Oviya Helen: ’17 സെക്കന്റിന്റെ സ്വകാര്യ വീഡിയോ ലീക്കായിട്ടുണ്ട്’; ആരാധകരോട് ആസ്വദിക്കൂവെന്ന് ഓവിയ
Oviya Helen Private Video: വീഡിയോയുടെ കാര്യം പറയുന്ന ഒരാളോട് ലിങ്ക് അയക്കാനും വീഡിയോ ഇറങ്ങിയെന്ന് പറയുന്നു എന്ന് പറഞ്ഞ ആളോട് പറയട്ടെ എന്നുമാണ് ഓവിയക്ക് പറയാനുള്ളത്. തനിക്കെതിരെ വരുന്ന മോശം കമന്റുകളെ സര്‍ക്കാസം കൊണ്ട് നേരിടുകയാണ് ഓവിയ.
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് ഓവിയ ഹെലന്‍ (Oviya Helen). തമിഴ് ബിഗ് ബോസിലൂടെയാണ് ഓവിയ എല്ലാവര്‍ക്കും സുപരിചിതയാകുന്നത്. മലയാളി ആണെങ്കിലും ഓവിയയെ ഹൃദയത്തിലേറ്റിയത് തെന്നിന്ത്യന്‍ ജനതയാണ്. തമിഴ് ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ജനപ്രീതി നേടിയ താരവും വേറെയില്ല. പിന്നീട് ഓവിയയെ അനുകരിച്ചുകൊണ്ട് നിരവധി ആളുകളാണ് ബിഗ് ബോസിലേക്കെത്തിയത്. ഓവിയ ബിഗ് ബോസില്‍ കാഴ്ച വെച്ച പ്രകടനങ്ങളും അവരുടെ സംസാരവുമാണ് എല്ലാവരെയും ആകര്‍ഷിച്ചത്. ആ സീസണ്‍ അവസാനിച്ച് ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടൂവെങ്കിലും ഓവിയയെ ആരും മറന്നിട്ടില്ല.
ഇപ്പോഴിതാ ഒരു സ്വകാര്യ വീഡിയോയുടെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ് ഓവിയ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് വീഡിയോ പ്രചരിക്കുന്നത്. ഓവിയ ലീക്ക്ഡ് എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ ആളുകള്‍ പങ്കുവെക്കുന്നത്. വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ നിരവധിയാളുകളാണ് ഓവിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ പരിഹാസ കമന്റുമായി എത്തുന്നത്. എന്നാല്‍ ഇതിനെല്ലാം അതേ നാണയത്തില്‍ തന്നെ ഓവിയ മറുപടിയും നല്‍കുന്നുണ്ട്.
Also Read: Kishore Kumar death anniversary: യേ ദോസ്തി ഹം നഹി തോഡേംഗേ…നിങ്ങൾ മറന്നോ കിഷോർ കുമാറിനെ…
ആരാധകര്‍ക്ക് ഹായ് പറഞ്ഞുകൊണ്ടുള്ള ചിത്രമാണ് ഓവിയ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ 17 സെക്കന്റിന്റെ ഒരു വീഡിയോ വന്നിട്ടുണ്ടല്ലോ മാഡം എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ അതിന് എന്‍ജോയ് എന്നാണ് ഓവിയ മറുപടി നല്‍കിയത്. കുറച്ചുകൂടി ദൈര്‍ഘ്യമേറിയ വീഡിയോ പങ്കുവെക്കുവെന്ന് കമന്റ് ചെയ്ത ആരാധകന് അടുത്ത സമയത്താകാം ബ്രോ എന്നും ഓവിയ മറുപടി നല്‍കിയിട്ടുണ്ട്.

ഓവിയ ഹെലന്റ് ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകള്‍
വീഡിയോയുടെ കാര്യം പറയുന്ന ഒരാളോട് ലിങ്ക് അയക്കാനും വീഡിയോ ഇറങ്ങിയെന്ന് പറയുന്നു എന്ന് പറഞ്ഞ ആളോട് പറയട്ടെ എന്നുമാണ് ഓവിയക്ക് പറയാനുള്ളത്. തനിക്കെതിരെ വരുന്ന മോശം കമന്റുകളെ സര്‍ക്കാസം കൊണ്ട് നേരിടുകയാണ് ഓവിയ.
Also Read: Mammootty: ഈ ചെക്കൻ ആള് കൊള്ളാലോ…; മമ്മൂട്ടിയുടെ പുതിയ ഫോട്ടോ വൈറൽ
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഓവിയയുടേത് തന്നെയാണെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. അതിന് കാരണമായി പറയുന്നത് നടിയുടെ കയ്യിലെ ടാറ്റു തന്നെയാണ് വീഡിയോയിലുള്ള യുവതിയുടെയും എന്നാണ്. എന്നാല്‍ ഡീപ് ഫേക്ക് വീഡിയോ ആണിതെന്ന് പറയുന്നവരുമുണ്ട്. ഈ വീഡിയോടൊപ്പം ഓവിയയുടെ 90 എംഐ എന്ന ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് ഫേക്ക് വീഡിയോ ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
തൃശൂര്‍ സ്വദേശിയായ ഓവിയ 2007ല്‍ പൃഥ്വിരാജ് നായകനായ കംഗാരു എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് മനുഷ്യ മൃഗം, പുതിയ മുഖം എന്നീ ചിത്രങ്ങളിലും ഓവിയ മലയാളത്തില്‍ വേഷമിട്ടു.