AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vijayam Movie : ഒരു കംബാക്ക് മണക്കുന്നുണ്ടെല്ലോ! നിവിൻ പോളിയുടെ 50-ാം ചിത്രം, സംവിധായകൻ അൽഫോൻസ് പുത്രൻ

Nivin Pauly Alphonse Puthren New Movie Vijayam : നേരം, പ്രേമം എന്നീ സിനിമകൾക്ക് ശേഷം അൽഫോൻസ് പുത്രനും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് വിജയം. അൽഫോൻസ് പുത്രൻ്റെ സിനിമകളിൽ അണിയറപ്രവർത്തകരിൽ അടിമുടി മാറ്റം വരുത്തിയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നിരിക്കുന്നത്

Vijayam Movie : ഒരു കംബാക്ക് മണക്കുന്നുണ്ടെല്ലോ! നിവിൻ പോളിയുടെ 50-ാം ചിത്രം, സംവിധായകൻ അൽഫോൻസ് പുത്രൻ
Vijayam MovieImage Credit source: Screen Grab Vijayam Movie Title Announcement Teaser
Jenish Thomas
Jenish Thomas | Updated On: 27 Jun 2026 | 01:25 PM

പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നിവിൻ പോളിയും അൽഫോൻസ് പുത്രനും വീണ്ടും ഒന്നിക്കുന്നു. നേരം, പ്രേമം എന്നീ സിനികൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് വിജയം എന്നാണ് പേരിട്ടിരിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ 50-ാമത്തെ ചിത്രമായിട്ടാണ് വിജയം അണിയറിയിൽ ഒരുങ്ങുന്നത്. സിനിമയുടെ പ്രഖ്യാപനവും ടൈറ്റിലും അറിയിച്ചുകൊണ്ടുള്ള പ്രത്യേക ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. നാല് മിനിറ്റിൽ അധികം ദൈർഘ്യമുള്ള ടീസർ വീഡിയോയാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

നിവിൻ പോളിയുടെ സിനിമ നിർമാണ കമ്പനിയായ പോളി ജൂനിയർ പിക്ചേഴ്സിൻ്റെയും സിനിഹോളിക്സിൻ്റെ ബാനറിൽ ടോൺസൺ ടോണിയും സുനിൽ രാമഡിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അൽഫോൻസ് പുത്രൻ തന്നെയാണ് സിനിമയുടെ രചനയും എഡിറ്റിങ്ങും നിർവഹിക്കുന്നത്. ഡേർട്ട് റേസിങ് (മഡ് ബൈക്ക് റേസിങ്) അടിസ്ഥാനപ്പെടുത്തിയുള്ള കഥയാകും സിനിമയിൽ പറയാൻ പോകുന്നത് എന്ന സൂചനയാണ് ടൈറ്റിൽ അനൗൺസ്മെൻ്റ് വീഡിയോയിലൂടെ അണിയറപ്രവർത്തകർ നൽകിയിരിക്കുന്നത്.

ALSO READ : മലയാളിക്ക് ഇത്രയും വിനയം കൊടുക്കരുത്! എളിമ ശകലം കുറയ്ക്കാന്‍ ജയറാമിനോട് പറയുന്നുണ്ട്: ബൈജു സന്തോഷ്‌

അതേസമയം സിനിമയുടെ മറ്റ് കാസ്റ്റിങ്, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഷിനോസാണ് പ്രത്യേക ടീസറിന് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. നേരത്തെ അൽഫോൻസ് പുത്രൻ സിനിമകളിൽ ക്യാമറ കൈകാര്യം ചെയ്തിരുന്നു ആനന്ദ് സി ചന്ദ്രനായിരുന്നു. ടീസറിന് സംഗീതം നൽകിട്ടുള്ളത് സ്റ്റീവ് കോട്ടൂറാണ്. മുൻ ചിത്രങ്ങളിൽ എല്ലാം രജേഷ് മുരഗേഷനായിരുന്നു സംഗീതം നൽകിയിരുന്നത്. നടനും കൂടിയായ ശബരീഷ് വർമ തന്നെയാണ് ടീസറിലെ ഗാനത്തിന് വരികൾ എഴുതിട്ടുള്ളത്.

വിജയം സിനിമയുടെ അനൗൺസ്മെൻ്റ് ടീസർ

സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ സുഹൃത്തുക്കളായിരുന്നു നിവിനും അൽഫോൻസും 2013 നേരം സിനിമയിലൂടെയാണ് അണിയറയിൽ ആദ്യമായി ഒന്നിക്കുന്നത്. മലയാളം സിനിമയിലെ പതിവ് ശൈലിയിൽ വ്യത്യസ്തമായി ഒരുക്കിയ നേരം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുടർന്ന് 2015ൽ പ്രേമത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചപ്പോൾ നിവിൻ പോളിക്ക് മലയാളത്തിൽ പ്രത്യേക സ്റ്റാർഡം ലഭിക്കുകയും ചെയ്തു. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി പ്രേമം മാറുകയും ചെയ്തു. പിന്നീട് ഒരു ഗ്യാപ്പിന് ശേഷം 2022ലാണ് അൽഫോൻസ് പുത്രൻ സിനിമ തിയറ്ററിൽ എത്തിയത്. പൃഥിരാജും നയന്താരയും ഒന്നിച്ച ചിത്രം ബോക്സ്ഓഫീസിൽ വൻ പരാജയമാകുകയും ഒപ്പം അൽഫോൻസ് പുത്രൻ വലിയ വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു. കൂടാതെ സംവിധായകൻ്റെ സോഷ്യൽ മീഡിയയിലെ ചില ഇടപെടലുകൾ ട്രോളുകൾക്കും മറ്റും വഴിവെക്കുകയും ചെയ്തു. പിന്നീട് സംവിധാനത്തിൽ നിന്നും ഇടവേളയെടുത്ത് ഏതാനും സിനിമകളിൽ അൽഫോൻസ് അഭിനയിക്കുകയും ചെയ്തിരുന്നു. സർവ്വംമായ, വാഴ 2 എന്നീ സിനിമകളിൽ വേഷം ശ്രദ്ധ നേടിയെടുത്തു.

പ്രേമലൂ സിനിമയുടെ സംവിധായകൻ ഗിരീഷ് എഡി ഒരുക്കുന്ന ബെത്ലഹം കുടുംബ യൂണിറ്റാണ് നിവിൻ പോളിയുടേതായി ഉടൻ തിയറ്ററിൽ വരാൻ പോകുന്ന ചിത്രം. ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായിക. ചിത്രം ഓണത്തിന് തിയറ്ററുകളിൽ എത്തും.

Follow Us