Kalabhavan Mani: കയ്യിലൊരു പൊതിയുമായി ഓടിവന്ന പയ്യൻ മണിച്ചേട്ടൻ തന്നതാണെന്ന് പറഞ്ഞു! കലാഭവൻ മണിയെക്കുറിച്ച് ശാന്തി വില്യംസ്

Actress Shanthi Williams about Kalabhavan Mani: എന്നാൽ താൻ ഒന്നും മിണ്ടാതെ ചിരിച്ച് അതെല്ലാം കേട്ടു. എന്നാൽ ഷൂട്ടിംഗ് കഴിഞ്ഞ് എനിക്ക് അന്ന് തന്നെ വൈകിട്ട് ട്രെയിനിൽ മടങ്ങി പോകണമായിരുന്നു. ട്രെയിനും കാത്ത് സ്റ്റേഷനിൽ ഇരിക്കുന്ന തന്റെ അടുത്തേക്ക് കയ്യിൽ ഒരു പൊതിയുമായി ഒരു പയ്യൻ ഓടി വന്നു. കയ്യിലുള്ള വലിയ പൊതി തനിക്ക് നേരെ നീ പറഞ്ഞ സാറ് തരാൻ പറഞ്ഞതാണ് എന്ന്. ഏത് സാറാണ് എന്ന് ചോദിച്ചപ്പോൾ കലാഭവൻ മണി സാർ എന്ന് പറഞ്ഞു. ഞാൻ ഉടനെ മണിയെ വിളിച്ച് മോനെ ഇത് എന്താണെന്ന് ചോദിച്ചപ്പോൾ.....

Kalabhavan Mani: കയ്യിലൊരു പൊതിയുമായി ഓടിവന്ന പയ്യൻ മണിച്ചേട്ടൻ തന്നതാണെന്ന് പറഞ്ഞു! കലാഭവൻ മണിയെക്കുറിച്ച് ശാന്തി വില്യംസ്

Shanthi Williams, Kalabhavan Mani

Published: 

28 Mar 2026 | 10:20 AM

സാധാരണക്കാരനായി ജനിച്ചുവളർന്ന് പിന്നീട് മലയാള സിനിമയുടെ എക്കാലത്തും നികത്താൻ ആവാത്ത നഷ്ടമായ മാറിയ വിസ്മയമാണ് നടൻ കലാഭവൻ മണി. സ്ക്രീനിൽ നായകനായും വില്ലാനായും സ്വഭാവനടനായും വേഷമിടുമ്പോഴും തന്റെ നാടിനും നാട്ടുകാർക്കും അദ്ദേഹം എന്നും മണിച്ചേട്ടൻ ആയിരുന്നു. ജീവിതത്തിൽ ഭാഗ്യവും ധനവും വന്നുചേരുമ്പോൾ വന്ന വഴിയും ഒപ്പം നിന്ന ആളുകളെയും മറക്കുന്ന മനുഷ്യർക്കിടയിൽ കലാഭവൻ മണി എന്നും വേറിട്ട് നിന്നു. കലാഭവൻ മണി തന്റെ ഉയർച്ചയ്ക്കൊപ്പം തന്നെ തന്റെ കുടുംബത്തെയും നാട്ടുകാരെയും ഒപ്പം കൂട്ടി.

അതിനാൽ തന്നെ ഇന്നും ചാലക്കുടിപ്പുഴയുടെ ഓരങ്ങളിലും ജനഹൃദയങ്ങളിലും കലാഭവൻ മണി മായാത്ത ഓർമ്മയായി ഇപ്പോഴും ജീവിക്കുന്നു. സിനിമാ മേഖലയിലും കലാഭവൻ മണി അങ്ങനെ തന്നെയായിരുന്നു. സങ്കടപ്പെടുന്നവരുടെയും കഷ്ടതകൾ അനുഭവിക്കുന്നവരുടെയും ജീവിതത്തിലേക്ക് ഒരു കൈത്താങ്ങാവാൻ അദ്ദേഹം മറന്നിരുന്നില്ല. നിരവധിപേർക്ക് കലാഭവൻ മണി തന്റെ സാന്നിധ്യവും കരുതലും നൽകാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു അവസ്ഥയിൽ കാലാഭവൻ മണി തനിക്ക് നൽകിയ കരുതലിനെ കുറിച്ച് പറയുകയാണ് നടി ശാന്തി വില്യംസ്.

തന്റെ ഭർത്താവ് മരിച്ചതിനു ശേഷം ഒരിക്കൽ സിനിമ സെറ്റിൽവെച്ച് തന്നെ കണ്ടപ്പോൾ കലാഭവൻ മണിയുടെ പ്രതികരണത്തെക്കുറിച്ചാണ് ശാന്തി പറയുന്നത്. തന്നെ കണ്ട ഉടനെ ഓടി വന്ന കലാഭവൻ മണി, ചേച്ചി എപ്പോൾ വന്നു എന്ന് ചോദിച്ചു. തന്റെ ഭർത്താവ് മരിച്ച സമയത്ത് മണി സ്ഥലത്തില്ലായിരുന്നു ഒരു ഫോറിൻ ടൂറിൽ ആയിരുന്നു എന്നും അതാണ് എത്താൻ പറ്റാതിരുന്നത്. വിളിച്ചു നോക്കാൻ തന്റെ കയ്യിൽ ചേച്ചിയുടെ നമ്പറും ഇല്ലായിരുന്നു എന്നാണ് കലാഭവൻ മണി പറഞ്ഞത്.

ALSO READ:ഇഷാനി നേരിട്ടിരുന്ന ആ വിഷമം ദിയക്ക് ഇപ്പോൾ തുടങ്ങി! നിന്നോട് അസൂയ തോനുന്നുവെന്ന് ദിയ

എന്നാൽ താൻ ഒന്നും മിണ്ടാതെ ചിരിച്ച് അതെല്ലാം കേട്ടു. എന്നാൽ ഷൂട്ടിംഗ് കഴിഞ്ഞ് എനിക്ക് അന്ന് തന്നെ വൈകിട്ട് ട്രെയിനിൽ മടങ്ങി പോകണമായിരുന്നു. ട്രെയിനും കാത്ത് സ്റ്റേഷനിൽ ഇരിക്കുന്ന തന്റെ അടുത്തേക്ക് കയ്യിൽ ഒരു പൊതിയുമായി ഒരു പയ്യൻ ഓടി വന്നു. കയ്യിലുള്ള വലിയ പൊതി തനിക്ക് നേരെ നീ പറഞ്ഞ സാറ് തരാൻ പറഞ്ഞതാണ് എന്ന്. ഏത് സാറാണ് എന്ന് ചോദിച്ചപ്പോൾ കലാഭവൻ മണി സാർ എന്ന് പറഞ്ഞു. ഞാൻ ഉടനെ മണിയെ വിളിച്ച് മോനെ ഇത് എന്താണെന്ന് ചോദിച്ചപ്പോൾ കുറച്ചു പണമാണ് ചേച്ചി അത് വെച്ചോളൂ എന്നാണ് പറഞ്ഞത്. അത്രയ്ക്ക് വലിയ മനസ്സുള്ള ഒരു വ്യക്തിയാണ് കലാഭവൻ മണി എന്നാണ് ശാന്തി വില്യംസ് പറയുന്നത്.

Follow Us
പെരുവന്താനത്ത് ജഡ്ജിയുടെ കാറും പിക്ക്പ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം
പെട്രോളിന് ബൈക്കിൻ്റെ ടാങ്ക് ഊരി എത്തി, യുവാവ്
അമ്മയിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന കുട്ടിയാന
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?