AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actress Anusree: അമ്പലങ്ങളിൽ പരിപാടിക്ക് പോകുന്നത് കൊണ്ട് പല രീതിയിൽ വ്യാഖ്യാനിക്കുന്നു; നടി അനുശ്രീ

Anusree Open Up About BJP Candidate Rumours: നാട്ടിലെ ഉത്സവത്തിന് ഡാൻസ് പരിപാടിക്ക് പങ്കെടുത്ത ശേഷം ഓൺലൈൻ മീഡിയകൾക്ക് നൽകിയ അഭിമുഖത്തിലാണ് അനുശ്രീ തുറന്നടിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സ്ഥാനാർഥി ആയിട്ട് അനുശ്രീ വരുമോ എന്ന തരത്തിൽ നിരവധി പോസ്റ്റുകൾ പുറത്തുവന്നിരുന്നു ഇതേ കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിനാണ് താരം മറുപടി നൽകിയത്.

Actress Anusree: അമ്പലങ്ങളിൽ പരിപാടിക്ക് പോകുന്നത് കൊണ്ട് പല രീതിയിൽ വ്യാഖ്യാനിക്കുന്നു; നടി അനുശ്രീ
AnusreeImage Credit source: Instagram (Anusree)
Neethu Vijayan
Neethu Vijayan | Published: 28 Mar 2026 | 09:49 AM

മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. വളരെ ചുരുക്കം സിനികളിലൂടെ തന്നെ ആരാധകലോകം തീർത്ത നായികയാണ് താരം. ലാൽജോസ് സംവിധാനം ചെയ്ത ഡയമൺഡ് നെക്ലസിൽ ഫഹദിന്റെ നായികയായണ് താരത്തിൻ്റെ തുടക്കം. പിന്നീട് ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറുകയായിരുന്നു. മറ്റാരിലും കണ്ടിട്ടാല്ലാത്ത അഭിനയ ശൈലി തന്നെയാണ് അനുശ്രീയെ വ്യത്യസ്തയാക്കുന്നത്.

ഇപ്പോഴിതാ തന്നെപ്പറ്റി സമൂഹ മാധ്യമങ്ങളിൽ ചുറ്റിപ്പറ്റി നടക്കുന്ന ചില അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നടി. നാട്ടിലെ ഉത്സവത്തിന് ഡാൻസ് പരിപാടിക്ക് പങ്കെടുത്ത ശേഷം ഓൺലൈൻ മീഡിയകൾക്ക് നൽകിയ അഭിമുഖത്തിലാണ് അനുശ്രീ തുറന്നടിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സ്ഥാനാർഥി ആയിട്ട് അനുശ്രീ വരുമോ എന്ന തരത്തിൽ നിരവധി പോസ്റ്റുകൾ പുറത്തുവന്നിരുന്നു ഇതേ കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിനാണ് താരം മറുപടി നൽകിയത്.

ALSO READ: കാമുകിയെ രക്ഷിച്ചു, ജെന്റിൽമാനായി’; ച‍ർച്ചയായി തൃഷയുടെ പോസ്റ്റ്

അനുശ്രീയുടെ വാക്കുകളിലേക്ക്

ബിജെപിയുടെ സ്ഥാനാർത്ഥിയായി താൻ വരുമെന്ന തരത്തിൽ ഞാനും സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകളും ട്രോളുകളും എല്ലാം കണ്ടിരുന്നു. സത്യത്തിൽ അതൊന്നും ഞാൻ മനസാ വാജാ അറിയാത്ത കാര്യങ്ങളാണ്. എനിക്ക് ഇതേപ്പറ്റി യാതൊരു അറിവുമില്ല. എനിക്ക് രാഷ്ട്രീയത്തെ പറ്റി യാതൊന്നും അറിയില്ല. അങ്ങനെ അറിയാത്ത ഒരു വ്യക്തി എങ്ങനെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക. ഞാൻ ഈ അമ്പലങ്ങളിലെ പരിപാടികൾക്ക് പോകുന്നതുകൊണ്ട് എന്നെ പല രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നുള്ള പോസ്റ്റർ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഞാൻ അത് കണ്ട് ചിരിച്ചു.

താര ജാഡയുള്ള ആളോണോ എന്ന ചോദ്യത്തിനും നടി പറഞ്ഞതിങ്ങനെ, എൻ്റെ നാട്ടിൽ ഒരിക്കലും താര ജാഡയോടെ നടന്ന് പോകുന്നു എന്ന കമൻ്റ് കേൾക്കേണ്ടി വരില്ല. ഇവിടെ വന്നാലറിയാം ഞാൻ അങ്ങനെയാണോ നടക്കുന്നതെന്ന്. ഈ നാട്ടിലുള്ളവർക്കും അത് അറിയാം. എൻ്റെ നാട്ടിലെന്നല്ല എവിടെയും ഞാൻ താര ജാഡ കാണിക്കാറില്ല. അത് കാണിക്കാതിരിക്കാൻ മാക്സിമം ഞാൻ ശ്രമിക്കാറുണ്ട്. ചില അവസരങ്ങളിൽ താര ജാഡ കാണിക്കാറുമുണ്ട്.

Follow Us