AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Parvathy Thiruvothu : ഇനി യാത്ര ഇലക്ട്രിക്കിൽ! പുത്തൻ ഇവി സ്വന്തമാക്കി പാർവതി തിരുവോത്ത്

Parvathy Thiruvothu Buys New SUV : അഭിനയ മികവുകൊണ്ട് മലയാളത്തിന്റെ പ്രിയ നടിയായി മാറിയ താരമാണ് പാർവതി തിരുവോത്ത്. പൃഥ്വിരാജിന്റെ നായികയായി എത്തിയ ഐ നോബഡിയാണ് പാർവതിയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സിനിമ. ഈ സിനിമയിലും മികച്ച പ്രകടനമാണ് പാർവതി നടത്തിയിരുന്നത്. ഇപ്പോൾ ഇതാ പുതിയൊരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് നടി.

Parvathy Thiruvothu : ഇനി യാത്ര ഇലക്ട്രിക്കിൽ! പുത്തൻ ഇവി സ്വന്തമാക്കി പാർവതി തിരുവോത്ത്
Parvathy Thiruvoth New CarImage Credit source: Screen Grab
Amal KV
Amal KV | Updated On: 09 Aug 2026 | 05:42 PM

അഭിനയ മികവുകൊണ്ട് മലയാളത്തിന്റെ പ്രിയ നടിയായി മാറിയ താരമാണ് പാർവതി തിരുവോത്ത്. പൃഥ്വിരാജിന്റെ നായികയായി എത്തിയ ഐ നോബഡിയാണ് പാർവതിയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സിനിമ. ഈ സിനിമയിലും മികച്ച പ്രകടനമാണ് പാർവതി നടത്തിയിരുന്നത്. ഇപ്പോൾ ഇതാ പുതിയൊരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് നടി. മഹീന്ദ്രയുടെ ഏറ്റവും മോഡേൺ ഇലക്ട്രിക് വാഹനമായ എക്സ് ഇവി 9 ആണ് പാർവതി തന്റെ ഗ്യാരേജിൽ എത്തിച്ചിരിക്കുന്നത്. കൊച്ചിയിൽനിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. അച്ഛനും അമ്മയ്ക്കും ഒപ്പം എത്തി താരം വാഹനം ഡെലിവറി എടുക്കുന്ന റീൽ വീഡിയോ ഓട്ടോബാൻ മഹീന്ദ്ര പങ്കുവെച്ചിട്ടുണ്ട്.

തനിക്ക് ഈ വാഹനം ഒരു ബീസ്സിനെ പോലെയാണ് തോന്നുന്നതെന്ന് പാർവതി പറഞ്ഞു. ഈ വാഹനത്തിലെ മൂന്ന് പ്രധാന കാര്യങ്ങളാണ് ഇഷ്ടപ്പെട്ടത്. വാഹനം ഓടിക്കുന്ന ആൾക്ക് മികച്ച കംഫർട്ട് ആണ് ലഭിക്കുന്നത്. ഫൺ ജോയ് ഡ്രൈവിംഗ് എക്സ്പീരിയൻസ് തരുന്ന കാറാണിത്. അടുത്തത് വാഹനത്തിന്റെ സെക്കൻഡ് റോ സീറ്റാണ്. തന്റെ അച്ഛനും അമ്മയ്ക്കും സുഖകരമായ യാത്ര ഉറപ്പാക്കണമെന്ന് തനിക്ക് നിർബന്ധമുണ്ട്. ആ ആവശ്യം ഈ വാഹനം നിറവേറ്റുന്നുണ്ട്. മൂന്നാമത്തെ കാര്യം വാല്യൂ ഫോർ മണിയാണ് ഏക്സ്‌ ഇവി 9 എന്നും ഈ വിലയിൽ മികച്ച സൗകര്യങ്ങളാണ് വാഹനം തരുന്നത്. അതിനൊപ്പം ഇലക്ട്രിക് ആയതുകൊണ്ട് പ്രകൃതിക്കും ദോഷമില്ലെന്നും പാർവതി വാഹന ഡെലിവറി വീഡിയോയിൽ പറയുന്നു.

Also Read : എല്ലാവരും എന്റെ കഴിവിനെ സംശയിച്ചപ്പോൾ എന്നെ വിശ്വസിച്ചത് ആ ഒരു വ്യക്തി മാത്രം! വൈകാരിക പ്രതികരണവുമായി ഗീതു മോഹൻദാസ്

വാഹനത്തിന്റെ ഷോറൂം വില ആരംഭിക്കുന്നത് 21,90,000 ലക്ഷത്തിൽ നിന്നാണ്. 59 കിലോ വാട്ട്, 79 കിലോ വാട്ട് എന്നിങ്ങനെവിവിധ ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 500 കിലോമീറ്റർ മുകളിലാണ് വാഹനത്തിന് റേഞ്ച് ലഭിക്കുക. വെറും 6.8 സെക്കന്റ് മതി വാഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ. 31 ഇഞ്ച് വലിപ്പമുള്ള സിനിമാസ്കോപ്പിക് ഇൻഫോർട്ടയ്മെന്റ് ഡിസ്പ്ലേയാണ് വാഹനത്തിൽ വരുന്നത്. സൺ റൂഫ് , വിവിധതരം ഡ്രൈവ് മോഡുകൾ തുടങ്ങിയ ടീച്ചറുകളും വാഹനത്തിൽ ഉണ്ട്.

പാർവതി തിരുവോത്ത് പുതിയ വാഹനം ‍‍ഡെലിവെറി എടുക്കുന്നു

 

View this post on Instagram

 

A post shared by Autobahn Mahindra (@autobahnmahindra)

English Summary

Parvathy Thiruvothu has established herself as a beloved actress in Malayalam cinema through her exceptional acting prowess. Her most recent release is I Nobody, in which she starred alongside Prithviraj; she delivered a stellar performance in this film as well. Now, the actress has added a new vehicle to her collection.

Follow Us