AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nisha Sarangh: ‘എല്ലാത്തിനും ഒരു ലിമിറ്റ് നല്ലതാണ്, ആ വിഷയം സംസാരിക്കാതിരിക്കാം’; പാറുക്കുട്ടിയെ ഓർത്ത് വിതുമ്പി നിഷ!

Actress Nisha Sarangh: അവിടെ നിന്ന് വന്നശേഷം താൻ മാനസീകമായി തകർന്ന അവസ്ഥയിലായിരുന്നുവെന്നും കൗൺസിലിങിലൂടെയാണ് കുറച്ചെങ്കിലും മാറ്റം വന്നതെന്നുമാണ് നിഷ പറയുന്നത്.

Nisha Sarangh: ‘എല്ലാത്തിനും ഒരു ലിമിറ്റ് നല്ലതാണ്, ആ വിഷയം സംസാരിക്കാതിരിക്കാം’; പാറുക്കുട്ടിയെ ഓർത്ത് വിതുമ്പി നിഷ!
Nisha SaranghImage Credit source: Instagram\Nisha Sarangh
Sarika KP
Sarika KP | Published: 25 Jul 2025 | 09:21 AM

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടി നിഷ സാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകിലൂടെയാണ് നിഷയ്ക്ക് ആരാധകരുണ്ടായത്. ഉപ്പും മുളകിൽ നീലുവെന്ന പ്രധാന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടി സീരിയലിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഉപ്പും മുളകും ടീമുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതിനു കാരണമെന്നാണ് വിവരം.

ഇപ്പോഴിതാ ഉപ്പും മുളകിൽ നിന്ന് ഇറങ്ങിയതിനു ശേഷം താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അവിടെ നിന്ന് വന്നശേഷം താൻ മാനസീകമായി തകർന്ന അവസ്ഥയിലായിരുന്നുവെന്നും കൗൺസിലിങിലൂടെയാണ് കുറച്ചെങ്കിലും മാറ്റം വന്നതെന്നുമാണ് നിഷ പറയുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു നിഷയുടെ വെളിപ്പെടുത്തൽ.

Also Read:അന്തരിച്ച നേതാക്കളെ അധിക്ഷേപിച്ച് പോസ്റ്റ്: നടൻ വിനായകനെതിരെ പരാതി

ഉപ്പും മുളകിൽ നിന്നും വന്നശേഷം ഒരു മാസം ആശുപത്രിയിൽ അഡ്മിറ്റായെന്നും ഇതിനു ശേഷം വിശ്രമത്തിലായിരുന്നുവെന്നുമാണ് നിഷ പറയുന്നത്. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ മാത്രമെ പറ്റുമായിരുന്നുള്ളു. അവിടെ നിന്ന് വന്നശേഷം താൻ ഡെഡ്ഡായി പോയിരുന്നു. ഇതിനു ശേഷം ഒന്നൊന്നര മാസത്തോളം കൗൺസിലിങും മറ്റുമായിരുന്നുവെന്നാണ് നടി പറയുന്നത്.

ഉപ്പും മുളകിന്റെ ഭാ​ഗമാകുന്നതുവരെ തന്റെ വീട്ടിലേക്ക് ആരെയും ക്ഷണിക്കാറില്ലായിരുന്നു. താനും എവിടെയും പോകാറില്ലായിരുന്നുവെന്നും ആരുമായും ബന്ധവും ഇല്ലായിരുന്നു. ഉപ്പും മുളകും തുടങ്ങി രണ്ട് വർഷം കഴിഞ്ഞശേഷമാണ് വീട്ടുകാർക്ക് അവരുമായി കണക്ഷൻ വന്ന് തുടങ്ങിയത്. പിന്നീട് കുട്ടികളും അവരുടെ ഫാമിലിയും തങ്ങളുടെ വീട്ടിൽ വരാൻ തുടങ്ങി. അതുകൊണ്ട് തന്നെ എല്ലാവരുമായി നല്ല ബന്ധമുണ്ടായിരുന്നു. ഇങ്ങനൊയൊക്കെ അടുപ്പം സൂക്ഷിക്കുന്നതിൽ തെറ്റില്ല. പക്ഷെ പ്രൊഫഷനേയും ഫാമിലിയേയും വേറെ വേറെ മാറ്റി നിർത്തുന്നതാണ് നല്ലതെന്ന് തനിക്ക് ഇപ്പോൾ തോന്നുന്നു. എല്ലാത്തിനും ഒരു ലിമിറ്റ് നല്ലതാണെന്ന് നിഷ പറയുന്നു.