Kulappulli Leela: “ഒറ്റപ്പെട്ടുപ്പോയി… ഇന്ന് കിടന്നാൽ നാളെ ഉണരരുത് എന്നാണ് പ്രാർത്ഥന”; കുളപ്പുള്ളി ലീല പറയുന്നു

Kulappulli Leela About Loneliness: അടുത്തിടെ ഒരു അഭിമുഖത്തിൽ നടി കുളപ്പുള്ളി ലീല പങ്കുവെച്ച അതീവ ദുഃഖകരമായ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡയിയിൽ നിറയുന്നത്. പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയപ്പോൾ നിറകണ്ണുകളോടെ ഓൺലൈൻ മീഡിയയോടാണ് നടി തൻ്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. തന്റെ വ്യക്തിജീവിതത്തിലെ ഒറ്റപ്പെടലിനെക്കുറിച്ചും ഇന്ന് അനുഭവിക്കുന്ന മാനസിക വിഷമങ്ങളെക്കുറിച്ചുമാണ് ലീല തുറന്നുപറഞ്ഞിരിക്കുന്നത്.

Kulappulli Leela: ഒറ്റപ്പെട്ടുപ്പോയി... ഇന്ന് കിടന്നാൽ നാളെ ഉണരരുത് എന്നാണ് പ്രാർത്ഥന; കുളപ്പുള്ളി ലീല പറയുന്നു

കുളപ്പുള്ളി ലീല

Published: 

02 May 2026 | 12:42 PM

മുപ്പത്തിയഞ്ച് വർഷത്തോളമായി മലയാള സിനിമയുടെ ഭാ​ഗമായിരുന്നു നടി കുളപ്പുള്ളി ലീല (Kulappulli Leela). അമ്മയായും സഹനടിയായും കോമഡി കഥാപാത്രങ്ങളുമായും നിരവധി വേഷങ്ങളിലാണ് നടി മലയാളികളുടെ മനസ്സിലേക്ക് എത്തിയത്. ഏത് വേഷം കിട്ടിയാലും തൻ്റേതായ ശൈലിയിൽ അനായാസം കൈകാര്യം ചെയ്യുന്ന നടി തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടി കുളപ്പുള്ളി ലീല പങ്കുവെച്ച അതീവ ദുഃഖകരമായ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡയിയിൽ നിറയുന്നത്. പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയപ്പോൾ നിറകണ്ണുകളോടെ ഓൺലൈൻ മീഡിയയോടാണ് നടി തൻ്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

തന്റെ വ്യക്തിജീവിതത്തിലെ ഒറ്റപ്പെടലിനെക്കുറിച്ചും ഇന്ന് അനുഭവിക്കുന്ന മാനസിക വിഷമങ്ങളെക്കുറിച്ചുമാണ് ലീല തുറന്നുപറഞ്ഞിരിക്കുന്നത്. അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് താനെന്നും സന്തോഷം പോലും തൻ്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി നഷ്ടമായെന്നും നടി പറയുന്നു. ജീവിക്കാൻ തനിക്ക് ആ​ഗ്രഹമില്ലെന്നും, മരണമാണ് ഇനിയുള്ള ലക്ഷ്യമെന്ന് വികാരദീനയായി ലീല വെളിപ്പെടുത്തി.

ALSO READ: “അത് ചെയ്തുകഴിഞ്ഞാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്“; ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തുന്നു

കുളപ്പുള്ളി ലീലയുടെ വാക്കുകകളിലേക്ക്

“എനിക്ക് ഒരു വീടുണ്ട്. അത് നോക്കാൻ ഞാനെയുള്ളു. എനിക്കൊപ്പം ആരും വേണ്ടെന്ന് ദൈവം തന്നെ തീരുമാനിച്ചിട്ടുണ്ടാകും. അതുകൊണ്ട് ആരും ഇല്ല. എന്റെ ജീവിതവും സന്തോഷവുമെല്ലാം ഇപ്പോൾ സിനിമയാണ്. എനിക്ക് എല്ലാം അമ്മയായിരുന്നു. തൊണ്ണൂറ്റി ഏഴാം വയസിൽ അമ്മ എന്നെവിട്ടു പോയി. അതോടെ ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ടു. ഇപ്പോൾ ജീവിക്കുന്നു അത്രമാത്രം. അമ്മ ഒരാൾ ഒപ്പമുണ്ടെങ്കിൽ നമുക്ക് എല്ലാവരും ഉള്ളതുപോലെയാണ്. ഇപ്പോഴും ആൾക്കാരുണ്ട്. പക്ഷെ മനസിൽ ഞാൻ ഒറ്റപ്പെട്ടു. എനിക്കിപ്പോൾ ഒരു സന്തോഷവുമില്ല.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയ്ക്കുള്ള സ്ഥലം ഒഴിച്ചിടും. എന്റെ അടുത്ത് വന്ന് കിടക്കാൻ വേണ്ടിയാണ്. രണ്ട് മക്കളേയും ഭർത്താവിനേയും എനിക്ക് നഷ്ടപ്പെട്ടു. എല്ലാം വിധിയാണ്. പക്ഷെ അമ്മയുടെ മരണം എനിക്ക് ഉൾക്കൊള്ളാനാവുന്നതിലും അപ്പുറമാണ്. ആരുടേയും മുന്നിൽ കരഞ്ഞ് കാണിക്കണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നില്ല. പക്ഷെ അമ്മയുടെ കാര്യം പറയുമ്പോൾ സങ്കടം വരും. എന്റെ അവസ്ഥയൊന്നും പൊതുവെ ഞാൻ ആരോടും പറയാറില്ല.

പട്ടിണിയാണെങ്കിലും മുണ്ട് മുറുക്കി ഉടുത്തശേഷം ബിരിയാണി കഴിച്ചുവെന്ന് പറയുന്ന ആളാണ് ഞാൻ. സിനിമാ തിരക്കുകളും മറ്റും ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് ഭ്രാന്താകാത്തത്. എനിക്ക് ഇനി ആരുമില്ലല്ലോ … ആരാണ് ഉള്ളത്?. അമ്മയുള്ളപ്പോൾ അമ്മയിലൂടെയാണ് ഞാൻ എല്ലാം കണ്ടിരുന്നത്. സിനിമ ലൊക്കേഷനിൽ എല്ലാവരും എൻ്റെ ചുറ്റിനുമുണ്ട്. ഇതെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോൾ അവിടെ ഞാൻ മാത്രമാണ്.

മക്കളെ നഷ്ടപ്പെട്ടപ്പോൾ‌ ഞാൻ കരുതി ഇനി എന്നെ ആരും അമ്മയെന്ന് വിളിക്കില്ലെന്ന്. പക്ഷെ ഇപ്പോൾ ഞാൻ ലോകത്ത് അറിയാവുന്നവർക്കെല്ലാം അമ്മയാണ്. ഒരുപാട് മക്കളുണ്ട്. ആരുടേയും മുന്നിൽ കൈ നീട്ടാതെ ഒരാളെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം. ഇന്ന് രാത്രി പോയി കിടന്നാൽ നാളെ രാവിലെ എഴുന്നേൽക്കരുത് എന്നാണ് എന്റെ പ്രാർത്ഥന. ഒറ്റപ്പെട്ടാൽ പിന്നെ മരണമാണ് നല്ലത്.

സിനിമയിൽ വന്നിട്ട് മുപ്പത്തിനാല് വർഷമായി. എല്ലാവരോടും നന്ദി മാത്രമേയുള്ളു. എനിക്ക് ഏത് ഭാഷയിൽ നിന്ന് വർക്ക് കിട്ടിയാലും ഇഷ്ടമാണ്. മരണം വരെ സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. രജിനികാന്തിന്റെ മുത്തശ്ശിയായി വരെ അഭിനയിച്ചു. ഇരുപത് ബി​ഗ് ബജറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇനി അഞ്ച് സിനിമകൾ എന്റേതായി റിലീസിന് എത്താനുണ്ട്” എന്നാണ് കുളപ്പുള്ളി ലീല പറഞ്ഞത്.

English Summary:

Actress Kulappulli Leela recently reveals loneliness and struggles she is currently facing. Leela known for her iconic comedic roles in Malayalam and Tamil cinema. She speak about mother and loved ones loss.

 

 

Follow Us
Related Stories
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ
Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു