Akhil Marar: പണ്ടുകാലത്തെ സ്ത്രീകൾ കൂളായി ആസ്വദിച്ച് ചെയ്തുകൊണ്ടിരുന്ന കാര്യമാണ് പ്രസവം; വിവാദ പരാമർശവുമായി അഖിൽ മാരാർ

Akhil Marar Controversial Statement:ഇപ്പോഴത്തെ ആശുപത്രിക്കാരും മാതാപിതാക്കളും ചേർന്ന് പ്രസവത്തെ ഒരു മാരകരോഗമാക്കി മാറ്റുകയാണ് എന്നും. അതുകൊണ്ടുതന്നെ ഇപ്പോൾ ഫുൾ സിസേറിയൻ ആണ്. പണ്ടുകാലത്തുള്ള സ്ത്രീകൾ അരി കുത്തിക്കൊണ്ടിരിക്കുമ്പോഴാണ് പ്രസവിച്ചിരുന്നത്. അവർ അതെല്ലാം എൻജോയ് ചെയ്ത കാര്യമാണെന്നും അഖിൽ മാരാർ പറയുന്നു......

Akhil Marar: പണ്ടുകാലത്തെ സ്ത്രീകൾ കൂളായി ആസ്വദിച്ച് ചെയ്തുകൊണ്ടിരുന്ന കാര്യമാണ് പ്രസവം; വിവാദ പരാമർശവുമായി അഖിൽ മാരാർ

Akhil Marar

Edited By: 

Arun Nair | Updated On: 22 Apr 2026 | 02:56 PM

മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് അഖിൽ മാരാർ. തന്റെ നിലപാടുകൾ ആരെയും കുസാതെ വെട്ടി തുറന്നു പറയുന്ന പ്രകൃതമാണ് അഖിലിന്. എന്നാൽ പലപ്പോഴും തന്റെ നിലപാടുകളും വാക്കുകളും മറ്റുള്ള ആളുകളെ എപ്രകാരമാണ് സ്വാധീനിക്കുന്നത് സമൂഹത്തിൽ എപ്രകാരമുള്ള ചർച്ചകൾക്ക് വഴിയൊരുക്കും എന്ന കാര്യത്തിൽ പൊതുവിൽ അഖിലിന് ചിന്തയില്ല എന്ന് സോഷ്യൽ മീഡിയയിൽ അടക്കം വിമർശനങ്ങളും ഉയർന്നു വരാറുണ്ട്. താൻ പറയുന്നത് മാത്രമാണ് ശരി തന്റെ പക്ഷം മാത്രമാണ് നല്ലത് എന്ന് ചിന്തിക്കുന്ന രീതിയിൽ അഖിലിന്റെ പല വേദികളിലും ഷോകളിലും ഉള്ള സംസാരം വലിയ രീതിയിൽ വിമർശനങ്ങൾക്കും കാരണമായി മാറാറുണ്ട്. അത്തരത്തിൽ ഒരു അഭിമുഖത്തിൽ സ്ത്രീകളുടെ പ്രസവവുമായി ബന്ധപ്പെട്ട് അഖിൽ നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾക്ക് കാരണമാകുന്നത്.

പല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും സെലിബ്രിറ്റികളും അഖിലിന്റെ ഈ വിവാദ പരാമർശത്തിനെതിരെ രംഗത്തെത്തുന്നുണ്ട്. പ്രസവം എന്നാൽ പണ്ടുകാലത്തെ സ്ത്രീകൾ വളരെ ആസ്വദിച്ചു കൂളായി ചെയ്തുകൊണ്ടിരുന്ന ഒരു പ്രക്രിയ മാത്രമാണെന്നാണ് അഖിൽ മാരാരുടെ പക്ഷം. ഇത്രയും നിസ്സാരമായി സ്ത്രീകൾ വളരെയധികം എൻജോയ് ചെയ്തു ചെയ്ത ഒരു പ്രോസസിനെയാണ് ഇപ്പോൾ ആളുകൾ ഒരു ഭീകര കാര്യമായി എടുക്കുന്നത്. അരി ഇടിച്ചു കൊണ്ടിരിക്കുമ്പോൾ ഒക്കെ അമ്മമാർ പോയി പ്രസവിച്ച ഒരു കാലമുണ്ടായിരുന്നു.

ALSO READ:ഗംഗ ഇനിയും ഇവരെ വിട്ടു പോയിട്ടില്ല, കോമഡി പോലെ തോന്നുന്നു; നടി ശോഭനയുടെ നൃത്തത്തിനെതിരെ സോഷ്യൽ മീഡിയ

ഇവിടുത്തെ ചില ആശുപത്രികളും രക്ഷകർത്താക്കളും ആണ് ഇതിനെ അനാവശ്യമായി പ്രഷർ കയറ്റി വെക്കുകയാണ്. അതോടുകൂടി ഇതെന്തോ ഭീകര കാര്യമാണെന്ന് ഒരു ചിന്ത പെൺകുട്ടികളുടെ മനസ്സിൽ കയറി കൂടുകയും തനിക്ക് എന്തോ മാരകരോഗമാണെന്ന് ചിന്തയിലേക്ക് പെൺകുട്ടികൾ മാറുകയും ചെയ്യുന്നു. പിന്നെ സാധാരണഗതിയിലുള്ള പ്രസവവും ഇല്ല സിസേറിയൻ ആകെ ബഹളം ആകും എന്നിങ്ങനെയാണ് അഖിൽ മാരാറിന്റെ പരാമർശങ്ങൾ.

പണ്ടുകാലത്തെ സ്ത്രീകൾ അരി ഇടിച്ചു കൊണ്ടിരിക്കുമ്പോൾ

ഇതിനെതിരെ ഉണ്ണി വ്ലോഗ്സ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകുന്നത്. പണ്ടുകാലത്തെ സ്ത്രീകൾ അരി ഇടിച്ചു കൊണ്ടിരിക്കുമ്പോൾ പ്രസവിച്ചു എന്നതിനെയൊക്കെ ന്യായീകരിക്കുന്ന ആളുകൾ ഒന്നു മനസ്സിലാക്കണം 1955 -60 കാലഘട്ടങ്ങളിൽ 1000 കുട്ടികൾ ജനിക്കുമ്പോൾ അതിൽ 107 കുട്ടികൾ മരിക്കുന്നുണ്ടായിരുന്നു. 2023- 25 കാലം ആയപ്പോഴേക്കും അഞ്ചു കുട്ടികൾ മാത്രമാണ് ഇത്തരത്തിൽ മരണപ്പെടുന്നത്. ഗർഭാവസ്ഥ എന്ന് പറയുന്നത് വളരെയധികം ശ്രദ്ധ നൽകേണ്ട ഒരു സമയമാണ് അമ്മയുടെയും കുഞ്ഞിന്റേയും ജീവനും ആരോഗ്യത്തിനും ഈ സമയത്ത് വളരെയധികം പ്രാധാന്യം നൽകണം.

അതിനാൽ തന്നെ പ്രസവാനന്തര ശുശ്രൂഷ വളരെ പ്രധാനമാണ് കൂടാതെ ഇവരുടെ മാനസികാവസ്ഥയും സംഘർഷങ്ങളും എല്ലാം ചുറ്റുമുള്ളവരും കണക്കിലെടുക്കണം. പറയാനുള്ളത് ഇന്ന് സ്ത്രീകൾ അത്തരത്തിൽ പേടിക്കുന്നുണ്ടെങ്കിൽ അവർക്ക് അതിന്റേതായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാകും. പണ്ടുള്ള സ്ത്രീകൾ ഈ പ്രസവ സമയത്തും അരിയിടിക്കാനും മറ്റും ജോലിക്ക് പോയത് അവരുടെ ഗതികേട് കൊണ്ട് മാത്രമാണ്. കുഞ്ഞുങ്ങളുടെ മരണം മാത്രമല്ല ഈ കാലഘട്ടങ്ങളിൽ അമ്മമാരും ഈ കണക്കിൽ തന്നെ മരണപ്പെട്ടിരുന്നു എന്നും, ഇപ്പോൾ അതും ​ഗണ്യമായി കുറഞ്ഞുവെന്നും ഉണ്ണി വ്ലോ​ഗ് തന്റെ വീഡിയോയിൽ പറയുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ