്ന അഡ്ഹോക്ക് കമ്മിറ്റിയെ രൂപീകരിച്ചത്. അൻസിബ ഹസന്റെ രാജി കൊണ്ടല്ല ഇപ്പോൾ ഈ പ്രശ്നങ്ങളൊന്നും............

Actress Krishna Prabha: ഗണേഷേട്ടൻ ഒക്കെ വന്നില്ലേ ഇനി അമ്മയിൽ എല്ലാം ശരിയാകും! അൻസിബയ്ക്ക് നീതി കിട്ടി എന്നും കൃഷ്ണപ്രഭ

Krishna Prabha, Ganesh Kumar

Published: 

23 Jun 2026 | 08:44 PM

അമ്മയിൽ നിന്നും നടി അൻസിബ ഹസന് നീതി കിട്ടിയെന്ന നടി കൃഷ്ണപ്രഭ. ആർക്കെല്ലാം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്യപ്പെടേണ്ടതായിരുന്നു. പിന്നെ പ്രധാനമായും നേരിട്ട പ്രശ്നം സംഘടനയ്ക്കുള്ളിൽ കണക്കുകൾ ഒന്നും വ്യക്തമായി അവർക്ക് അവതരിപ്പിക്കാൻ കഴിഞ്ഞില്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങളായിരുന്നു അതിനുവേണ്ടിയാണ് ഇപ്പോൾ ഞാൻ അടങ്ങുന്ന അഡ്ഹോക്ക് കമ്മിറ്റിയെ രൂപീകരിച്ചത്. അൻസിബ ഹസന്റെ രാജി കൊണ്ടല്ല ഇപ്പോൾ ഈ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടുള്ളത് സാങ്കേതിക പ്രശ്നമായ പ്രശ്നങ്ങളാണ് ഏറ്റവും കൂടുതൽ നേരിട്ടത്. അതെല്ലാം പരിഹരിക്കുക എന്നതാണ് ഇപ്പോൾ നിർമ്മിച്ചിട്ടുള്ള താൽക്കാലിക കമ്മിറ്റിയുടെ ഉത്തരവാദിത്വം.

ഗണേഷ് കുമാറിനെ പോലെയുള്ള കെൽപ്പുള്ള ആളുകളാണ് ഇപ്പോൾ കമ്മിറ്റിയിൽ

ഇപ്പോഴുള്ള പോരായ്മകൾ കുറച്ചു വർഷങ്ങൾക്കു മുന്നേ അമ്മ സംഘടന നല്ല രീതിയിൽ ആയിരുന്നു പ്രവർത്തിച്ചുകൊണ്ടിരുന്നത് ആ പഴയ രീതിയിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. അതങ്ങനെ തന്നെ ആകും എന്നാണ് വിശ്വാസം കാരണം ഗണേശേട്ടനെ പോലെ ഉത്തരവാദിത്തപ്പെട്ട ആളുകളെല്ലാം ഇപ്പോൾ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗണേഷ് കുമാറിനെ പോലെയുള്ള കെൽപ്പുള്ള ആളുകളാണ് ഇപ്പോൾ കമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ALSO READ:മത്സരിക്കാനില്ല, കരുത്തുറ്റ പുതിയ തലമുറ നയിക്കട്ടെ; മാറ്റങ്ങൾക്കായി വഴിമാറുന്നു! പോസ്റ്റുമായി അൻസിബ ഹസൻ

ഞങ്ങളുടെ എല്ലാവരുടെയും ആ​ഗ്രഹം പ്രകാരമാണ് അദ്ദേഹത്തിനെ ചുമതല ഏൽപ്പിച്ചത്. അദ്ദേഹത്തിന് ഞങ്ങൾക്ക് വിശ്വാസമാണ് അദ്ദേഹം പറയുന്നതിനനുസരിച്ച് നയിക്കുന്നത് അനുസരിച്ച് സംഘടനയിൽ മാറ്റങ്ങൾ വരും. പിന്നെ രമേശ്‌ പിഷാരടി അവരെയൊക്കെ അറിയാമല്ലോ. അവരെല്ലാം കൂടി സംഘടനയെ പഴയ രീതിയിൽ സുഗമമായി പ്രവർത്തിക്കാൻ തക്ക രീതിയിൽ മാറ്റും മാറും എന്നാണ് വിശ്വാസം എന്നും കൃഷ്ണപ്രഭ പറഞ്ഞു.

പിന്തുണച്ചവർക്കും സ്നേഹിച്ചവർക്കും നന്ദി അറിയിച്ച് നടി അൻസിബ ഹസൻ

അതേസമയം തന്നെ പിന്തുണച്ചവർക്കും സ്നേഹിച്ചവർക്കും നന്ദി അറിയിച്ച് നടി അൻസിബ ഹസൻ. തന്റെ ജീവിതയാത്രയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയും ആണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ നിന്നും ലഭിച്ച പിന്തുണയാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാൻ താനില്ല എന്ന് അൻസിബ ഹസൻ വ്യക്തമാക്കി. വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും.

ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ നിന്നും തനിക്ക് ലഭിച്ച ഈ സ്ഥാനമാണ് തന്റെ ഏറ്റവും വലിയ പുരസ്കാരം. അമ്മ സംഘടനയിൽ ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കുവാനോ താൻ ആഗ്രഹിക്കുന്നില്ലെന്നും അൻസിബ.കൂടാതെ സംഘടനയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നതായും അൻസിബ ഫേസ്ബുക്കിൽ കുറിച്ചു.

ENGLISH SUMMARY

Actress Krishnaprabha said that actress Ansiba Hasan got justice from her mother. All the issues like who faced difficulties should have been discussed within the AMMA organization.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം