Ajmal Ameer Controversy: ‘എത്ര നല്ല വെള്ളപൂശൽ, ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്’; അജ്മൽ അമീറിനെതിരെ നടി റോഷ്ന റോയ്
Ajmal Ameer Controversy: ‘ഹൗ ആർ യു’, ‘നീ അവിടെ ഉണ്ടോ’ തുടങ്ങിയ മെസ്സേജുകളാണ് അജ്മൽ അമീർ അയച്ചുവെന്ന് ആരോപിച്ച സ്ക്രീൻഷോട്ടിൽ കാണുന്നത്. എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്,’’ എന്നാണ് സ്ക്രീന്‍ഷോട്ടിനൊപ്പം റോഷ്ന കുറിച്ചത്.
അജ്മൽ അമീറിനെതിരെയുള്ള ലൈംഗിക ആരോപണ വിവാദം കത്തിനിൽക്കുന്നതിനിടെ നടനെതിരെ പുതിയ വെളിപ്പെടുത്തലുമായി നടിയും മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയ്. നടൻ തനിക്ക് അയച്ച ഇൻസ്റ്റാഗ്രാം മെസേജിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് റോഷ്ന രംഗത്ത് എത്തിയത്.
‘ഹൗ ആർ യു’, ‘നീ അവിടെ ഉണ്ടോ’ തുടങ്ങിയ മെസ്സേജുകളാണ് അജ്മൽ അമീർ അയച്ചുവെന്ന് ആരോപിച്ച സ്ക്രീൻഷോട്ടിൽ കാണുന്നത്. എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്,’’ എന്നാണ് സ്ക്രീന്‍ഷോട്ടിനൊപ്പം റോഷ്ന കുറിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ച സ്ക്രീന്‍ഷോട്ടിനൊപ്പം പ്രചരിക്കുന്ന സന്ദേശങ്ങൾ എഐ നിർമിതമാണെന്നും അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്നും അജ്മൽ പറയുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
Also Read:‘അത് എഐ ആണെങ്കിൽ എനിക്കയച്ച മെസേജോ?’; അജ്മൽ അമീറിനെതിരെ കൂടുതൽ യുവതികൾ

Ajmal Ameer Chat Screenshot
അതേസമയം തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിൽ പ്രതികരിച്ച് നടൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. പുറത്തുവന്ന ശബ്ദ സന്ദേശങ്ങൾ തന്റേതല്ലെന്നാണ് അജ്മൽ പറഞ്ഞത്. ശബ്ദം എഐ ഉപയോഗിച്ച് തന്റേത് പോലെ നിര്‍മിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തകര്‍ക്കാനാകില്ലെന്നും അജ്മല്‍ പറഞ്ഞിരുന്നു. തന്നെ പിന്തുണച്ചവർക്ക് നടൻ നന്ദിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ നിരവധി പെൺകുട്ടികളാണ് നടനെതിരെ രംഗത്ത് എത്തിയത്. അജ്മൽ വീഡിയോ കോൾ ചെയ്തതായും പെൺകുട്ടികൾ വെളിപ്പെടുത്തുന്നു. അജ്മൽ കൂട്ടുകാരികൾക്ക് മോശം മെസജുകൾ അയച്ചതായും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
കുറച്ച് ദിവസം മുൻപാണ് സോഷ്യൽ മീഡിയയിലൂടെയാണ് അജ്മലിന്‍റെ വീഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും പുറത്തു വന്നത്. വാട്സാപ്പ് കോളിന്റെ ഒരു ഭാഗമാണ് പുറത്ത് വന്നത്. ഇതിൽ അജ്മലിന്റെ മുഖം വ്യക്തമായി കാണാം. വീഡിയോ കോളിൽ തന്റെ വിവാഹം കഴിഞ്ഞതല്ലേ എന്ന് പെൺകുട്ടി ചോദിക്കുന്നത് കേൾക്കാം എന്നാൽ അതൊന്നും താന്‍ അറിയേണ്ടെന്നും താന്‍ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മല്‍ പറയുന്നുണ്ട്.
View this post on Instagram