Kishore Kumar death anniversary: യേ ദോസ്തി ഹം നഹി തോഡേംഗേ…നിങ്ങൾ മറന്നോ കിഷോർ കുമാറിനെ…
Kishore Kumar death anniversary: മധുബാലയുമായുള്ള അദ്ദേഹത്തിൻ്റെ വിവാഹമാണ് ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. അവരെ വിവാഹം കഴിക്കാൻ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതായും റിപ്പോർട്ട് ഉണ്ട്.
ന്യൂഡൽഹി: യേ ദോസ്തി ഹം നഹി തോഡേംഗേ…മേരെ സപ്നോംകി റാണി കബ് ആയേഗി തു…ഏക് ലഡ്കി ഭീഗി ഭാഗി സി, യേ ഷാം മസ്താനി, ഏക് അജ്നബീ ഹസീന സേ, നീലേ നീൽ അംബർ പർ, ഈന മീന ദീക.. ഭാഷയുടെ അതിരുകൾ ഭേദിച്ച് രാജ്യം മുഴുവൻ ഇന്നും ഏറ്റുപാടുന്ന ഒരു നൂറുഗാനങ്ങൾ… ഇതെല്ലാം മനസ്സിൽ മുഴങ്ങുന്നത് ഒരൊറ്റ ശബ്ദത്തിൽ… കിഷോർ കുമാർ എന്ന അപൂർവ്വ പ്രതിഭയെ മറക്കാൻ ഇന്ത്യൻ സിനിമാചരിത്രത്തിന് കഴിയില്ല.
ഇന്ത്യൻ സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച ശബ്ദങ്ങളിലൊന്നായി കിഷോർ കുമാർ ഇന്നും ജിവിക്കുകയാണ്. സമാനതകളില്ലാത്ത ഇതിഹാസ ഗായകൻ മാത്രമല്ല നടനും സംഗീതജ്ഞനും ഹിന്ദി ചലച്ചിത്ര വ്യവസായത്തിൽ മായാത്ത മുദ്ര പതിപ്പിച്ച മഹത് വ്യക്തിയുമായിരുന്നു കിഷോർ കുമാർ. ഒക്‌ടോബർ 13-ന് അദ്ദേഹത്തിൻ്റെ ചരമവാർഷിക വേളയിൽ, ഈ അസാമാന്യ കലാകാരനെക്കുറിച്ചുള്ള ചില അറിയാക്കഥകൾ അറിയാം….
ആദ്യകാല ജീവിതം
1929-ൽ അഭാസ് കുമാർ ഗാംഗുലി എന്ന പേരിൽ ജനിച്ച കിഷോർ കുമാറിന്റെ നാല് സഹോദരങ്ങളിൽ ഒരാളായിരുന്നു പ്രശസ്ത നടൻ അശോക് കുമാർ. അദ്ദേഹത്തിൻ്റെ പിതാവ് കുഞ്ഞലാൽ ഗാംഗുലി മധ്യപ്രദേശിലെ ഒരു സമ്പന്ന കുടുംബത്തിന് വേണ്ടി ജോലി ചെയ്തിരുന്ന അഭിഭാഷകനായിരുന്നു. ജ്യേഷ്ഠൻ അശോകിൻ്റെ അഭിനയത്തിലേക്കുള്ള ചുവടുവെപ്പാണ് കിഷോറിനും പാത ഒരുക്കിയത്. ശിക്കാരി (1946) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സിദ്ദി (1948) എന്ന ചിത്രത്തിലൂടെ തൻ്റെ ആലാപന ജീവിതം ആരംഭിച്ചു.
ALSO READ – കമലയ്ക്കായി പാട്ടുപാടി എആര്‍ റഹ്‌മാന്‍; പിന്തുണയ്ക്കുന്ന ആദ്യ ഏഷ്യന്‍ കലാകാരന്
എട്ട് ഫിലിംഫെയർ അവാർഡുകൾ
പ്രതിഭയുടെ ശക്തികേന്ദ്രമായിരുന്നു കിഷോർകുമാർ. മികച്ച പിന്നണി ഗായകനുള്ള എട്ട് ഫിലിംഫെയർ അവാർഡുകൾ അദ്ദേഹം നേടി. അദ്ദേഹത്തിൻ്റെ കാലത്ത് അത് റെക്കോർഡ് നേട്ടമായിരുന്നു. അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത ശബ്ദം 1950-കൾ മുതൽ 1980-കൾ വരെ സിനിമാ വ്യവസായത്തെ ഭരിച്ചിരുന്നു.
കിഷോർ കുമാറും ബാപ്പി ലാഹിരിയും
രസകരമായ ഒരു ഫാമിലി ട്രിവിയ കൂടി അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ ബാപ്പി ലാഹിരിയുടെ അമ്മാവനായിരുന്നു കിഷോർ കുമാർ. വ്യത്യസ്ത കാലഘട്ടങ്ങളിൽ നിന്നുള്ള രണ്ട് ഇതിഹാസ താരങ്ങൾ തമ്മിലുള്ള ഈ സംഗീത ബന്ധം ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്. കിഷോർ കാലാതീതമായ മെലഡികൾ സൃഷ്ടിച്ചപ്പോൾ, ഡിസ്കോ ബീറ്റുകളുമായി ബപ്പി ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു.
തനത് ശൈലി
ഇതിഹാസതാരം കെ എൽ സൈഗാളിനെ പിന്തുടർന്നാണ് കിഷോർ ആദ്യം തൻ്റെ ആലാപന ശൈലി രൂപപ്പെടുത്തിയത്. എന്നാലും, 1950-ൽ മുതിർന്ന സംഗീതസംവിധായകൻ എസ്.ഡി. അമേരിക്കൻ കൺട്രി മ്യൂസിക് താരങ്ങളായ ജിമ്മി റോഡ്‌ജേഴ്‌സ്, ടെക്‌സ് മോർട്ടൺ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യോഡലിംഗ് ടെക്‌നിക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് മറ്റൊരു ശൈലി അദ്ദേഹം സ്വീകരിച്ചിരുന്നു. പിന്നീട്, ഈ മിശ്രശൈലിയിൽ തൻരെ കയ്യൊപ്പുകൂടി ചേർത്ത് മനോഹരമാക്കി.
നാല് വിവാഹങ്ങൾ
കിഷോർ കുമാറിൻ്റെ വ്യക്തിജീവിതവും അദ്ദേഹത്തിൻ്റെ കരിയർ പോലെ തന്നെ വർണ്ണാഭമായിരുന്നു. അദ്ദേഹം നാല് തവണ വിവാഹിതനായി: ആദ്യം റുമാ ഗുഹ താകുർത്ത, പിന്നെ പ്രശസ്തയായ മധുബാല, തുടർന്ന് യോഗീതാ ബാലി, ഒടുവിൽ ലീന ചന്ദവർക്കർ, അവർക്കൊപ്പം 1987-ൽ മരണം വരെ അദ്ദേഹം താമസിച്ചു. മധുബാലയുമായുള്ള അദ്ദേഹത്തിൻ്റെ വിവാഹമാണ് ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. അവരെ വിവാഹം കഴിക്കാൻ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതായും റിപ്പോർട്ട് ഉണ്ട്. വിവാഹമോചനത്തെ തുടർന്ന് യോഗിതയെ വിവാഹം കഴിച്ചതിന് ശേഷം മിഥുൻ ചക്രവർത്തിക്ക് വേണ്ടി അദ്ദേഹം പാടുന്നത് നിർത്തി എന്നും വിവരമുണ്ട്.