Kerala Budget 2026: എന്തിന്? പാവപ്പെട്ടവന് വീടുണ്ടാക്കാൻ 15 ലക്ഷം.. ഇതെന്ത് ന്യായം? സലിംകുമാറിന്റെ പേരിൽ സ്മാരകം പണിയുന്നതിൽ വിമർശനം
Kerala Budget 2026:കൂടാതെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ഒരു രൂപ പോലും നികുതി ഇനത്തിൽ വർദ്ധിപ്പിക്കാത്ത ഒരു ബജറ്റ് ആണ് അവതരിപ്പിച്ചത് എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.അത്തരത്തിൽ ബജറ്റ് പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ട മറ്റൊന്നായിരുന്നു അന്തരിച്ച നടൻ സലിംകുമാറിന്റെ പേരിൽ സ്മാരകം പണിയിന്നുവെന്നത്. എന്നാൽ ഇപ്പോൾ ഇതിനെതിരെ....
കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ ബജറ്റ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചത്. നിക്ഷേപങ്ങൾ ആകർഷിക്കുക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുക എന്നിവരുടെ പുതുയുഗ കേരളം കെട്ടിപ്പടുത്തുകയാണ് ലക്ഷ്യം എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൂടാതെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ഒരു രൂപ പോലും നികുതി ഇനത്തിൽ വർദ്ധിപ്പിക്കാത്ത ഒരു ബജറ്റ് ആണ് അവതരിപ്പിച്ചത് എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
അത്തരത്തിൽ ബജറ്റ് പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ട മറ്റൊന്നായിരുന്നു അന്തരിച്ച നടൻ സലിംകുമാറിന്റെ പേരിൽ സ്മാരകം പണിയിന്നുവെന്നത്. എന്നാൽ ഇപ്പോൾ ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സലിംകുമാറിന്റെ ഓർമ്മയ്ക്കുവേണ്ടി കൊച്ചിയിൽ സ്മാരകം പണിയുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ALSO READ:കൊച്ചിയില്‍ അന്താരാഷ്ട്ര ഫിലിം സിറ്റി വരും; ബജറ്റില്‍ സിനിമാ മേഖലയ്ക്ക് 100 കോടി
ഇതിനുവേണ്ടി ഒരു കോടി രൂപയാണ് വകയിരുത്തിയത് ഇതിന് പിന്നാലെയാണ് വിമർശനം ഉയരുന്നത്. അന്തരിച്ച നടൻ സലിം കുമാറിനോട് സ്നേഹവും ബഹുമാനവും ഉണ്ട് എന്നും എന്നാൽ സംസ്ഥാനം ഈ രീതിയിൽ മുന്നോട്ട് പോകുമ്പോൾ ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം പണിയേണ്ടത് ആവശ്യകത എന്താണ് അദ്ദേഹത്തെ ഓർക്കുവാൻ അങ്ങനെ ഒരു സ്മാരകത്തിന്റെ ആവശ്യമുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ പ്രധാനമായും ഉയരുന്ന ചോദ്യം.
മാത്രമല്ല പാവപ്പെട്ടവർക്ക് വേണ്ടി വീട് പണിയാൻ ഒരു വീടിന് 15 ലക്ഷം രൂപ എന്ന നിരക്കിലാണ് വകയിരുത്തുന്നത്. ഈയൊരു കോടി രൂപ ഇതിലേക്ക് കൂടി വകയിരുത്തയാണെങ്കിൽ കുറച്ചുകൂടി ആളുകൾക്ക് ആ സൗജന്യം ലഭിക്കില്ലേ എന്ന രീതിയിലൊക്കെയാണ് കമന്റുകൾ പോകുന്നത്. ഈ ചിലവിന്റെ ആവശ്യമില്ല എന്നും ഇത് മറ്റു കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താം എന്നും അഭിപ്രായപ്പെടുന്നു. അതേസമയം ഒരു വിഭാഗം ആളുകൾ ഇത് പ്രതിമയാണ് എന്ന രീതിയിലും കമന്റ് ചെയ്യുന്നുണ്ട് എന്തിനാണ് ഇപ്പോൾ അത്തരത്തിലൊരു പ്രതിമയുടെ ആവശ്യം എന്നിങ്ങനെയാണ് കമൻസ് പോകുന്നത്.
എന്താണ് സ്മാരകം?
ഒരു വ്യക്തിയുടെയോ ചരിത്രത്തിന്റെയോ ഏതെങ്കിലും പ്രത്യേക കാലഘട്ടത്തിന്റെയോ ഓർമ്മയ്ക്കുവേണ്ടി നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങൾ പ്രതിമകൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള നിർമ്മിതികളെയാണ് സ്മാരകം എന്ന് പറയുന്നത്. അതേസമയം ഇവിടെ സലിംകുമാറിന്റെ സ്മാരകം ഏത് രീതിയിലാണ് രൂപകല്പന ചെയ്യുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുകൂടാതെ മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയലിന്റെ സ്മരണാർത്ഥം കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫിലിം സിറ്റി നിർമ്മിക്കും ഇതിനുവേണ്ടി 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ചലച്ചിത്ര മേഖലയിലെ വലിയ വികസനത്തിനും വമ്പൻ സാങ്കേതികവിദ്യകൾക്കും പിന്തുണ നൽകുന്ന രീതിയിൽ ആയിരിക്കും ഇതിന്റെ നിർമ്മാണം. കൂടാതെ അന്തരിച്ച ചലച്ചിത്ര സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ സാംസ്‌കാരിക നഗരമായ തൃശ്ശൂരില്‍ വിപുലമായ മ്യൂസിക് അക്കാദമി സ്ഥാപിക്കും. ഇതിനുപുറമെ കോഴിക്കോട് എം ടി വാസുദേവന്‍ നായരുടെ സംഭാവനകളെ മുന്‍നിര്‍ത്തി പുതിയ സ്മാരക കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
ENGLISH SUMMARY
Another notable feature of the budget announcement was the construction of a memorial in the name of the late actor Salim Kumar. But now there is a lot of criticism against this on social media.