AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aju Varghese: കേരള ക്രൈം ഫയല്‍സിന്‍റെ തിരക്കിനിടയില്‍ അത് ചെയ്യാന്‍ കഴിഞ്ഞില്ല… അന്നു നിവിൻ പറഞ്ഞതു കേട്ടിരുന്നെങ്കിൽ…. അജു വർ​ഗീസ്

Aju Varghese And Nivin Pauly : ബോസ് & കോ'യുടെ ഷൂട്ടിംഗ് തീയതികൾ മാറിക്കൊണ്ടിരുന്ന സമയത്താണ് അജുവിന്റെ വെബ് സീരീസായ 'കേരള ക്രൈം ഫയൽസി'ന്റെ ഷൂട്ടിംഗും നടന്നത്. രണ്ടും കൂടി ഒരേസമയം വന്നതോടെ താരം പ്രതിസന്ധിയിലായി.

Aju Varghese: കേരള ക്രൈം ഫയല്‍സിന്‍റെ തിരക്കിനിടയില്‍ അത് ചെയ്യാന്‍ കഴിഞ്ഞില്ല… അന്നു നിവിൻ പറഞ്ഞതു കേട്ടിരുന്നെങ്കിൽ…. അജു വർ​ഗീസ്
Nivin Pauly And Aju VargheseImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 24 Dec 2025 | 01:02 PM

വർഷങ്ങൾക്ക് ശേഷം നിവിൻ പോളിക്കൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം എങ്ങനെയാണ് തനിക്ക് നഷ്ടമായതെന്നാണ് വെളിപ്പെടുത്തി നടൻ അജു വർഗീസ്. ഹനീഫ് അദേനി സംവിധാനം ചെയ്ത ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്ന ചിത്രത്തിലേക്കായിരുന്നു അജുവിനെ ക്ഷണിച്ചിരുന്നത്. നിവിൻ പോളി ചിത്രമായിരുന്ന അതിൽ നിന്ന് താൻ പിന്മാറേണ്ടി വന്ന സാഹചര്യത്തെപ്പറ്റി പേർളി മാണി ഷോയിൽ ആണ് അജു പങ്കു വെച്ചു. തന്റെ പുതിയ ചിത്രമായ ‘സർവം മായ’യുടെ പ്രമോഷനിടെയാണ് താരം അനുഭവങ്ങൾ തുറന്നു പറഞ്ഞത്

 

എന്തുകൊണ്ട് അവസരം നഷ്ടമായി

 

ബോസ് & കോ’യുടെ ഷൂട്ടിംഗ് തീയതികൾ മാറിക്കൊണ്ടിരുന്ന സമയത്താണ് അജുവിന്റെ വെബ് സീരീസായ ‘കേരള ക്രൈം ഫയൽസി’ന്റെ ഷൂട്ടിംഗും നടന്നത്. രണ്ടും കൂടി ഒരേസമയം വന്നതോടെ താരം പ്രതിസന്ധിയിലായി. നിവിനൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹിച്ചിരുന്ന അജുവിനോട്, “നീ ക്രൈം ഫയൽസ് ചെയ്യണ്ട, ബോസ് & കോ ചെയ്താൽ മതി” എന്ന് നിവിൻ തമാശയായി പറഞ്ഞിരുന്നു. എന്നാൽ അജു ‘കേരള ക്രൈം ഫയൽസ്’ തിരഞ്ഞെടുക്കുകയായിരുന്നു.

“അന്ന് നിവിൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു” എന്ന് അജു തമാശരൂപേണ ചോദിക്കുന്നു. കാരണം, അജു തിരഞ്ഞെടുത്ത ‘കേരള ക്രൈം ഫയൽസ്’ വലിയ വിജയമായപ്പോൾ, വൻ ബജറ്റിൽ ഒരുങ്ങിയ ‘ബോസ് & കോ’ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.
പേർളി മാണിയുടെ ഷോയിൽ നിവിൻ പോളിയെ അരികിലിരുത്തിയാണ് അജു ഈ കാര്യങ്ങൾ പങ്കുവെച്ചത്.

ആരെങ്കിലും വേണ്ടെന്ന് പറഞ്ഞിട്ടും താൻ ചെയ്ത സിനിമ ഹിറ്റായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അജുവിന്റെ ഈ മറുപടി. ‘ബോസ് & കോ’ എന്ന ചിത്രം പരാജയപ്പെട്ടപ്പോൾ, അതേസമയം താൻ ചെയ്ത ‘കേരള ക്രൈം ഫയൽസ്’ കരിയറിൽ വലിയ ബ്രേക്കായി മാറിയതിന്റെ ആശ്വാസത്തിലാണ് അജു വർഗീസ്.