AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mallika Sukumaran: “ശ്രീ നരേന്ദ്ര മോദി ജി എന്ന വ്യക്തിയോട് എനിക്ക് വലിയ ബഹുമാനമാണ്”; രാഷ്ട്രീയത്തെ കുറിച്ച് മല്ലിക സുകുമാരൻ

Mallika Sukumaran Praises PM Modi: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയ ബഹുമാനത്തോടെയാന് കാണുന്നത്. കേന്ദ്രത്തിന് ആവുന്നത് പോലെയൊക്കെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അത് അംഗീകരിക്കാൻ തയ്യാറാകണം.ഈയിടെ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പല രാജ്യങ്ങളുടെ തലവന്മാർ പറഞ്ഞത് നമ്മൾ കേട്ടതല്ലേ. മോദിയുടെ ആരാധകരാണ് തങ്ങളെന്നാണ് പലരും തുറന്ന് പറഞ്ഞത്. അവർക്കൊന്നും ഇവിടെ വന്ന് സുഖിപ്പിക്കേണ്ട കാര്യമില്ലല്ലോ

Mallika Sukumaran: “ശ്രീ നരേന്ദ്ര മോദി ജി എന്ന വ്യക്തിയോട് എനിക്ക് വലിയ ബഹുമാനമാണ്”; രാഷ്ട്രീയത്തെ കുറിച്ച് മല്ലിക സുകുമാരൻ
മല്ലിക സുകുമാരൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി Image Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 25 Sep 2026 | 01:15 PM

തൻ്റെ രാഷ്ട്രീയ നിലപാടുകളും നേതാക്കളുമായുള്ള അടുപ്പവും തുറന്നുപറയാൻ മടിയിലാത്ത വ്യക്തിയാണ് മല്ലിക സുകുമാരൻ. രാഷ്ട്രീയത്തിലുള്ള താരത്തിൻ്റെ അഭിപ്രായ പ്രകടനങ്ങൾ പലപ്പോഴും വിവാദമായി മാറാറുണ്ട്. എങ്കിലും തൻ്റെ അഭിപ്രായം തുറന്നു പറയുന്നതിൽ അവർ പിന്നോട്ടുപോകാറില്ല. വ്യക്തിപരമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വലിയ ബഹുമാനമാണ് ഉള്ളത് എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ മല്ലിക സുകുമാരൻ. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമെല്ലാം മല്ലികാ സുകുമാരൻ മനസ്സ് തുറന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി കഷ്ടപ്പെടുന്നയാളാണെന്നും സ്വന്തമായി എന്തെങ്കിലും നേടണം എന്ന ആഗ്രഹത്തിൽ ജീവികുന്ന ആളല്ല എന്നും മല്ലിക സുകുമാരൻ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയ ബഹുമാനത്തോടെയാന് കാണുന്നത്. കേന്ദ്രത്തിന് ആവുന്നത് പോലെയൊക്കെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അത് അംഗീകരിക്കാൻ തയ്യാറാകണം.ഈയിടെ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പല രാജ്യങ്ങളുടെ തലവന്മാർ പറഞ്ഞത് നമ്മൾ കേട്ടതല്ലേ. മോദിയുടെ ആരാധകരാണ് തങ്ങളെന്നാണ് പലരും തുറന്ന് പറഞ്ഞത്. അവർക്കൊന്നും ഇവിടെ വന്ന് സുഖിപ്പിക്കേണ്ട കാര്യമില്ലല്ലോ. ഭരണപരമായ കഴിവുകൾ നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തുന്നു എന്ന് കണ്ടാൽ അതിനെ അഭിനന്ദിക്കാൻ തയ്യാറാകണം എന്ന് മല്ലിക സുകുമാരൻ പറയുന്നു.

Also Read: Santhivila Dinesh: ”അപ്പ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നതിന് ഏറ്റവും നല്ല ഉദാഹരണം സിബി മലയിൽ”; രൂക്ഷ വിമർശനവുമായി ശാന്തിവിള ദിനേശ്

തിരുവനന്തപുരം മേയർക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അനാവശ്യമാണെന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്. തമ്പാനൂരൊന്നും നടക്കാൻ കഴിയാത്ത വിധം വെള്ളം കയറുന്നു എന്നാണ് പറയുന്നത്. ഇതിനെയല്ലാം രാഷ്ട്രീയ നാടകം എന്നേ പറയാനാകു. തമ്പാനൂരിലെ വെള്ളക്കെട്ട് ഇപ്പോൾ തുടങ്ങിയതല്ല. രാജേഷ് കൂടെ നടന്ന് എല്ലാ ചെയ്യിപ്പിക്കുന്നുണ്ട്. വി.വി രാജേഷ് സാമർത്ഥ്യമുള്ള മേയറാണ് എന്നും മല്ലികാ സുകുമാരൻ പറയുന്നുണ്ട്.

മുഖ്യമന്ത്രി വി,ഡി സതീശനെ കുറിച്ചും മല്ലിക പ്രതികരിച്ചു. മുഖ്യമന്ത്രി ഏത് പാർട്ടിയിൽ നിന്നായാലും ഒരു പരിധി വരെ പാർട്ടി പറയുന്നത് അനുസരിച്ചേ മതിയാകു. വി.ഡി സതീശൻ ബി.ജെ.പി പറയുന്നതേ ചെയ്യൂ എന്ന് അടുത്ത കാലത്ത് വിമർശനങ്ങൾ ഉയരുന്നത് കേട്ടു, ബി.ജെ.പി എന്നത് രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. കേന്ദ്രത്തിൻ്റെ ആനുകൂല്യങ്ങൾ സംസ്ഥാനങ്ങൾക്ക് കിട്ടിയെങ്കിൽ മാത്രമേ നാട്ടിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകു. പ്രധാനമന്ത്രിയെ കാണുമ്പോൾ ഒരു ബൊക്കെ കൊടുത്തു എന്ന് കരുതി അതിനെ വലിയ പ്രശ്നമാക്കി ചിത്രീകരിക്കേണ്ട കാര്യമുണ്ടോ എന്നും മല്ലിക സുകുമാർ ചോദിക്കുന്നു.

English Summary

Actress Mallika Sukumaran expressed deep respect for Prime Minister Narendra Modi’s selfless leadership. She also defended the Thiruvananthapuram Mayor regarding waterlogging issues and supported state leaders cooperating with the Centre.

Follow Us