Actor Bala – Elizabeth Udayan: ‘ടിവിയിൽ കണ്ടു, സുരക്ഷിതരായിരിക്കൂ ഡോക്ടർ’; മുൻപങ്കാളിക്ക് ആശ്വാസവാക്കുകളുമായി ബാല

Actor Bala Message to Ex-Partner Doctor Elizabeth Udayan: ഫേസ്ബുക്ക് പോസ്റ്റിൽ എലിസബത്തിന്റെ പേര് ബാല പരാമർശിച്ചിട്ടില്ലെങ്കിലും, നടൻ ഡോക്ടർ എന്ന് കുറിപ്പിൽ അഭിസംബോധന ചെയ്യുന്നത് എലിസബത്തിനെ ആണെന്ന് ആരാധകരും ചൂണ്ടിക്കാട്ടി.

Actor Bala - Elizabeth Udayan: ടിവിയിൽ കണ്ടു, സുരക്ഷിതരായിരിക്കൂ ഡോക്ടർ; മുൻപങ്കാളിക്ക് ആശ്വാസവാക്കുകളുമായി ബാല

ബാല, എലിസബത്ത് ഉദയൻ

Updated On: 

13 Jun 2025 | 05:00 PM

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തിൽ നിന്ന് മുൻപങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ രക്ഷപ്പെട്ടുവെന്ന് അറിയിച്ചു കൊണ്ട് നടൻ ബാല നേരത്തെ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ, ഇപ്പോഴിതാ ആശ്വാസവാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ. ടിവിയിൽ കണ്ടുവെന്നും സുരക്ഷിതയായിരിക്കൂ ഡോക്ടർ എന്നും ബാല കുറിച്ചു.

എലിസബത്തിന്റെ പേര് ബാല പരാമർശിച്ചിട്ടില്ലെങ്കിലും, നടൻ ഡോക്ടർ എന്ന് കുറിപ്പിൽ അഭിസംബോധന ചെയ്യുന്നത് എലിസബത്തിനെ ആണെന്ന് ആരാധകരും ചൂണ്ടിക്കാട്ടി. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ട്രാൻസിഷൻ മെഡിസിൻ പിജി രണ്ടാം വർഷ വിദ്യാർഥി ആണ് എലിസബത്ത്. താൻ സുരക്ഷിതയാണെന്നും, എന്നാൽ തന്റെ സഹപ്രവർത്തകരും എംബിബിഎസ് വിദ്യാർഥികളിൽ പലരും മരണപ്പെട്ടെന്നും, ചിലർക്ക് പരിക്കേറ്റെന്നും, അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പറഞ്ഞുകൊണ്ട് എലിസബത്ത് നേരത്തെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.

‘അഹമ്മദാബാദ് വിമാനാപകടത്തിൽ ഉണ്ടായ വലിയ നഷ്ടത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം എല്ലാവർക്കുമൊപ്പം ഉണ്ടാവട്ടെ. നിങ്ങളെ ഞാൻ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്‌ടർ. എന്റെ ആത്മാർഥമായ പ്രാർഥനകൾ. ബാല, കോകില” എന്നായിരുന്നു ബാല ഫേസ്ബുക്കിൽ കുറിച്ചത്.

ബാലയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ALSO READ: ‘ഞാൻ സുരക്ഷിത, സഹപ്രവർത്തകർ മരണപ്പെട്ടു, പ്രാർഥിക്കണം’: അഹമ്മദാബാദിൽ നിന്നും എലിസബത്ത് ഉദയൻ

വ്യാഴാഴ്ച ഉച്ചയോടെ അഹമ്മദാബാദിലെ സർദാർവല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം നിമിഷങ്ങൾക്കകം ജനവാസ മേഖലയിൽ തകർന്നുവീണാണ് ദുരന്തമുണ്ടായത്. മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിലേക്കാണ് വിമാനം തകർന്നുവീണത്. തന്റെ സഹപ്രവർത്തകരിൽ പലരും മരണപ്പെട്ടുവെന്നും, പലർക്കും പരിക്കേറ്റിട്ടുണ്ടെന്നും, ഹോസ്റ്റലിൽ ഉണ്ടായിരുന്ന അമ്പതു പേരെങ്കിലും ദുരന്തത്തിൽ മരിച്ചിട്ടുണ്ടെന്നും എലിസബത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയാകാറായപ്പോൾ മാസ്സ് കാഷ്വാലിറ്റി ഉണ്ടെന്ന് ആശുപത്രിയിൽ നിന്ന് അറിയിപ്പ് കിട്ടിയെന്നും, എന്നാൽ വിമാനാപകടം നടന്നുവെന്ന് അറിഞ്ഞില്ലെന്നും എലിസബത്ത് പറഞ്ഞു. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടവും ആശുപത്രിയും തമ്മിൽ ഒരു കിലോമീറ്റർ ദൂരമുണ്ട്. അപകട സമയത്തെ ശബ്ദം കേട്ടിരുന്നില്ല. വിമാനം തകർന്നു വീണത് ഹോസ്റ്റലിലേക്കാണെന്ന് പിന്നീടാണ് അറിഞ്ഞത്. പിന്നീട് പലരെയും കാണാനില്ലെന്ന് അറിഞ്ഞു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് ഉള്ളത്. ഒരുപാടുപേരെ കാണാനില്ല. ഡിഎൻഎ ടെസ്റ്റ് നടത്തിയാലേ മരിച്ചവരെ തിരിച്ചറിയാൻ സാധിക്കൂവെന്നും എലിസബത്ത് വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
Bethlehem Kudumba Unit : യവന കഥപോലെ ഐക്കണും! ബത്ലഹേം കുടുംബ യൂണിറ്റിലെ സ്റ്റാറായ കാർ
Nivin Pauly : പ്രേമത്തിന് പിന്നാലെ ബൈക്ക് വാങ്ങി വച്ചതാണ്, ഇനി പൊടിതട്ടി എടുക്കണം! വിജയത്തിൽ ഇംപോർട്ട് ചെയ്ത ആ ബൈക്കാകും ഉപയോ​ഗിക്കുകയെന്ന് നിവിൻ
Yavana Kadhayil Song : പടം പൊട്ടിയിരുന്നേൽ എന്ത് “യവന കഥ”! ഹിറ്റായതുകൊണ്ട് പോസീറ്റീവായി വരുന്നു, ബത്ലഹേം കുടുംബ യൂണിറ്റിലെ പാട്ടിനെ കുറിച്ച് ​ഗിരീഷ് എ.ഡി
Bigg Boss: ഇത്തവണ ബിഗ് ബോസ് തകര്‍ക്കും; ശ്രീശാന്തിന് പിന്നാലെ മറ്റൊരു ക്രിക്കറ്റ് താരവും ഷോയിലേക്ക്‌?
“എനിക്ക് നേരെ നോക്കാൻ പോലും പറ്റുന്നില്ല, ജീവിതം വല്ലാതെ ഡാർക്കായി പോയി”; അവസ്ഥ തുറന്നുപറഞ്ഞ് വിനായകൻ
“25 വർഷം ഭരിച്ചവർ, അര വർഷം ഭരിച്ചവരെ കുറ്റം പറയുന്നതിൽ എന്ത് ന്യായം”; ‘അമ്മ’യിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് പാർവതി
പാചകത്തിന് മുമ്പ് അരി എത്ര തവണ കഴുകണമെന്ന് അറിയാമോ
ബീറ്റ്‌റൂട്ട് കഴിച്ചാല്‍ ലഭിക്കുന്ന ഏഴ് ആരോഗ്യഗുണങ്ങള്‍
ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് സുരക്ഷിതമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ സ്പാർക്ക് ഏറ്റേക്കും! ടെക്നോ സ്പാർക്ക് ഗോ 3 പ്രോ എത്തി
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ