AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bethlehem Kudumba Unit: ദളപതി വിജയുടെ റെക്കോർഡും തകർക്കാൻ നിവിൻ പോളി!

Bethlehem Kudumba Unit Smashes Box Office Records: നിവിൻ പോളി, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത റൊമാൻ്റിക് കോമഡി ചിത്രം അഞ്ചാം വാരത്തിലും തിയേറ്ററുകളിൽ വലിയ ജനത്തിരക്കോടെയാണ് പ്രദർശനം തുടരുന്നത്.

Sumeesh T Unneen
Sumeesh T Unneen | Published: 24 Sep 2026 | 11:07 PM
ലോക ചാപ്റ്റർ 1 നേടിയ 301 കോടിയുടെ റെക്കോർഡ് ഈ ചിത്രം ഇരുപത്തിനാലാം ദിവസത്തിൽ തന്നെ പൂർണ്ണമായും മറികടന്നിരുന്നു. നിലവിൽ 324 കോടി ഈ ചിത്രം സ്വന്തമാക്കിയിരിക്കുന്ന വേൾഡ് വൈഡ് കളക്ഷൻ. വിജയ് നായകനായ ‘ജന നായകൻ’ നേരത്തെ നേടിയ 327 കോടിയുടെ വലിയ റെക്കോർഡും ബെത്ലഹേ കുടുംബ യൂണിറ്റ്  ഉടൻ മറികടക്കും.(Image Credit source: Facebook Nivin Pauly)

1 / 5
സാക്നിൽക് നൽകുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം 34-മത്തെ ദിവസത്തിൽ ചിത്രം 67 ലക്ഷം രൂപയാണ് ഇന്ത്യയിൽ നിന്നും സ്വന്തമാക്കിയത്. 851 ഷോകളിൽ നിന്നുമാണ് ബുധനാഴ്ച ഈ കളക്ഷൻ നേടിയത്. ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 160 കോടി രൂപ നെറ്റ് കളക്ഷനും 187 കോടി രൂപ ഗ്രോസ് കളക്ഷനും ചിത്രം നേടിയിട്ടുണ്ട്.

2 / 5
വിദേശ മാർക്കറ്റുകളിലും മികച്ച പ്രകടനമാണ് സിനിമ തുടർച്ചയായി കാഴ്ചവെക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഗ്രോസ് കളക്ഷനായി മാത്രം 137 കോടി രൂപ സിനിമ സ്വന്തമാക്കി കഴിഞ്ഞു. ഇതെല്ലാം കൂടി ചേരുന്നതോടെ സിനിമയുടെ വേൾഡ് വൈഡ് കളക്ഷൻ ഇപ്പോൾ 324 കോടി രൂപ എന്ന വലിയ സംഖ്യയിലേക്ക് എത്തിയിട്ടുണ്ട്.

3 / 5
കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള കുടുംബ പ്രേക്ഷകർ ഒന്നിലധികം തവണ ഈ ചിത്രം കാണാനായി തിയേറ്ററുകളിൽ എത്തുന്നുണ്ട് എന്ന് നിവിൻ പോളി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമ ചെയ്യുമ്പോൾ അത് എല്ലാ തരം പ്രേക്ഷകരും കാണണം എന്നാണ് ആഗ്രഹിക്കാറ്, ഈ സിനിമയിലൂടെ അത് പൂർണ്ണമായും സാധ്യമായെന്നും നിവിൻ പറഞ്ഞു.

4 / 5
വളരെ സ്വാഭാവികമായി അഭിനയിക്കാനാണ് സംവിധായകൻ ഗിരീഷ് എപ്പോഴും ആവശ്യപ്പെട്ടതെന്നും നിവിൻ ഓർത്തെടുത്തു. സാധാരണ വീടുകളിൽ ആളുകൾ സംസാരിക്കുന്നത് പോലെ സ്വാഭാവികമായി പെരുമാറാനാണ് സംവിധായകൻ നിർദ്ദേശിച്ചത്. അദ്ദേഹത്തിൻ്റെ മനസ്സിലുണ്ടായിരുന്ന മീറ്ററിന് അനുസരിച്ചാണ് ഓരോ രംഗവും അഭിനയിച്ചത് എന്നും നിവിൻ പോളി പറഞ്ഞിരുന്നു.

5 / 5
Follow Us