Akhil nrd: ചിരിച്ചേ… ജീവിതത്തിൽ തോറ്റു കൊടുക്കാൻ പാടില്ല! സോഷ്യൽ മീഡിയയിൽ റീലുമായി അഖിൽ
Akhil nrd Latest Video:ഒരു വാതിൽ അടയുമ്പോൾ കൂടുതൽ മികച്ച മറ്റൊരു വാതിൽ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടിയാണ് ഞങ്ങൾ എല്ലാവരും കാത്തുനിന്നത്.വീണ സ്ഥലത്ത് നിന്ന് കിടക്കാതെ ഉയർന്നഴുന്നേറ്റ് വാടാ. അകന്നാൽ പനയോല, അടുത്താൽ പൊന്നോല" അത്രെ ഉള്ളു.. അതിന്റെ അപ്പുറത്തേക്ക് ഒന്നും ചിന്തിക്കേണ്ടതില്ല പോകുന്നവർ പോട്ടെ...... ഉയർന്നു എഴുന്നേറ്റ് വാ എന്നാണ് ഒരാളുടെ കമ്മന്റ്......
സോഷ്യൽ മീഡിയയിലേക്ക് പൂർവാധികം ശക്തിയോടെ തിരിച്ചെത്തി അഖിൽ നൂറനാട്. കുറച്ചു ദിവസത്തെ ഇടവേളക്കുശേഷമാണ് അഖിൽ സോഷ്യൽ മീഡിയയിൽ ഒരു റീൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ക്യാമറമാൻ ആയിട്ടാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത് ഒരൊറ്റ വാക്ക് മാത്രമാണ് അഖിൽ അതിൽ പറയുന്നത് ചിരിച്ചേ ചിരിച്ചേ എന്ന് മാത്രം. അതിൽ നിന്നും ഏത് സാഹചര്യത്തിലും ചിരിക്കാൻ പഠിക്കണമെന്നാണ് അഖിൽ പറയുന്നത് എന്നു വ്യക്തം. റീൽ ഷെയർ ചെയ്തതോടെ ഇതിന് താഴെ നിരവധി പേരാണ് അഖിലിന് പിന്തുണയ്ക്കുന്ന രീതിയിൽ കമന്റുകളുമായി എത്തുന്നത്.
ഒരു വാതിൽ അടയുമ്പോൾ കൂടുതൽ മികച്ച മറ്റൊരു വാതിൽ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും
നിങ്ങളെ കണ്ടതോടെ മനസ്സറിഞ്ഞ് ചിരിച്ചു എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. ഒരു വാതിൽ അടയുമ്പോൾ കൂടുതൽ മികച്ച മറ്റൊരു വാതിൽ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടിയാണ് ഞങ്ങൾ എല്ലാവരും കാത്തുനിന്നത് എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. യഥാർത്ഥത്തിൽ അവൾ നിങ്ങളെ ഒഴിവാക്കിയതല്ല നിങ്ങൾ അവളിൽ നിന്നും രക്ഷപ്പെട്ടതാണ് എന്നിങ്ങനെ പോകുന്നു ആളുകളുടെ കമന്റ്. അതേസമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് യൂട്യൂബർ ആയ അഖിൽ നൂറനാടിന്റെ ഭാര്യ മേഘ മറ്റൊരു വ്യക്തിക്ക് ഒപ്പം ഇറങ്ങിപ്പോയത്.
അഖിൽ നൂറനാടിന്റെ വീഡിയോ
View this post on Instagram
ഒരു വ്യക്തിയുടെ സ്വകാര്യമായ ഒരു പ്രശ്നത്തിൽ പോലും സോഷ്യൽ മീഡിയ വലിയ രീതിയിൽ ഇടപെടുകയും അനാവശ്യമായ ചർച്ചകളും ട്രോളുകളുമാണ് ഇറക്കിയത്. എന്നാൽ ഇവയോട് ഒന്നും തന്നെ അഖിൽ പ്രതികരണം നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന രീതിയിലാണ് അഖിൽ തിരിച്ചെത്തിയത്. തീർച്ചയായും, ജീവിതത്തിൽ ഏറ്റവും പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് നീ കടന്നുപോകുന്നതെന്ന് എനിക്കറിയാം. പക്ഷേ അഖിൽ ഒന്നോർക്കുക, ഇതൊരു അവസാനമല്ല, മറിച്ച് നിന്റെ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്.വീണ സ്ഥലത്ത് നിന്ന് കിടക്കാതെ ഉയർന്നഴുന്നേറ്റ് വാടാ. അകന്നാൽ പനയോല, അടുത്താൽ പൊന്നോല” അത്രെ ഉള്ളു.. അതിന്റെ അപ്പുറത്തേക്ക് ഒന്നും ചിന്തിക്കേണ്ടതില്ല പോകുന്നവർ പോട്ടെ…… ഉയർന്നു എഴുന്നേറ്റ് വാ എന്നാണ് ഒരാളുടെ കമ്മന്റ്.
ENGLISH SUMMARY
Akhil Nooranadu has returned to social media with more vigor than ever. After a few days of hiatus, Akhil has posted a reel on social media. In the video, he is seen as a cameraman and only one word is said by Akhil, which is “chiriche chiriche”.