AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Harisree Ashokan: “അത് ചെയ്തുകഴിഞ്ഞാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്“; ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തുന്നു

Harisree Ashokan About His Dirction: അഭിനയ ജീവിതത്തിനിടെ ഹരിശ്രീ അശോകനും ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ വിചാരിച്ചതു പോലെ അത്രനല്ല അനുഭവങ്ങളോ വിജയമോ ആ ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ലഭിച്ചില്ല. ഇപ്പോഴിതാ തൻ്റെ സംവിധാനത്തിൽ പിറന്ന ആ ചിത്രം താൻ ചെയ്യേണ്ടിയിരുന്നില്ലെന്ന് പറയുകയാണ് ഹരിശ്രീ അശോകൻ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഹരിശ്രീ അശോകൻ ഇക്കാര്യം തുറന്നുപറഞ്ഞത്.

Harisree Ashokan: “അത് ചെയ്തുകഴിഞ്ഞാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്“; ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തുന്നു
Harisree AshokanImage Credit source: Facebook (Harisree Ashokan)
Neethu Vijayan
Neethu Vijayan | Published: 01 May 2026 | 03:42 PM

മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടുകളിൽ ഒരാളാണ് ഹരിശ്രീ അശോകൻ (Harisree Ashokan). പഴയകാല ചിത്രങ്ങളിൽ ചിരിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ മനസ് കീഴടക്കിയ മഹാനടൻ ഇന്നത്ര സജീവമല്ലെങ്കിലും ഇടയ്ക്കൊക്കെ സ്ക്രീനുകളിൽ വന്നുപോകാറുണ്ട്. മലയാളികളെ ഒരുകാലത്ത് പൊട്ടിച്ചിരിപ്പിക്കുകയും പിൽക്കാലത്ത് സീരിയസ് റോളുകളിലൂടെ കൈയടിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിൻ്റേതായി അവസാനമായി ഇറങ്ങിയ ചിത്രമാണ് നിവിൻ പോളി നായകനായ പ്രതിഛായ. ഒരു രാഷ്ട്രീയ നേതാവിൻ്റെ ​തന്ത്രങ്ങളും കരുത്തും തുറന്നുകാട്ടിയ ഒരു കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രതിഛായയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

അഭിനയത്തിന് അപ്പുറം സംവിധാന രം​ഗത്തും മികവ് പുലർത്തിയ വ്യക്തിയാണ് ഹരിശ്രീ അശോകൻ. അഭിനേതാക്കൾക്കിടയിൽ നിരവധി സംവിധായകരുണ്ടെങ്കിലും, അതിൽ വിജയം കൈവരിച്ചവരും അതുപോലെ തന്നെ പിന്നീട് ആ രം​ഗത്തേക്ക് തിരികെയെത്താത്തവരും ധാരാളമാണ്. എന്നാൽ തൻ്റെ ആദ്യ സംവിധാന ശ്രമം അത്രത്തോളം വിജയത്തിൽ എത്തിക്കാൻ സാധിക്കാതിരുന്നവരുടെ കൂട്ടത്തിലാണ് ഹരിശ്രീ അശോകൻ. തൻ്റെ അഭിനയ ജീവിതത്തിനിടെ ഹരിശ്രീ അശോകനും ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

ALSO READ: 80 വയസ്സുള്ള ആ അമ്മൂമ്മയുടെ വാക്കുകൾ ദേശീയ അവാർഡിനേക്കാൾ വലുതായിരുന്നു; അനുഭവം പങ്കുവച്ച് പ്രിയദർശൻ

എന്നാൽ വിചാരിച്ചതു പോലെ അത്രനല്ല അനുഭവങ്ങളോ വിജയമോ ആ ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ലഭിച്ചില്ല. ഇപ്പോഴിതാ തൻ്റെ സംവിധാനത്തിൽ പിറന്ന ആ ചിത്രം താൻ ചെയ്യേണ്ടിയിരുന്നില്ലെന്ന് പറയുകയാണ് ഹരിശ്രീ അശോകൻ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഹരിശ്രീ അശോകൻ ഇക്കാര്യം തുറന്നുപറഞ്ഞത്. ഹരിശ്രീ അശോകൻ്റെ വാക്കുകളിലേക്ക്…

ഹരിശ്രീ അശോകൻ പറഞ്ഞത് ഇങ്ങനെ

ആൻ ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി എന്നായിരുന്നു ഹരിശ്രീ അശോകൻ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ പേര്. “അത് ചെയ്തുകഴിഞ്ഞപ്പോഴാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ല എന്ന്. കാരണം അതിൻറെ സബ്ജക്റ്റിൽത്തന്നെ ചെറിയ ഒരു പ്രശ്നം ഉണ്ടായിരുന്നു. പ്രധാന കാര്യം ആർട്ടിസ്റ്റുകൾക്ക് വാല്യു ഇല്ല. അതിൽ ഒരു ഹീറോ ഇല്ലായിരുന്നു. സബ്ജക്റ്റ് പൊളിച്ച് പൊളിച്ച് വന്നപ്പോൾ അങ്ങനെയങ്ങ് ആയി പോയതാണ്.

അത് ഒരു വലിയ തെറ്റ് ആയിരുന്നു. തുടങ്ങണ്ട എന്ന് പറഞ്ഞപ്പോഴും ഇന്ന ദിവസം തുടങ്ങിയേ തീരൂ എന്നായിരുന്നു ചിന്ത. അത്തരമൊരു ചട്ടക്കൂടിനകത്തു നിന്ന് ഒതുക്കിയെടുക്കാനൊക്കെ പെട്ട പാടാണ് ആ ചിത്രത്തിൻ്റെ ബുദ്ധിമുട്ട്. അത് പറഞ്ഞാൽ കുറേ പറയേണ്ടിവരും. പെട്ടെന്ന് തുടങ്ങി, ഒരു ഹീറോ ഇല്ലാത്തത് തുടങ്ങി കുറച്ച് തെറ്റുകൾ ആ ചിത്രത്തിന് അകത്ത് സംഭവിച്ചിട്ടുണ്ട്. അങ്ങനെ വന്നപ്പോൾ ഒരു ഗ്രൂപ്പ് കളിയും ആർട്ടിസ്റ്റുകളെ കിട്ടാതെ വന്നതുമൊക്കെ നന്നായി ബാധിച്ചു. ഒരു നായകൻ കഥാപാത്രം ആദ്യം ഉണ്ടായിരുന്നു. പക്ഷേ ആ നായകനായി നമ്മൾ വിചാരിച്ച ആളെ കിട്ടിയില്ല.

ഒരു സിനിമ ഇനിയും സംവിധാനം ചെയ്യണം എന്ന് എനിക്കുണ്ട്. എന്ന് കരുതി ഉടനെയില്ല. കാരണം ഇപ്പോൾ അഭിനയിക്കാൻ കുറേ പടങ്ങൾ മുന്നിലുണ്ട്. അതുകാരണം ഇപ്പോൾ ചെയ്യാൻ സാധിക്കില്ല. പക്ഷേ ഒരിക്കൽ ചെയ്യും. അതിൻറെ സബ്ജക്റ്റ് ഒക്കെ റെഡി ആയിരിക്കുകയാണ്. അതിൽ നല്ലൊരു നായകനാണ് വരുന്നത്. അദ്ദേഹത്തോട് കഥയും പറഞ്ഞ് കഴിഞ്ഞു. ഇഷ്ടമായി. മൂന്ന് വർഷമായി കഥ പറഞ്ഞിട്ട്. ഇപ്പോഴും അതിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ സിനിമകളെപ്പോലെ അത് ഡെവലപ് ചെയ്യുകയാണ്. ഇനിയും മാറിയാൽ ഇനിയും കുറച്ചുകൂടി നന്നായി ചെയ്യാൻ സാധിക്കും. കാരണം അങ്ങനെ ഒരു സബ്ജക്റ്റ് ആണ് അത്. സീരിയസ് സബ്ജക്റ്റ് ആണ്. പക്ഷേ അത് ഹ്യൂമർ ട്രാക്കിലാണ് പോകുന്നത്. പഴയ തലമുറയിലെ നായനും പുതിയ തലമുറയിലെ അഭിനേതാക്കളും അതിലുണ്ടാകും. ”, ഹരിശ്രീ അശോകൻ പറഞ്ഞു.

English Summary:

Actor Actor Harisree Ashokan Revealed That He Should Not Have Done That Movie On His Directorial Venture. An International Local Story Directed By Harisree Ashokan Faces Many Struggles And Failure In Film Industry. Now He Open Up About Future Direction And Upcoming Movies.

 

Follow Us