Actress Priyanka: എന്താവശ്യത്തിനാണ്? സലിമേട്ടന്റെ പേരിൽ സ്മാരകം പണിയുന്നതിൽ യോജിപ്പില്ല; പ്രിയങ്ക അനൂപ്
Actress Priyanka about Salim Kumar:ഇതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നു വന്നിരുന്നത്. അതിന്റെ ആവശ്യകത ഇല്ല എന്ന് തന്നെ പൊതു സമൂഹം ചർച്ച നടത്തുമ്പോഴാണ് ഇപ്പോൾ നടി പ്രിയങ്ക അനൂപും അതേ രീതിയിൽ പ്രതികരണം നടത്തിയിരിക്കുന്നത്.സലിംകുമാറിന്റെ പേരിൽ സ്മാരകം പണിയുന്നതിനുവേണ്ടി ഒരുകോടി രൂപ മുഖ്യമന്ത്രി......
നടൻ സലിംകുമാറിന്റെ പേരിൽ സ്മാരകം പണിയും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റിൽ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നു വന്നിരുന്നത്. അതിന്റെ ആവശ്യകത ഇല്ല എന്ന് തന്നെ പൊതു സമൂഹം ചർച്ച നടത്തുമ്പോഴാണ് ഇപ്പോൾ നടി പ്രിയങ്ക അനൂപും അതേ രീതിയിൽ പ്രതികരണം നടത്തിയിരിക്കുന്നത്.
സലിംകുമാറിന്റെ പേരിൽ സ്മാരകം പണിയുന്നതിനുവേണ്ടി ഒരുകോടി രൂപ മുഖ്യമന്ത്രി വകയിരുത്തി എന്ന പ്രഖ്യാപനത്തിനോട് യാതൊരുവിധത്തിലുള്ള യോജിപ്പും ഇല്ല എന്നാണ് നടി പ്രിയങ്ക അനൂപ് പറഞ്ഞത്. എന്ത് ആവശ്യത്തിനാണ് എന്നും ആ പണം കൊണ്ട് പാവപ്പെട്ടവന് വീട് നിർമ്മിച്ചു കൊടുത്താൽ അത്രയും ആയില്ലേ എന്നും പ്രിയങ്ക അനൂപ് ചോദിക്കുന്നു.
നടിയുടെ വാക്കുകൾ
മരിച്ചെങ്കിലും സലീമേട്ടനെ നമ്മൾ ടിവിയിലൂടെയും മറ്റും എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. ആ സലീമേട്ടന് വേണ്ടി ഒരുകോടി രൂപ മുടക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ അതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല. കാരണം അത്രയും പൈസ മുടക്കി സലീമേട്ടന് വേണ്ടി ഒരു സ്മാരകം പണിയേണ്ട ആവശ്യമില്ല. നമ്മളെല്ലാവരും എപ്പോഴും സലിം ഏട്ടനെ കണ്ടിരിക്കുകയാണ് മരിച്ചെങ്കിലും അദ്ദേഹത്തെ നമ്മൾ ഓർക്കുന്നുമുണ്ട് എല്ലാദിവസവും ടീവിയിലൂടെയും മറ്റുമായി കാണുന്നുമുണ്ട്.
മരിക്കാതെ എപ്പോഴും ജീവിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ആ പൈസക്ക് കുട്ടികൾക്ക് പഠിക്കാനോ അല്ലെങ്കിൽ പാവപ്പെട്ടവന് വീടോ ലാഫിങ് വില്ല എന്ന പേരിൽ ഒരു വീട് നിർമ്മിച്ചു നൽകുകയാണെങ്കിൽ അർഹത പെട്ടന്ന് കിട്ടിയാൽ അതൊരു ഉപകാരമായിരിക്കും. സലീമേട്ടനും അതായിരിക്കും. ഏറ്റവും സന്തോഷം നൽകുക എന്നും പ്രിയങ്ക അനൂപ് പറഞ്ഞു.
അതേസമയം നടിയുടെ അഭിപ്രായത്തോട് യോജിച്ചു കൊണ്ട് തന്നെയാണ് മറ്റുള്ള പലരും കമന്റ് ചെയ്തിരിക്കുന്നത് ഇതിനോടകം തന്നെ ആളുകൾ സലിംകുമാറിന്റെ പേരിൽ സ്മാരകം പണിയുന്നതിന് ഒരു കോടി രൂപ വകയിരുത്തിയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർത്തിയിരുന്നു. പാവപ്പെട്ടവർക്ക് വേണ്ടി വീട് പണിയാൻ ഒരു വീടിന് 15 ലക്ഷം രൂപ എന്ന നിലയിലാണ് വകയിരുത്തുന്നത്.
അങ്ങനെയെങ്കിൽ ഈ തുക കൂടി അതിലേക്ക് ചേർത്ത് വെച്ചാൽ എത്രപേർക്ക് വീട് ലഭിക്കും എന്നൊക്കെയായിരുന്നു ആളുകളുടെ ചർച്ച. കൂടാതെ അന്തരിച്ച ചലച്ചിത്ര സംഗീത സംവിധായകൻ ജോൺസൺ മാരുടെ പേരിൽ സാംസ്കാരിക നഗരമായ തൃശ്ശൂരിൽ മ്യൂസിക് അക്കാദമിയും കോഴിക്കോട് എം ടി വാസുദേവൻ നായരുടെ സംഭാവനകളെ മുൻനിർത്തിക്കൊണ്ട് പുതിയ സ്മാരക കൾച്ചറൽ പാർക്ക് സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം ഉണ്ടായിരുന്നു.
ENGLISH SUMMARY
Actress Priyanka Anoop has said that she does not agree with the Chief Minister’s announcement that he has allocated Rs 1 crore for the construction of a memorial in the name of Salim Kumar. Priyanka Anoop asks what is the purpose and if a poor person can build a house with that money, wouldn’t that be enough.