Actress Usha: വിഷം തുപ്പുന്നു! ലക്ഷ്മി പ്രിയ ഇന്നലെ എനിക്കും പൊന്നമ്മ ചേച്ചിക്കും മെസ്സേജ് അയച്ചിരുന്നു; മറുപടി നൽകി ഉഷ

Actress Usha against Lakshmi Priya:കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മയ്ക്കുള്ളിൽ വലിയ രീതിയിലുള്ള തർക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സംഘടനയ്ക്കുള്ളിൽ താൻ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് നടി അൻസിബ രംഗത്തെത്തിയതാണ് എല്ലാറ്റിനും തുടക്കം. പിന്നീട് ഓരോ അംഗങ്ങളും പരസ്പരം ചെളി വാരിയേറിയലും പരസ്പരം തമ്മിൽതല്ലുമായി. ഒടുവിൽ ഇന്നലെ എല്ലാത്തിനും പരിസമാപ്തി..............

Actress Usha: വിഷം തുപ്പുന്നു! ലക്ഷ്മി പ്രിയ ഇന്നലെ എനിക്കും പൊന്നമ്മ ചേച്ചിക്കും മെസ്സേജ് അയച്ചിരുന്നു; മറുപടി നൽകി ഉഷ

Amma Controversy

Published: 

22 Jun 2026 | 04:49 PM

താര സംഘടനയായ അമ്മയിൽ കഴിഞ്ഞദിവസം നാടകീയമായ രംഗങ്ങൾ ആണ് നടന്നത്. ചരിത്രത്തിൽ ആദ്യമായാണ് അമ്മയുടെ തലപ്പത്ത് സ്ത്രീകൾ എത്തിയത്. ഏറെ പ്രതീക്ഷയോടെ എത്തിയ ഭരണകൂടം കഴിഞ്ഞദിവസം രാജിവച്ച് ഇറങ്ങിപ്പോയി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മയ്ക്കുള്ളിൽ വലിയ രീതിയിലുള്ള തർക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സംഘടനയ്ക്കുള്ളിൽ താൻ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് നടി അൻസിബ രംഗത്തെത്തിയതാണ് എല്ലാറ്റിനും തുടക്കം. പിന്നീട് ഓരോ അംഗങ്ങളും പരസ്പരം ചെളി വാരിയേറിയലും പരസ്പരം തമ്മിൽതല്ലുമായി. ഒടുവിൽ ഇന്നലെ എല്ലാത്തിനും പരിസമാപ്തി.

രാജിവെച്ചു പുറത്തിറങ്ങിയിട്ടും അടങ്ങാത്ത ചിലരുണ്ട്. അവർ ഇപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ എത്തി വലിയ വായിൽ ആക്രോശം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനമാണ് നടി ലക്ഷ്മി പ്രിയ. ലക്ഷ്മിപ്രിയ രാജിവച്ച് പുറത്തേക്കിറങ്ങിയശേഷം മാധ്യമങ്ങളോട് തട്ടിക്കയറുന്ന രീതിയിലായിരുന്നു സംസാരം. ശേഷം ഫേസ്ബുക്കിലൂടെയും തന്റെ മനസ്സിലെ നീരസം തുറന്നുകാട്ടി. ചിലരെയെല്ലാം ഉദ്ദേശിച്ചുകൊണ്ട് താൻ മരിച്ചു കഴിഞ്ഞാൽ പോലും ശവം കാണാൻ പോലും വരരുത് എന്നൊക്കെ രീതിയിലായിരുന്നു ലക്ഷ്മി പ്രിയ പോസ്റ്റ് ഷെയർ ചെയ്തത് എന്നാൽ പിന്നാലെ അവർ പോസ്റ്റും ഇപ്പോൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ഉഷയുടെ ഫേസ്ബുക്ക് പോസ്റ്റ്

തനിക്കും പൊന്നമ്മ ചേച്ചിക്കും ലക്ഷ്മിപ്രിയ ഒരു മെസ്സേജ് അയച്ചു

എന്നാൽ ഇപ്പോൾ ഇതാ തനിക്കും പൊന്നമ്മ ചേച്ചിക്കും ലക്ഷ്മിപ്രിയ ഒരു മെസ്സേജ് അയച്ചു എന്നും മെസ്സേജിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ഉഷ. തനിക്കും പൊന്നമ്മ ചേച്ചിക്കും ലക്ഷ്മി പ്രിയ കഴിഞ്ഞ ദിവസം രാത്രി മെസ്സേജ് അയച്ചു എന്നും അതിലെ മാറ്റർ എന്നത് അവർ ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കാര്യം തന്നെയാണ്. ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ തങ്ങൾക്ക് മനസ്സില്ല എന്നാണ് ഉഷ ഫേസ്ബുക്കിൽ കുറിച്ചത്. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം തങ്ങൾ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ തങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു.

അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ, അതിനൊക്കെ ഇന്നലെ തങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട് അതാണ്‌ ശെരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു. ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട.ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു. ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം തനിക്ക് കാണുകയും വേണ്ടെന്നു ലക്ഷ്മിക്ക് മറുപടിയായി ഉഷ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം