AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actress Sheelu Abraham: ഞാനത് പറയും, എനിക്ക് വേണമെങ്കിൽ രഹസ്യ പിന്തുണയും ഉണ്ടാകും! അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രതികരിച്ച് ഷീലു എബ്രഹാം

Actress Sheelu Abraham about AMMA Controversy:അമ്മ സംഘടനയുമായി ബന്ധപ്പെട്ട ഷീലു എബ്രഹാം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അമ്മ സംഘടനയിൽ മത്സരിക്കാൻ തന്നോട് പലരും ആവശ്യപ്പെട്ടിരുന്നതാണ് എന്നും എന്നാൽ താൻ നിൽക്കാത്തതിന് ഒരു വ്യക്തമായ കാരണം ഉണ്ട് അതിനെക്കുറിച്ചാണ് ഷീലു എബ്രഹാം പറയുന്നത്................

Actress Sheelu Abraham: ഞാനത് പറയും, എനിക്ക് വേണമെങ്കിൽ രഹസ്യ പിന്തുണയും ഉണ്ടാകും! അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രതികരിച്ച് ഷീലു എബ്രഹാം
Sheelu Abraham Image Credit source: Social Media
Ashli C
Ashli C | Published: 26 Jun 2026 | 08:44 PM

മലയാളികളുടെ പ്രിയ നടിയാണ് എബ്രഹാം. ഒത്തിരി ഇല്ലെങ്കിലും ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയത്. നടി എന്നതിലുപരി തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ മടി കാണിക്കാറില്ല ഷീലു. കുടുംബ ബന്ധങ്ങളെക്കുറിച്ചും വ്യക്തി ബന്ധങ്ങളെക്കുറിച്ചും താരം പറയുന്ന അഭിപ്രായങ്ങളോടെല്ലാം ഭൂരിഭാഗം ആരാധകരും പിന്തുണയ്ക്കാറുണ്ട്. ഇപ്പോഴിതാ അമ്മ സംഘടനയുമായി ബന്ധപ്പെട്ട ഷീലു എബ്രഹാം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അമ്മ സംഘടനയിൽ മത്സരിക്കാൻ തന്നോട് പലരും ആവശ്യപ്പെട്ടിരുന്നതാണ് എന്നും എന്നാൽ താൻ നിൽക്കാത്തതിന് ഒരു വ്യക്തമായ കാരണം ഉണ്ട് അതിനെക്കുറിച്ചാണ് ഷീലു എബ്രഹാം പറയുന്നത്.

ഷീലുവിന്റെ വാക്കുകൾ

ഇത്തവണയിലെ അമ്മയിലെ ഇലക്ഷനിൽ ഞാൻ സ്വമേധയാ നിൽക്കാതിരുന്നതാണ്. സംഘടനയിൽ നിന്നും ഒത്തിരി പേർ തന്നോട് ഇലക്ഷനിൽ നിൽക്കണമെന്ന് പറഞ്ഞിരുന്നു. ഞാനായിട്ട് പിന്മാറി നിന്നതാണ്. എന്തുകൊണ്ടാണ് ഞാൻ ഇലക്ഷനിൽ നിൽക്കാതിരുന്നത് എന്ന് ചോദിച്ചാൽ ഞാൻ അങ്ങനെയുള്ള ഒരു വ്യക്തിയാണ്. അനീതി കണ്ടാൽ ഞാൻ ശബ്ദിക്കുന്ന വ്യക്തിയാണ്. എന്നാൽ അപ്പോൾ സംഭവിക്കുന്നത് നമ്മളുടെ കൂടെ നിൽക്കാൻ ആരും ഉണ്ടായിരിക്കില്ല. അതേസമയം നമ്മളെ രഹസ്യമായി വിളിച്ചിട്ട് അത് ചെയ്തത് നന്നായി കേട്ടോ ഞാനും അങ്ങനെ തന്നെ ചെയ്യാൻ അല്ലെങ്കിൽ പറയാൻ ഇരിക്കുകയായിരുന്നു അടിപൊളി ആയി കേട്ടോ എന്ന് പറയാൻ ആൾക്കാർ ഉണ്ടാകും.

ALSO READ:അൻസിബ മദ്യപാനി; അവളുടെ മുറിയിൽ ഞാൻ അവനെ കണ്ടത് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ…; ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ

നമ്മൾക്ക് എപ്പോഴും വേണ്ടത് മാൻപവർ ആണ്. ഒരു സൊസൈറ്റിക്ക് ഒരു വ്യക്തിക്കും ഒരു കുടുംബത്തിനും അങ്ങോട്ടുമിങ്ങോട്ടും ഉള്ള ബന്ധം ആണ് ഏറ്റവും പ്രധാനം. ഒരു സംഘടനയിലും വേണ്ടത് പരസ്പരമുള്ള ബന്ധമാണ് ഞാനിപ്പോൾ ഒരു കാര്യം അനീതിയാണ് എന്ന് പറഞ്ഞാൽ എന്നെ പിന്തുണക്കാനും ആൾക്കാർ വേണം. പക്ഷേ പറയാൻ പോയാൽ ഞാൻ മാത്രമേ അവിടെ കാണുള്ളൂ മറ്റുള്ളവരെല്ലാം മനസ്സിൽ ആ ശരിയാണല്ലോ ഈ പറയുന്നത് എന്ന് പറഞ്ഞു കൊണ്ടിരിക്കും. എന്നാൽ ഒപ്പം നമ്മൾക്ക് ആരുമുണ്ടാകില്ല ഒറ്റപ്പെട്ടുപോകും എന്നാണ് ശീലു എബ്രഹാം പറയുന്നത്. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇതിനെക്കുറിച്ച് സംസാരിച്ചത്.

അതേസമയം അമ്മ സംഘടനയിലെ പൊട്ടിത്തെറിക്ക് പിന്നാലെ അൻസിബ ഹസൻ ലക്ഷ്മിപ്രിയ തുടങ്ങിയവർ തങ്ങളുടെ ഭാഗങ്ങൾ ഇപ്പോൾ ഓരോ മാധ്യമങ്ങൾക്ക് മുന്നിലും വെട്ടി തുറന്നു പറഞ്ഞു കൊണ്ടിരിക്കുകയാണ്. ദിവസങ്ങൾക്കു മുന്നിൽ നടന്ന ജനറൽബോഡി മീറ്റിങ്ങിൽ ആയിരുന്നു ശ്വേതാ മേനോൻ പ്രസിഡണ്ടായ ഭരണസമിതി ഒന്നാകെ രാജിവച്ചു പോവുകയും പ്രസിഡണ്ടായിരുന്നു നടി ശ്വേതാ മേനോൻ പ്രാഥമിക അംഗത്വം ഉൾപ്പെടെ ഉപേക്ഷിക്കുകയും ലക്ഷ്മിപ്രിയ എല്ലാം അവർ നിർവഹിച്ചിരുന്ന എല്ലാ പദവികളിൽ നിന്നും മാറി നിൽക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായത്.. ഇതിന് പിന്നാലെ തനിക്ക് നീതി കിട്ടി എന്നായിരുന്നു അൻസിബ ഹസന്റെ പ്രതികരണം.

മാത്രമല്ല അമ്മ സംഘടനയുമായി ബന്ധപ്പെട്ട ഇനി ഒരു പദവിയിലേക്കും മത്സരിക്കാനും താനില്ല പുതിയ ആളുകൾ വരട്ടെ യുവത്വം നയിക്കട്ടെ എന്നും അൻസിബ കൂട്ടിച്ചേർത്തു. കൂടാതെ തനിക്ക് ഈ ഒരു വിഷയം വന്നപ്പോൾ സാധാരണക്കാരായ ജനങ്ങളിൽ നിന്ന് കിട്ടിയ പിന്തുണ തന്നെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കുന്നത് എന്നും അൻസിബഹാസൻ തുടർന്നു പറഞ്ഞു. ഒരു മതസ്ഥാപനത്തിന്റെ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് അമ്മയും പ്രധാനമായും ആളിക്കത്തിയത് എന്നാൽ അതിനെക്കുറിച്ച് അൻസിബ പറഞ്ഞു നിലപാടും ആളുകൾ ഇപ്പോൾ കയ്യടിക്കുകയാണ്. ഒരു അമ്പലത്തിന്റെത് എന്ന് മാത്രമല്ല ഒരു പള്ളിയുടേതായാലും ഏതൊരു മത സ്ഥാപനത്തിന്റേതായാലും അവരുടെ പണം അവിടെ വരുന്ന വിശ്വാസികൾക്ക് വേണ്ടിയിട്ടുള്ളതാണ് അല്ലാതെ അമ്മ സംഘടനയിലെ പ്രവർത്തനങ്ങൾക്ക് വേണ്ടിയല്ല എന്നാണ് അൻസിബ തുറന്നു പറഞ്ഞത്.

ENGLISH SUMMARY

Sheelu Abraham said regarding the AMMA organization is gaining attention. Sheelu Abraham says that many people had asked her to contest for the AMMA organization, but there is a clear reason why she did not stand.

 

Follow Us