Akhil Marar: ‘സത്യസന്ധമായി പറഞ്ഞത് ട്രോൾ ആയിമാറുന്നു’; വാഹനങ്ങളുടെ ഇഎംഐ ഒന്നേകാൽ ലക്ഷം രൂപയെന്ന് അഖിൽ മാരാർ

Akhil Marar Responds To Trolls: തനിക്കെതിരായ ട്രോളുകളിൽ പ്രതികരണവുമായി അഖിൽ മാരാർ. സത്യസന്ധമായി പറഞ്ഞത് ട്രോൾ ആവുകയായിരുന്നു എന്ന് അഖിൽ കുറിച്ചു.

Akhil Marar: സത്യസന്ധമായി പറഞ്ഞത് ട്രോൾ ആയിമാറുന്നു; വാഹനങ്ങളുടെ ഇഎംഐ ഒന്നേകാൽ ലക്ഷം രൂപയെന്ന് അഖിൽ മാരാർ

അഖിൽ മാരാർ

Updated On: 

03 Oct 2025 | 10:54 AM

മാസാമാസം ഇഎംഐ അടയ്ക്കുന്നതിനെപ്പറ്റി സത്യസന്ധമായി പറഞ്ഞത് ട്രോൾ ആയി മാറുന്നു എന്ന് ബിഗ് ബോസ് മുൻ മത്സരാർത്ഥിയും അഭിനേതാവുമായ അഖിൽ മാരാർ. കഴിഞ്ഞ രണ്ട് വർഷമായി വാഹനങ്ങളുടെ ഇഎംഐ അടയ്ക്കുന്നത് ഒന്നേകാൽ ലക്ഷം രൂപയാണ്. എല്ലാം നഷ്ടപ്പെട്ടയിടത്തുനിന്ന് ഈ അവസ്ഥയിൽ എത്തിയതാണെന്നും അഖിൽ മാരാർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

അഖിൽ മാരാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

സത്യസന്ധമായി പറഞ്ഞ മറുപടി ട്രോൾ ആയും തള്ളായും മാറുന്നു. പാവപെട്ടവന് പണക്കാരനോടുള്ള പുച്ഛം അവസാനിക്കാൻ അവൻ പണക്കാരൻ ആയാൽ മതി. ഒന്നുകിൽ നിങ്ങൾ എന്നെ പരിഹസിക്കുക അല്ലെങ്കിൽ ഞാൻ എത്തിച്ചേർന്ന അവസ്ഥയിലേക്ക് എത്തി മറ്റുള്ളവരുടെ പരിഹാസം കേൾക്കാൻ തയ്യാറാവുക.

2017 ഷെയർ മാർക്കറ്റിൽ ഉണ്ടായ നഷ്ടം നികത്താൻ കാർഷിക വായ്പ രണ്ടര ലക്ഷം എടുത്തു. പിന്നീട് 2018 അവസാനത്തോടെ മൊബൈൽ ടവറിന് ഡീസൽ അടിക്കാൻ രണ്ട് വാഹനങ്ങൾ കടം വാങ്ങി എടുത്തു. നാല് മാസങ്ങൾക്ക് ശേഷം കോൺട്രാക്റ്റ് നഷ്ടപ്പെട്ടു. വരുമാനം എല്ലാം നിലച്ചു വലിയ കടത്തിലായി. കിട്ടിയ വിലയ്ക് വാഹങ്ങനങ്ങൾ വിറ്റു. കാറിന്റെ ലോൺ അടയ്ക്കാൻ പറ്റാത്ത അവസ്ഥ ആയി. നാട്ടുകാരുടെ മുന്നിൽ, വീട്ടുകാരുടെ മുന്നിൽ അഭിമാനം പണയം വെയ്ക്കാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ വന്നു തുടങ്ങി.

150 രൂപ മകളുടെ അസുഖത്തിന് ഡോക്ടർ ഫീസ് നൽകാൻ കഴിയാത്ത അവസ്ഥ വന്നു. ഭാര്യ വീട്ടിൽ അവരുടെ ചിലവിൽ കഴിയുന്ന ഒരു ഗതിയും ഇല്ലാത്ത ഒരുവന് അവസാനം വീട് വിട്ട് ഇറങ്ങേണ്ടി വന്നു. ആരുമില്ലാതെ ഞാൻ കാറിൽ ഇരുന്ന് കരഞ്ഞു. വീഴാൻ തയ്യാറല്ലത്തത് കൊണ്ടും നയിക്കാൻ ഒരു ശക്തി ഒപ്പമുള്ളത് കൊണ്ടും ഞാൻ മുന്നോട്ട് പോയി. വണ്ടിയുടെ സിസി മുടങ്ങി. മാസം 800രൂപ പലിശ അടയ്ക്കാൻ കഴിയാതെ വന്നു.

എല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയിൽ സിനിമയ്ക്ക് തിരക്കഥയെഴുതി. പല നിർമാതാക്കളെ കണ്ടു. അവസാനം യോഹന്നാൻ സാർ ദൈവമായി അവതരിച്ചു. അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ട സിനിമ എഴുതണം. അദ്ദേഹം പറയുന്ന ബജറ്റിൽ ചെയ്യണം. ഭാര്യയെയും മക്കളെയും അച്ഛനെയും അമ്മയെയും നാടിനെയും ഉപേക്ഷിച്ച്, മരണം മാത്രം മുന്നിൽ കണ്ട് ജീവിക്കുന്ന ഞാൻ മുന്നോട്ട് പോകാനുള്ള മാർഗമായി എനിക്ക് ലഭിച്ച അവസരത്തെ കണ്ടു.

സിനിമ പരാജയം ആയിരിക്കാം. പക്ഷെ എന്റെ നിശ്ചയദാർഢ്യം, കഠിന പരിശ്രമം, പ്രതിസന്ധികൾ അതിജീവിച്ച മനസ്‌ ഇതൊന്നും ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഷോർട് ഫിലിം പോലും നീ എടുക്കില്ല എന്ന് പറഞ്ഞവർക്ക് മുന്നിൽ ഇന്നും പലരും ചർച്ച ചെയ്യുന്ന, പലരും പറയാൻ മടിക്കുന്ന ഒരു സിനിമ ഞാൻ തീയേറ്ററിൽ എത്തിച്ചു.

വണ്ടിയുടെ സിസി അടയ്ക്കാൻ ഗതി ഇല്ലാതിരുന്ന ഞാൻ കഴിഞ്ഞ രണ്ട് വർഷമായി വാഹനങ്ങളുടെ ഇഎംഐ അടയ്ക്കുന്നത് 1.27 ലക്ഷം രൂപയാണ്. ഇഎംഐ ഇല്ലാത്ത കാറുകൾ വേറെയും ഉണ്ട്. കാർഷിക വായ്പ രണ്ടര ലക്ഷം രൂപ പിന്നീട് റവന്യു റിക്കവറി ആയി അഞ്ചേമുക്കാൽ ലക്ഷം രൂപയടച്ച് ലോൺ ക്ലോസ് ചെയ്തു. 2013ഇൽ 8000 രൂപ പെന്റിങ് ആയി കിടന്ന മുത്തൂറ്റിന്റെ ലോൺ പിന്നീട് ഒരു ലക്ഷത്തി നാൽപതിനായിരം രൂപ അവർ ആവശ്യപ്പെട്ടു. അതും ക്ലോസ് ചെയ്തു. സിബിൽ സ്കോർ ഇല്ലാത്തത് കൊണ്ട് ഒരു മൊബൈൽ പോലും വാങ്ങാൻ പറ്റാത്ത എനിക്ക് കഴിഞ്ഞ മാസം 20 ലക്ഷം പ്രീ അപ്രൂവ്ഡ് ആയി ഓഡി, 15ലക്ഷം പേർസണൽ പ്രീ അപ്രൂവ്ഡ് ലോൺ ഒക്കെ പാസായി കിടപ്പുണ്ട്.

ഹോം ലോൺ 24000 രൂപ. കൊച്ചിയിൽ ഒരു 3BHK ഫ്ലാറ്റ് വാങ്ങി ഫുൾ ആയി ഫർണിഷ് ചെയ്യാൻ ഇഎംഐ പ്രകാരം എത്ര ലോൺ ആകുമെന്ന് മനസ്സിലാക്കുക. ആ ലോണിൽ 5 ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റുമാണ്. ഇപ്പോൾ ആകെ ഇഎംഐ ഒന്നര ലക്ഷം. ആകെ ചിട്ടി 15 ലക്ഷം. എന്റെ എല്ലാ ലോണും ആകെ മുതലിന്റെ 20 ശതമാനം മാത്രമാണ്.

അഖിൽ മാരാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

Follow Us
Related Stories
Actress Sheelu Abraham: ഞാനത് പറയും, എനിക്ക് വേണമെങ്കിൽ രഹസ്യ പിന്തുണയും ഉണ്ടാകും! അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രതികരിച്ച് ഷീലു എബ്രഹാം
Parvathy Thiruvothu : എന്നെക്കുറിച്ച് എനിക്ക് നല്ല കോണ്‍ഫിഡന്‍സുണ്ട്, വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കും: പാര്‍വ്വതി തിരുവോത്ത്
“ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’, ജനപ്രതിനിധി ഉൾപ്പടെ കൂട്ടുനിന്നു”; വൈകാരിക കുറിപ്പുമായി അൻസിബ, ലക്ഷ്യംവക്കുന്നതാരെ ?
Actress Lakshmi Priya: അൻസിബ മദ്യപാനി; അവളുടെ മുറിയിൽ ഞാൻ അവനെ കണ്ടത് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ…; ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ
“ഗൗരവമുള്ള പ്രശ്നങ്ങൾ ഉണ്ട്, എന്നാൽ ചിലതൊന്നും അത്ര ഗൗരവമുള്ളതല്ല”; അൻസിബയുമായും ശ്വേത മേനോനുമായും സംസാരിച്ചുവെന്ന് രമേഷ് പിഷാരടി
Renu Sudhi: എന്ത് ദ്രോഹം ചെയ്തിട്ടാ? 11 വയസ്സുവരെ ഞാൻ നോക്കിയ കുട്ടി ഇതുവരെ ഇവിടെ ചവിട്ടിയിട്ടില്ല; കിച്ചുവിനെ കുറിച്ച് രേണു സുധി
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ