AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actress Lakshmi Priya: അൻസിബ മദ്യപാനി; അവളുടെ മുറിയിൽ ഞാൻ അവനെ കണ്ടത് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ…; ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ

Actress Lakshmi Priya against Ansiba Hassan:അന്ന് അൻസിബയുടെ മദ്യത്തിന്റെ ബില്ല് കൊടുത്തിട്ട് ഞാനാണ്. ശേഷം മൂന്നുമണിയോടെ ഞാൻ എന്റെ റൂമിൽ പോയി കുളിച്ച് ഫ്രഷായി വന്നു. ശേഷം തിരിച്ചു പോകാൻ വേണ്ടി താഴെ എത്തിയപ്പോഴാണ് അൻസിബയുടെ റൂമിൽ ഒരു വ്യക്തിയെ ഞാൻ കണ്ടത്. ബെല്ലടിക്കുന്നു എന്നിട്ടും അൻസിബ വിളിച്ചിട്ട് ഒന്നും ഫോൺ എടുക്കുന്നില്ല.........

Actress Lakshmi Priya: അൻസിബ മദ്യപാനി; അവളുടെ മുറിയിൽ ഞാൻ അവനെ കണ്ടത് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ…; ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ
Lakshmipriya, Ansiba HassanImage Credit source: Social Media
Ashli C
Ashli C | Published: 26 Jun 2026 | 05:31 PM

നടി അൻസിബ ഹസന് എതിരെ ഗുരുതര ആരോപണങ്ങളുമായി നടി ലക്ഷ്മി പ്രിയ. അൻസിബ മദ്യപാനിയാണ് എന്നും താൻ മദ്യം വാങ്ങി കൊടുത്തിട്ടുണ്ട്. ഒരു വ്യക്തിക്കൊപ്പം മുറിയിൽ നിന്നും കണ്ടു അത് ചോദ്യം ചെയ്തപ്പോൾ അൻസിബയുടെ പ്രതികരണം ഇങ്ങനെയായിരുന്നു എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ലക്ഷ്മിപ്രിയ ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും ഒന്നിച്ച് ഒരു സ്ഥലത്ത് പോയപ്പോൾ അവിടെവച്ച് ഉണ്ടായ കാര്യങ്ങളെക്കുറിച്ചുമാണ് ലക്ഷ്മി പ്രിയ പറയുന്നത്.

ലക്ഷ്മി പ്രിയയുടെ വാക്കുകൾ ഇങ്ങനെ

അൻസിബ ഹസന് ഞാൻ മദ്യം വാങ്ങി കൊടുത്തിട്ടുണ്ട്. അവിടെ ഏകദേശം രാത്രി 2 മണി വരെ ഞങ്ങൾ ഇരുന്നു സംസാരിച്ചു. അന്ന് അൻസിബയുടെ മദ്യത്തിന്റെ ബില്ല് കൊടുത്തിട്ട് ഞാനാണ്. ശേഷം മൂന്നുമണിയോടെ ഞാൻ എന്റെ റൂമിൽ പോയി കുളിച്ച് ഫ്രഷായി വന്നു. ശേഷം തിരിച്ചു പോകാൻ വേണ്ടി താഴെ എത്തിയപ്പോഴാണ് അൻസിബയുടെ റൂമിൽ ഒരു വ്യക്തിയെ ഞാൻ കണ്ടത്. ബെല്ലടിക്കുന്നു എന്നിട്ടും അൻസിബ വിളിച്ചിട്ട് ഒന്നും ഫോൺ എടുക്കുന്നില്ല.

ALSO READ:എന്ത് ദ്രോഹം ചെയ്തിട്ടാ? 11 വയസ്സുവരെ ഞാൻ നോക്കിയ കുട്ടി ഇതുവരെ ഇവിടെ ചവിട്ടിയിട്ടില്ല; കിച്ചുവിനെ കുറിച്ച് രേണു സുധി

നാലുമണിക്കാണ് റൂമിൽ ആളു വന്നിട്ടുള്ളത് ഞാൻ വിളിച്ചിട്ടും അവൾ ഫോൺ എടുക്കുന്നുമില്ല.അൽപ്പം സമയം കഴിഞ്ഞതിനു പിന്നാലെ അപ്പോൾ ജനിച്ചുവന്ന കുഞ്ഞിന്റെ നിഷ്കളങ്കതയോട് കൂടി വന്ന് വാതിൽ തുറന്നു. നോക്കുമ്പോൾ ആ വ്യക്തി അവിടെ അവളുടെ കട്ടിലിൽ ഇരിക്കുകയാണ്. ഞാനിതാരാണെന്ന് ചോദിച്ചപ്പോൾ അൻസിബ പറഞ്ഞത് ബ്രദർ ആണെന്നാണ്. ആങ്ങള എന്തിനാണ് മുഖം മറച്ചു ഒരു പെങ്ങളുടെ റൂമിൽ വരുന്നത്. മാത്രമല്ല ഇത്രയും വലിയൊരു പെങ്ങളുടെ മുറിയിൽ ആ സമയത്ത് ആങ്ങള താമസിക്കില്ലല്ലോ.

ഉടനെ ഞാൻ ബ്രദറിന്റെ ആധാർ കാർഡ് തരാൻ പറഞ്ഞു. അപ്പോൾ പറയുന്നത് തങ്ങൾ സെവൻ സ്റ്റാർ വരെയുള്ള ഹോട്ടലിൽ താമസിക്കാറുണ്ട് ആരും ആധാർ കാർഡ് ചോദിക്കാറില്ല എന്നാണ്. മിഥിലാജ് എന്ന വ്യക്തി ആണെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ഈ മിഥിലാജ് തന്നെയാണ് അന്ന് സ്റ്റേഷനിൽ വന്നതും. ഒരു പ്രമുഖ ചാനലിലെ പരിപാടിയുടെ പ്രോഗ്രാം പ്രൊഡ്യൂസർ ആണ് ഇദ്ദേഹം എന്നും ലക്ഷ്മി പ്രിയ വെളിപ്പെടുത്തി.അതേസമയം ക്ഷേത്രത്തിന്റെ ഫണ്ട് സ്വീകരിക്കുന്നതിനെക്കുറിച്ച് അൻസിബ എതിർത്തതിനെക്കുറിച്ചും ലക്ഷ്മിപ്രിയ മറ്റൊരു ചാനലിൽ സംസാരിച്ചു. ഒരു മതത്തിന്റെ ചിഹ്നം അവിടെ വരാൻ പാടില്ല എന്ന് അൻസിബ വാശിപിടിക്കുന്നത് എന്തിനാണ് എന്നാണ് ലക്ഷ്മി പ്രിയ ചോദിക്കുന്നത്.

ഒരു ക്രിസ്ത്യൻ പള്ളിയുടെ അല്ലെങ്കിൽ ഒരു അമ്പലത്തിന്റെ ചിഹ്നം അവിടെ കണ്ടാൽ എന്താണ് അൻസിബയ്ക്ക് പ്രശ്നം. ഇതൊന്നുമായിരുന്നില്ല അവരുടെ പ്രശ്നം അവര് പറയുന്നത് ഞാൻ അവർക്ക് എതിരെ കൊടുത്തത് വ്യാജ പരാതിയാണ് എന്ന്. അതായിരുന്നു അവരുടെ പ്രശ്നം എന്നും ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് തുറന്നടിച്ചു.

എന്നാൽ ലക്ഷ്മിപ്രിയ ഇത്രയൊക്കെ പറഞ്ഞിട്ടും ആരും തന്നെ അവരുടെ ആരോപണങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല. കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് അവരുടെ പേഴ്സണൽ കാര്യമാണ്. അവർ നിങ്ങളെ പോലെ ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞു കൊണ്ടല്ല രംഗത്തെത്തിയിരിക്കുന്നത്. അവർ സംഘടനയ്ക്കുള്ളിലെ കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഒരു മതസ്ഥാപനത്തിന്റെയും സ്പോൺസർഷിപ്പ് അല്ലെങ്കിൽ പണം അമ്മ ഉപയോഗിക്കേണ്ടതില്ല എന്നും അത് അവിടെ വരുന്ന ഭക്തജനങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ് എന്നുള്ള അന്ഡസിബയുടെ നിലപാടിന് വളരെയധികം പിന്തുണയാണ് ലഭിക്കുന്നത്. എല്ലാവരും കൈയ്യടിക്കുകയാണ് അൻസിബ സ്വീകരിക്കുന്ന ആ നിലപാടിനോട് എന്നുള്ളതാണ് മറ്റൊരു യാഥാർഥ്യം.

ENGLISH SUMMARY

Actress Lakshmi Priya has made serious allegations against actress Ansiba Hassan. She has also said that Ansiba is an alcoholic and has bought her alcohol. When she was seen in a room with a person and questioned about it, Ansiba’s reaction was like this, Lakshmi Priya has revealed serious allegations in an interview given to an online channel.

Follow Us