AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Geethu Mohandas: എല്ലാവരും എന്റെ കഴിവിനെ സംശയിച്ചപ്പോൾ എന്നെ വിശ്വസിച്ചത് ആ ഒരു വ്യക്തി മാത്രം! വൈകാരിക പ്രതികരണവുമായി ഗീതു മോഹൻദാസ്

Geethu Mohandas about Toxic:സിനിമയുടെ തുടക്കം മുതൽ താൻ നേരിട്ട എല്ലാ തടസ്സങ്ങളെ കുറിച്ചും സമൂഹത്തിൽ നിന്നുള്ള പ്രതികരണങ്ങളെക്കുറിച്ചുമാണ് താരം വാചാലയായത്. സിനിമ പ്രഖ്യാപനം മുതൽ മലയാളികൾ അടക്കം എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ടോക്സിക്. അതിന്റെ കാരണം മറ്റൊന്നുമല്ല മലയാളികൾക്ക് പ്രിയ നടിയായി മാറിയ ഗീതു.........

Geethu Mohandas: എല്ലാവരും എന്റെ കഴിവിനെ സംശയിച്ചപ്പോൾ എന്നെ വിശ്വസിച്ചത് ആ ഒരു വ്യക്തി മാത്രം! വൈകാരിക പ്രതികരണവുമായി ഗീതു മോഹൻദാസ്
Geetu MohandasImage Credit source: Social Media
Ashli C
Ashli C | Published: 09 Aug 2026 | 12:49 PM

ടോക്സിക് എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ വൈകാരികമായി പ്രതികരിച്ച് സംവിധായികയായ ഗീതു മോഹൻദാസ്. സിനിമയുടെ തുടക്കം മുതൽ താൻ നേരിട്ട എല്ലാ തടസ്സങ്ങളെ കുറിച്ചും സമൂഹത്തിൽ നിന്നുള്ള പ്രതികരണങ്ങളെക്കുറിച്ചുമാണ് താരം വാചാലയായത്. സിനിമ പ്രഖ്യാപനം മുതൽ മലയാളികൾ അടക്കം എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ടോക്സിക്. അതിന്റെ കാരണം മറ്റൊന്നുമല്ല മലയാളികൾക്ക് പ്രിയ നടിയായി മാറിയ ഗീതു മോഹൻദാസ് അങ്ങ് ബോളിവുഡിൽ എത്തി ഒരു പാൻ ഇന്ത്യൻ ലെവൽ സിനിമ സംവിധാനം ചെയ്യുക എന്നത് മലയാളികളെ സംബന്ധിച്ച് ആശ്ചര്യം ഉണർത്തുന്ന കാര്യമായിരുന്നു.

അതിനാൽ തന്നെ സിനിമ റിലീസിനു വേണ്ടി എല്ലാവരും ഒരേപോലെ കാത്തിരിപ്പിലാണ്. എന്നാൽ അതിനിടയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും താരം നേരിട്ടിരുന്നു സിനിമ പ്രഖ്യാപിച്ചത് 2023 ൽ ആയിരുന്നു എന്നാൽ ഇപ്പോൾ സിനിമ റിലീസ് ആകുവാനായി ഒരുങ്ങുന്നത് 2026 ഓഗസ്റ്റ് 26നും. ഈ മൂന്നുവർഷക്കാലം ടോക്സിക്കുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ ഒന്നും ആരാധകരും സിനിമ പ്രേമികളും വിട്ടുകളയാറില്ല. പ്രത്യേക കാരണങ്ങളൊന്നും ഇല്ലാതെ സിനിമ ഇത്ര വർഷം നീണ്ടുപോയതിൽ ഗീതു മോഹൻദാസിന്റെ കഴിവുകേടുകൊണ്ടാണ് എന്ന രീതിയിലും വ്യാജ പ്രചാരണങ്ങൾ വന്നിരുന്നു. ഇപ്പോൾ അതിനെല്ലാം പ്രതികരിച്ചു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്.

ALSO READ:ആരാധകരുടെ പാൻ ഇന്ത്യൻ ആക്ഷൻ കിംഗ്, റൊമാന്റിക് ഹീറോ! ഈ കൊച്ചു പയ്യനാണ് ഇന്ന് സിനിമ ലോകം ഭരിക്കുന്നത്

അതൊരു ആഴത്തിലുള്ള വികാരമാണെന്നാണ് ഗീതു മോഹൻദാസ് പറയുന്നത്

എപ്പോഴും തന്റെ കൂടെയുള്ളവരോട് വലിയ സ്നേഹമുണ്ടെന്നും രാത്രി രണ്ടുമണിക്ക് വിളിച്ചാൽ പോലും താൻ അവരുടെ സഹായത്തിന് ഒപ്പം ഉണ്ടാകുമെന്നും ഗീതു വേദിയിൽ അറിയിച്ചു. പലരും തന്റെ കഴിവിനെ സംശയിച്ചപ്പോൾ തന്നിൽ വിശ്വാസം അർപ്പിച്ചത് ഒരേയൊരു വ്യക്കി നടൻ യഷ് ആണെന്നാണ് ഗീതു മോഹൻദാസ് പറയുന്നത്. യഷിനൊപ്പം പ്രവർത്തിക്കുന്നത് എങ്ങനെയുള്ള അനുഭവമാണെന്ന് പലരും എന്നോട് ചോദിക്കാറുണ്ട് അദ്ദേഹം തന്റെ പ്രിയപ്പെട്ട നിർമ്മാതാവും മികച്ച നടനും അല്ലെങ്കിൽ സഹപ്രവർത്തകനും മാത്രമല്ല മറിച്ച് അതൊരു ആഴത്തിലുള്ള വികാരമാണെന്നാണ് ഗീതു മോഹൻദാസ് പറയുന്നത്.

ഈ സിനിമയ്ക്ക് ശേഷം തന്റെ വഴി എങ്ങോട്ടേക്കാണെന്ന് അറിയില്ലെങ്കിലും ജീവിതത്തിൽ ഇനി എന്തുതന്നെ സംഭവിച്ചാലും യഷ് തന്റെ ഉള്ളിൽ എപ്പോഴും ഉണ്ടായിരിക്കും എന്നും അവർ പറയുന്നു. ഈ സിനിമയുടെ യാത്രയിൽ തനിക്ക് ഏറ്റവും വലിയ പ്രചോദനമായത് യഷ് ആണെന്നും ഗീതു കൂട്ടിച്ചേർത്തു. തനിക്കൊപ്പം ഉള്ളവർ തന്നെ അവിശ്വസിച്ചപ്പോഴും യഷ് മാത്രമാണ് കൂടെ നിന്നതെന്നും അവർ പറയുന്നു. അതേസമയം തനിക്ക് ഈ വേദിയിൽ നിൽക്കാൻ കാരണമായ അമ്മയ്ക്കാണ് ഗീതു ആദ്യമായി നന്ദി പറഞ്ഞത്. തന്റെ മകൾക്ക് ഉയരങ്ങളിൽ പറക്കാൻ വേണ്ടിയാണ് അമ്മ തനിക്കൊപ്പം നിന്നത് അതുകൊണ്ടുതന്നെ അമ്മ തന്റെ മക്കളെയും നോക്കി. വീട്ടിലെ കുടുംബാംഗങ്ങളുടെ പിന്തുണ എത്രത്തോളം ആണെന്നും അവർ ഓർമ്മിച്ചു.

ENGLISH SUMMARY

Director Geethu Mohandas got emotional during the trailer launch of the Bollywood film Toxic. The actress spoke about all the obstacles she faced since the beginning of the film and the reactions from the society.

Follow Us