Ajmal Amir: ‘കരുത്തർ ആശയങ്ങൾ ചർച്ചചെയ്യുന്നു; ദുർബലർ ആളുകളെപ്പറ്റി ചർച്ചചെയ്യുന്നു’: ഫേസ്ബുക്ക് പോസ്റ്റുമായി അജ്മൽ അമീർ

Ajmal Amir Facebook Post: ഫേസ്ബുക്ക് പോസ്റ്റുമായി നടൻ അജ്മൽ അമീർ. തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾ ന്യായീകരിക്കുന്നതാണ് പോസ്റ്റ്.

Ajmal Amir: കരുത്തർ ആശയങ്ങൾ ചർച്ചചെയ്യുന്നു; ദുർബലർ ആളുകളെപ്പറ്റി ചർച്ചചെയ്യുന്നു: ഫേസ്ബുക്ക് പോസ്റ്റുമായി അജ്മൽ അമീർ

അജ്മൽ അമീർ

Published: 

21 Oct 2025 | 07:18 PM

തനിക്കെതിരായി ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉയരുന്ന സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ അജ്മൽ അമീർ. തനിക്കെതിരായ ആരോപണങ്ങൾ വെറുതേ ഉയർത്തിവിടുന്നതാണെന്ന അവകാശവാദമുയർത്തിയാണ് അജ്മൽ അമീറിൻ്റെ പോസ്റ്റ്. പരോക്ഷമായാണ് പോസ്റ്റെങ്കിലും ഉദ്ദേശിക്കുന്നത് ഇത് തന്നെയാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.

തൻ്റെ രണ്ട് ചിത്രങ്ങൾ പങ്കുവച്ച്, ‘കരുത്തരായ മനസുള്ളവർ ആശയങ്ങൾ ചർച്ചചെയ്യുന്നു, ശരാശരി മനസ്സുള്ളവർ സംഭവങ്ങൾ ചർച്ചചെയ്യുന്നു, ദുർബല മാനസർ ആളുകളെപ്പറ്റി ചർച്ചചെയ്യുന്നു’ എന്നാണ് അജ്മൽ അമീർ കുറിച്ചത്. ഈ പോസ്റ്റിൽ നിരവധി ആളുകളാണ് അജ്മൽ അമീറിനെ വിമർശിച്ച് കമൻ്റ് ചെയ്യുന്നത്. ഇത് എഐ ആണോ എന്നതാണ് പലരുടെയും ചോദ്യം.

Also Read: Ajmal Ameer Controversy: ‘എത്ര നല്ല വെള്ളപൂശൽ, ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്’; അജ്മൽ അമീറിനെതിരെ നടി റോഷ്ന റോയ്

അജ്മൽ അമീറിനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുമായി നടിയും മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയ് രംഗത്തുവന്നിരുന്നു. നടൻ തൻ്റെ ഇൻസ്റ്റഗ്രാം ഇൻബോക്സിലേക്കയച്ച മെസേജിൻ്റെ സ്ക്രീൻഷോട്ട് ആണ് റോഷ്ന പങ്കുവച്ചത്. ‘എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചാറ്റിൽ അജ്മൽ അമീറിൻ്റെ ചാറ്റാണ് കാണുന്നത്. ‘ഹായ്, ഹൗ ആർ യൂ, താങ്കൾ അവിടെ ഉണ്ടോ’ എന്നീ മെസേജുകൾക്ക് മറുപടിയായി റോഷ്ന നൽകുന്നത് പൊട്ടിച്ചിരിയുടെ ഒരു ഇമോജിയാണ്. തൻ്റെ പേരിൽ പ്രചരിച്ച വിഡിയോ ചാറ്റ് എഐ ആണെന്ന അവകാശവാദവുമായി നടൻ പങ്കുവച്ച വിഡിയോയും റോഷ്ന ഇതിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

പുറത്തുവന്ന വിഡിയോ കോൾ എഐ നിർമ്മിതമാണെന്നായിരുന്നു അജ്മലിൻ്റെ അവകാശവാദം. ശബ്ദം എഐ ഉപയോഗിച്ച് നിർമ്മിച്ചിട്ട് എഡിറ്റ് ചെയ്തതാണെന്നും കെട്ടിച്ചമച്ച ഒരു കഥയാണ് ഇതെന്നും അജ്മൽ അവകാശപ്പെട്ടു. ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാവില്ല. പിന്തുണച്ചവർക്ക് നന്ദി അറിയിക്കുന്നതായും നടൻ പറഞ്ഞു.

 

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്